ദില്ലി: ചൈനീസ് പ്രീമിയം ഫോണ്‍ നിര്‍മാതാക്കളായ നുബിയ തങ്ങളുടെ റെഡ് മാജിക് സീരിസിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. ഉയര്‍ന്ന റിഫ്രഷ് റേറ്റ് സ്‌ക്രീനും സ്‌നാപ്ഡ്രാഗണ്‍ 865 ടീഇ യും 16 ജിബി വരെ റാമും ഉള്‍പ്പെടെ നിരവധി പ്രധാന സവിശേഷതകള്‍ റെഡ് മാജിക് 5 ജി കൊണ്ടുവരുമെന്ന് നുബിയ പ്രഖ്യാപിച്ചു. ഇപ്പോള്‍, സ്മാര്‍ട്ട്‌ഫോണ്‍ ചൈനയില്‍ മാത്രമേ പുറത്തിറക്കിയിട്ടുള്ളു, അതു കൊണ്ടു തന്നെ 5ജി ബേസ്ബാന്‍ഡുകള്‍ക്ക് പിന്തുണയുമായി വരുന്നതായാണ് ഇവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നിരുന്നാലും, 144ഹേര്‍ട്‌സ് ഡിസ്‌പ്ലേ പായ്ക്ക് ചെയ്യുന്നു എന്നതാണ് ഇതിന്റെ സവിശേഷത. ഇന്ത്യയിലേക്ക് വരുമ്പോള്‍ സവിശേഷതകളില്‍ വ്യത്യാസം വന്നേക്കാം.

ഹാക്കര്‍ ബ്ലാക്ക്, മാര്‍സ് റെഡ്, സൈബര്‍ നിയോണ്‍ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയത്. 8 ജിബി + 128 ജിബി, 12 ജിബി + 128 ജിബി, 12 ജിബി + 256 ജിബി, 16 ജിബി + 256 ജിബി മോഡല്‍ എന്നിങ്ങനെയുള്ള വേരിയന്റുകള്‍ക്കു മാത്രമാണ് ഈ കളര്‍ ഓപ്ഷനുകള്‍. എന്‍ട്രി വേരിയന്റ് ഏകദേശം 40,000 രൂപയില്‍ റീട്ടെയില്‍ ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു, ടോപ്പ് എന്‍ഡ് വേരിയന്റിന് ഏകദേശം 55,000 രൂപ വരും.

റെഡ് മാജിക് 5 ജിയില്‍ 6.65 ഇഞ്ച് അമോലെഡ് എഫ്എച്ച്ഡി + ഡിസ്‌പ്ലേ (1080-2340 പിക്‌സലുകള്‍) ഉണ്ട്, അത് 144ഹേര്‍ട്‌സിന് റിഫ്രഷ് ചെയ്യാന്‍ കഴിയും, കൂടാതെ 240ഹേര്‍ട്‌സ് സ്‌ക്രീന്‍ ടച്ച് റിപോണ്‍സ് നിരക്കും വാഗ്ദാനം ചെയ്യുന്നു. ഡിസ്‌പ്ലേയ്ക്ക് 19.5: 9 എന്ന അനുപാതമുണ്ട്. വികസിതമായ ഒക്റ്റാ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 865 ടീഇ ഡെഡിക്കേറ്റഡ് അഡ്രിനോ 650 ജിപിയുവും ഇതിന് കരുത്തേകുന്നു. 8 ജിബി, 12 ജിബി, അല്ലെങ്കില്‍ 16 ജിബി എന്നിങ്ങനെ മൂന്ന് എല്‍പിഡിഡിആര്‍ 5 ഡ്യുവല്‍ ചാനല്‍ റാമുമായി ചിപ്‌സെറ്റ് ജോടിയാക്കിരിക്കുന്നു. ഫോണിലെ സ്റ്റോറേജ് നൂബിയ റെഡ് മാജിക് 5 ജിക്ക് 256 ജിബി വരെയാണ്.

കണക്റ്റിവിറ്റിക്കായി, ഫോണ്‍ 5 ജി മോഡം, വൈഫൈ 6, ജിപിഎസ് എന്നിവ കൊണ്ടുവരുന്നു, കൂടാതെ 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്കും ഉണ്ട്. ഇതിനുപുറമെ, ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് റീഡറും ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നു.

ക്യാമറകള്‍ക്കായി, 8 മെഗാപിക്‌സലിന്റെ സൂപ്പര്‍ വൈഡ് ആംഗിള്‍ സെന്‍സറിനടുത്ത് ഇരിക്കുന്ന പ്രാഥമിക 64 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 686 സെന്‍സറും ട്രിപ്പിള്‍ ക്യാമറ സജ്ജീകരണം പൂര്‍ത്തിയാക്കുന്നതിന് 2 മെഗാപിക്‌സല്‍ മാക്രോ ലെന്‍സും ഫോണിന് ലഭിക്കുന്നു. എഫ്/2.0 അപ്പേര്‍ച്ചറുള്ള 8 മെഗാപിക്‌സല്‍ ലെന്‍സാണ് നുബിയ റെഡ് മാജിക് 5 ജിയിലെ സെല്‍ഫി ഷൂട്ടര്‍.

55വാട്‌സ് എയര്‍കൂള്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. വെറും 15 മിനിറ്റിനുള്ളില്‍ ഫോണിന് 56 ശതമാനം ചാര്‍ജ് നേടാന്‍ ഇത് സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.