Asianet News MalayalamAsianet News Malayalam

എഐ കരുത്ത്, കണ്ടന്‍റ് ക്രിയേറ്റെഴ്സിന് ഇതിലും മികച്ച ഓപ്ഷനിലെന്ന് കമ്പനി; വില കേട്ട് ഞെട്ടരുത്, എച്ച്പി ലാപ്

ഗെയിമേഴ്സിനും  കണ്ടന്റ് ക്രിയേറ്റെഴ്സിനും വേണ്ടി എൻവിഡിയ ജി-ഫോഴ്‌സ്  ആർ.ടി.എക്സ് 4060 ഗ്രാഫിക്സ് കാർഡ് ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ മോഡലുകൾ  അവതരിപ്പിച്ചിരിക്കുന്നത്. ഇന്റൽ, എൻവിഡിയ പ്രോസസറുകളുടെ  സഹായത്തോടെ ലാപ്‌ടോപ്പിനുള്ളിൽ തന്നെ എ.ഐ. ശേഷിയുമുണ്ട്.

new hp laptop especially good for content creators
Author
First Published Apr 9, 2024, 2:17 AM IST

കൊച്ചി: എ ഐ കരുത്തുള്ള ഒമെൻ ട്രാൻസെൻഡ്‌ 14 ലാപ്‌ടോപ്പുകൾ പുറത്തിറക്കി എച്ച്.പി. ഐ.ഐ ഉപയോഗിച്ച് കൂടുതൽ മികവുറ്റ ഗെയിമിങ്ങും ഗ്രാഫിക്സ് ശേഷിയുമാണ് ഒമെൻ ട്രാൻസെൻഡ്‌ 14 ലാപ്‌ടോപ്പുകളുടെ പ്രധാന പ്രത്യേകത. ഗെയിമേഴ്സിനും  കണ്ടന്റ് ക്രിയേറ്റെഴ്സിനും വേണ്ടി എൻവിഡിയ ജി-ഫോഴ്‌സ്  ആർ.ടി.എക്സ് 4060 ഗ്രാഫിക്സ് കാർഡ് ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ മോഡലുകൾ  അവതരിപ്പിച്ചിരിക്കുന്നത്. ഇന്റൽ, എൻവിഡിയ പ്രോസസറുകളുടെ  സഹായത്തോടെ ലാപ്‌ടോപ്പിനുള്ളിൽ തന്നെ എ.ഐ. ശേഷിയുമുണ്ട്.

അതിനോടൊപ്പം ഓട്ടർ എ.ഐ ഉപയോഗിച്ച് മീറ്റിംഗുകളും ക്‌ളാസുകളും റെക്കോർഡ് ചെയ്യാനും കേൾക്കുന്ന സംസാരഭാഷ അക്ഷരങ്ങളായി രേഖപ്പെടുത്താനും നോട്ടുകൾ കുറിച്ചെടുക്കാനും കഴിയും. ഇന്റലുമായി ചേർന്ന് വികസിപ്പിച്ചെടുത്ത പ്രത്യേക കൂളിംഗ് സംവിധാനത്തിന്റെ സഹായത്തോടെയാണ്  ഒമെൻ ട്രാൻസെൻഡ്‌ 14 ലാപ്‌ടോപ്പുകൾ ഉയർന്ന പ്രകടനം കാഴ്ചവെക്കുന്നത്. സുഗമമായ  ഗെയിമിങ്ങിനും സ്ട്രീമിങ്ങിനും വേണ്ടി ന്യൂറൽ പ്രോസസിംഗ് യൂണിറ്റിന്റെ സഹായത്തോടെ ഫ്രെയിം പെർ സെക്കൻഡ് പ്രകടനം 24.6% വരെ മെച്ചപ്പെടുത്തിയിട്ടുണ്ട്.

എച്ച്.പിയുടെ ഏറ്റവും ഭാരം കുറഞ്ഞ ഗെയിമിങ് ലാപ്ടോപ്പ് ആണ് ഒമെൻ ട്രാൻസെൻഡ്‌ 14. ലാപ്ടോപ്പ് ഉപയോഗം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ചൂട് നിയന്ത്രിക്കാൻ ഒമെൻ ടെംപെസ്റ്റ് കൂളിംഗും ശബ്‍ദം നിയന്ത്രിക്കാൻ നോയിസ് സപ്രഷനും ഉൾച്ചേർത്തിട്ടുണ്ട്. 48 മുതൽ 120 ഹെർട്സ് വരെ റിഫ്രഷ് റേറ്റ് ഉള്ള 14 ഇഞ്ച് വലിപ്പത്തിൽ 2.8K റെസൊല്യൂഷനുള്ള ഓഎൽഇഡി ഡിസ്‌പ്ലേ, എച്ച്.പിയുടെ ഗെയിമിംഗ് ആക്‌സസറീസ് ബ്രാൻഡായ ഹൈപ്പർ- എക്സ് ലോകത്താദ്യമായി ഓഡിയോ ട്യൂൺ ചെയ്ത ലാപ്ടോപ്പ് എന്നീ പ്രേത്യകതകളുമുണ്ട്.

എ.ഐ കരുത്തുള്ള പേഴ്സണൽ കംപ്യുട്ടറുകളുടെ വിപണിയിലെ ഏറ്റവും വിശാലമായ ശ്രേണി  അവതരിപ്പിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് എച്ച്.പി ഇന്ത്യയുടെ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ  ഇപ്സിത ദാസ്‌ഗുപ്‌ത പറഞ്ഞു. 174,999 രൂപയാണ് ഒമെൻ ട്രാൻസെൻഡ്‌ 14 ന്റെ ആരംഭവില. 7,787 രൂപ വിലയുള്ള ഹൈപ്പർഎക്സ് പ്രീമിയം ബാഗും ഉൾപ്പെടെയാണിത്. എച്ച്.പി. വേൾഡ് സ്റ്റോറുകളിലും എച്ച്.പി ഓൺലൈൻ സ്റ്റോറിലും ലാപ്‌ടോപ്പുകൾ ലഭ്യമാണ്. ഒമെൻ ട്രാൻസെൻഡ്‌ 14  വാങ്ങുമ്പോൾ ഹൈപ്പർഎക്സ് മൗസും ഹെഡ്സെറ്റും സൗജന്യമായി ലഭിക്കുന്നതാണ്.

രാജ്യത്തെ ഏറ്റവും കടുകട്ടി പരീക്ഷക്ക് ട്യൂഷൻ എടുക്കുന്ന 7 വയസുകാരൻ; 14 വിഷയങ്ങൾ പഠിപ്പിക്കും ഈ കുഞ്ഞ് ​'ഗുരു'

വർഷത്തിൽ ഒരു ദിവസത്തേക്ക് മാത്രം കിട്ടുന്ന അനുമതി; ആ ദിനമെത്തുന്നു, കേരളവും തമിഴ്നാടും ഒന്നിക്കുന്ന ഉത്സവം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

Follow Us:
Download App:
  • android
  • ios