ബര്‍ലിന്‍: നോക്കിയ ഉടന്‍ തന്നെ നാല് പുതിയ സ്മാര്‍ട്ട്ഫോണുകള്‍ രംഗത്ത് ഇറക്കുന്നു. ഹൈ എന്‍റ് ഗാഡ്ജറ്റ് മുതല്‍ തുടക്കകാരെ ഉദ്ദേശിച്ചുള്ള മോഡലുകള്‍ വരെ ഈ നാലുഫോണുകളില്‍ ഉള്‍പ്പെടുന്നു. നോക്കിയ 9.3 പ്യൂവര്‍ വ്യൂ, നോക്കിയ 7.3, നോക്കിയ 6.3, നോക്കിയ 2.4 എന്നീ മോഡലുകളാണ് നോക്കിയ അവതരിപ്പിക്കുന്നത്.

ഇതില്‍ നോക്കിയ 2.4 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ് പ്ലേയോടെയാണ് എത്തുന്നത്. മീഡിയ ടെക് ഹീലിയോ പി22 ചിപ്പാണ് ഇതിനുള്ളത്. 2ജിബി റാം ശേഷിയും ഇന്‍റേണല്‍ മെമ്മറി ശേഷി 32 ജിബിയുമായി ഒരു പതിപ്പും. 3ജിബി+64 ജിബിയുമായ മറ്റൊരു പതിപ്പും ഈ ഫോണിനുണ്ട്.

ഈ ഫോണിന്‍റെ ക്യാമറയിലേക്ക് വന്നാല്‍ പിന്നില്‍ 2 ക്യാമറകളാണ് ഉള്ളത്. 13എംപിയും, 2 എംപിയുമാണ് അത്. മുന്നില്‍ 5 എംപി സെല്‍ഫി ക്യാമറയാണ് ഉള്ളത്.

നോക്കിയ 7.3യില്‍ 48 എംപിയോ 64 എംപിയോ ഉള്‍പ്പെടുന്ന ക്വാഡ് ക്യാമറ സെറ്റപ്പിലാണ് ഇറങ്ങുന്നത്. സെല്‍ഫി ക്യാമറ 24 എംപിയോ, 32 എംപിയോ ആയിരിക്കും എന്നാണ് സൂചന. നോക്കിയ 6.3യില്‍ ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 700 സീരിസ് പ്രൊസസ്സ് ആയിരിക്കും ഉണ്ടാകുക. പിന്നില്‍ ക്വാഡ് ക്യാമറ സെറ്റപ്പ് ആയിരിക്കും.

ഇതില്‍ 24 എംപി, 12എംപി, 2 എംപി, 2എംപി മാക്രോ സെന്‍സര്‍ എന്നിവയാണ് ഉണ്ടാകുക. 3ജിബി റാം 64ജിബി ഇന്‍റേണല്‍ മെമ്മറി പതിപ്പാണ് ഫോണിനുണ്ടാകുക.  20,000 രൂപയ്ക്ക് താഴെയാകും വില എന്നാണ് സൂചന.

അതേ സമയം നോക്കിയ പ്രീമിയം മോഡല്‍ നോക്കിയ 9.3 പ്യൂവര്‍ വ്യൂവിന്‍റെ സ്ക്രീന്‍ റീഫ്രഷ് റൈറ്റ് 120 ഹെര്‍ട്സ് ആയിരിക്കും എന്നാണ് സൂചന. ക്യൂവല്‍കോം ടോപ്പ് ചിപ്പായ സ്നാപ് ഡ്രാഗണ്‍ 865 ആയിരിക്കും ഇതിലെ പ്രൊസസ്സര്‍ യൂണിറ്റ്.