Asianet News MalayalamAsianet News Malayalam

Nokia G21 : നോക്കിയുടെ പുത്തൻ ഫോൺ ഫെബ്രുവരിയിൽ, വിലയും പ്രത്യേകതകളും

ക്വിക് ചാർജിംഗ് സംവിധാനത്തോടെ 5,050 എംഎഎച്ച് ബാറ്ററി ശേഷിയാണ് ഈ ഫോണിന് ഉണ്ടാകുക. ജി21ന്റെ റാം ശേഷി രണ്ട് പതിപ്പായി ഉണ്ടാകും എന്നാണ് സൂചന. 

Nokia G21 Tipped to Launch in India in February
Author
Mumbai, First Published Jan 20, 2022, 10:29 AM IST

നോക്കിയയുടെ (Nokia) ഏറ്റവും പുതിയ ഫോൺ നോക്കിയ G21 (Nokia G21) ഫെബ്രുവരി മാസത്തിൽ ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് സൂചന. ഇത് സംബന്ധിച്ച സൂചനകൾ സോഷ്യൽ മീഡിയയിൽ വിവിധ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ ഫോണിന്റെ പ്രത്യേകതകളും പുറത്തുവന്നിട്ടുണ്ട്. ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് ഈ ഫോണിന്റെ ഒരു പ്രധാന പ്രത്യേകത. മെയിൻ സെൻസർ 50 മെഗാ പിക്സലാണ്. 

ക്വിക് ചാർജിംഗ് സംവിധാനത്തോടെ 5,050 എംഎഎച്ച് ബാറ്ററി ശേഷിയാണ് ഈ ഫോണിന് ഉണ്ടാകുക. ജി21ന്റെ റാം ശേഷി രണ്ട് പതിപ്പായി ഉണ്ടാകും എന്നാണ് സൂചന. കഴിഞ്ഞ വർഷം ജൂലൈയിൽ ഇറങ്ങിയ നോക്കിയ ജി20 യുടെ പിൻഗാമിയാണ് നോക്കിയ ജി21. ടിപ്സ്റ്റെർ മുകുൾ ശർമ്മയുടെ ട്വീറ്റ് പ്രകാരം ജി21 ബ്ലാക്ക്, ഡെസ്റ്റ് നിറങ്ങളിൽ ലഭിക്കും. 

6.5 ഇഞ്ച് HD+. സ്ക്രീൻ ആയിരിക്കും നോക്കിയ ജി 21ന്. ഇതിന്റെ റെസല്യൂഷൻ 1,600x720 പിക്സലായിരിക്കും. ഡിസ്പ്ലേ അസ്പറ്റ് റെഷ്യൂ 20:9 ആയിരിക്കും. ഒക്ടകോർ ചിപ്പ് സെറ്റായിരിക്കും ഫോണിന് ശക്തി നൽകുക. 4ജിബി റാം മോഡലായിരിക്കും ബെസിക് മോഡൽ. ഇതിനൊപ്പം തന്നെ മറ്റൊരു റാം പതിപ്പും ഇറങ്ങും. പിന്നിൽ 50എംപി പ്രധാന സെൻസറിന് പുറമേ 2എംപിയുടെ രണ്ട് ക്യാമറയുണ്ടാകും. 8എംപി സെൽഫി ക്യാമറയുണ്ടാകും. 

നോക്കിയ ജി20. 12,999 രൂപയ്ക്കാണ് അടിസ്ഥാന മോഡലായ 4GB + 64GB പതിപ്പ് വിറ്റത്. അതിനാൽ അതിന് സമാനമായ വില ഈ മോഡലിലും പ്രതീക്ഷിക്കാം. 
 

Follow Us:
Download App:
  • android
  • ios