Asianet News MalayalamAsianet News Malayalam

ലോഞ്ചിങിന് മുന്‍പ് വീണ്ടും ലീക്കായി നതിങിന്റെ വിശദാംശങ്ങള്‍

വരാനിരിക്കുന്ന ഹാൻഡ്‌സെറ്റ് ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള നതിങ് ഒഎസിൽ പ്രവർത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഫോണിന്റെ വില പുറത്തായിരുന്നു.

Nothing Phone details leaked
Author
New Delhi, First Published Jul 3, 2022, 8:49 PM IST

ലോഞ്ചിങിന് മുന്‍പേ നതിങ് ഫോണ്‍ വണ്ണിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തായി. ജൂലൈ 12നാണ് ഫോണ്‍ ആഗോളതലത്തിൽ അവതരിപ്പിക്കുന്നത്.  സ്‌മാർട് ഫോണിന്റെ രൂപകൽപന സംബന്ധിച്ച ടിപിയു (തെർമോപ്ലാസ്റ്റിക് പോളിയുറീൻ) കെയ്സാണ്  ഓൺലൈനിൽ വഴി പുറത്തുവന്നത്.  അര്‍ഥസുതാര്യമായ കറുത്ത  ഷേഡിലാണ് കെയ്സ് വരുന്നതെന്ന് പുറത്തുവന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കൂടാതെ ഫോണിന്റെ സ്പീക്കറിനും ക്യാമറകള്‍ക്കുമായി കട്ട് ഔട്ടുകളുണ്ട്. അടുത്തിടെ ഒരു വീഡിയോയിൽ നതിങ് ഫോൺ 1 ന്റെ രൂപകൽപ്പന വിശദമായി വിവരിക്കുകയും റീസൈക്കിൾ ചെയ്‌ത അലുമിനിയം മെറ്റീരിയലിലാണ് ഇത് നിർമ്മിച്ചതെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇത് സ്ഥീരികരിച്ചിട്ടില്ല. 

വരാനിരിക്കുന്ന ഹാൻഡ്‌സെറ്റ് ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള നതിങ് ഒഎസിൽ പ്രവർത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഫോണിന്റെ വില പുറത്തായിരുന്നു. യൂറോപ്പിലെ ഫോണിന്റെ വിലയാണ് പുറത്തായത്. റെഡിറ്റിലാണ് ഫോണിന്റ വില സംബന്ധിച്ച സ്ക്രീൻഷോട്ട് പങ്കുവെച്ചിരിക്കുന്നത്. സ്ക്രീൻഷോട്ടിലെ വിവരങ്ങളനുസരിച്ച് നത്തിങ് ഫോൺ 1ന് രണ്ട് വേരിയന്റുകളുണ്ടാകും. നിലവിൽ കമ്പനി ഔദ്യോഗികമായി പരസ്യപ്പെടുത്തിയിരിക്കുന്നത്  വെള്ള നിറത്തിലുള്ള വെരിയന്റാണ്. ഇതിനൊപ്പം കറുത്ത നിറവും ഉണ്ടാകുമെന്നാണ് സ്ക്രീൻഷോട്ട് സൂചിപ്പിക്കുന്നത്. 

ഫോൺ ഇന്ത്യൻ വിപണിയിലെത്തുന്നത് ഫ്ലിപ്കാർട്ട് വഴിയാണ്. പ്രീ ഓർഡർ സംവിധാനം വഴി ഫോൺ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. നത്തിങ് ഫോൺ 1-ന്റെ അടിസ്ഥാന മോഡലായ എട്ട് ജിബി റാം + 128 ജിബി സ്റ്റോറേജ് ഉള്ള പതിപ്പിന് 469.99 യൂറോ ആയിരിക്കും വിലയെന്നാണ് സ്ക്രീൻഷോട്ടിൽ സൂചിപ്പിക്കുന്നത്. അതായത് ഇന്ത്യൻ രൂപ ഏകദേശം 38750 രൂപയോളം വരും. ടോപ്പ് വേരിയന്റായ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 549.99 യൂറോയാണ് വില അതായത് ഏകദേശ 45,350 രൂപ.നത്തിംഗ് ഫോൺ 1 ആൻഡ്രോയിഡ് 12 നെ പോലെ പ്രവർത്തിക്കും. കൂടാതെ HDR10+ പിന്തുണയോടെ വരുന്ന 120Hz സാംസങ് E4 അമോൾഡ് ഡിസ്‌പ്ലേയും TUV റെയിൻലാൻഡ് സർട്ടിഫിക്കേഷനും ഉണ്ടായിരിക്കും. 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്‌റ്റോറേജും സഹിതം സ്‌നാപ്ഡ്രാഗൺ 778G+ SoC ആണ് ഇത് നൽകുന്നത്. 

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള ഡ്യുവൽ പിൻ ക്യാമറകളും 4,500mAh അല്ലെങ്കിൽ 5,000mAh ബാറ്ററിയും 45W ഫാസ്റ്റ് ചാർജിംഗും ഈ സ്മാർട്ട്‌ഫോണിന്റെ പ്രത്യേകതയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയും ഇതിൽ ഉൾപ്പെടുന്നുവെന്ന് പറയപ്പെടുന്നു. പിൻ പാനലിൽ എൽഇഡി ലൈറ്റുകൾ ഉണ്ട്.റിട്ടേൺ ടു ഇൻസ്ട്രിക്റ്റ് എന്ന വെർച്വൽ പ്ലാറ്റ്ഫോം വഴിയാണ് ജൂലൈ 12 ന് നത്തിങ് ഫോൺ 1 ലോഞ്ച് ചെയ്യുന്നത്.

Follow Us:
Download App:
  • android
  • ios