വണ്‍പ്ലസ് 8 പ്രോ വിപണിയിലേക്ക്. കമ്പനി ഇതുവരെ ഫോണിനെക്കുറിച്ച് ഒന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഏറ്റവും പുതിയ വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത് വണ്‍പ്ലസ് ഇതിനകം തന്നെ അതിന്റെ അടുത്ത തലമുറയിലെ മുന്‍നിര സ്മാര്‍ട്ട്‌ഫോണില്‍ മികച്ച നിലയിലുള്ളതാവുമെന്നാണ്. ഫോണിന്റെ പ്രധാന സവിശേഷതകളും ഫോണിന്റെ ചില സവിശേഷതകളും ഇപ്പോള്‍ തന്നെ ടെക്ക് ലോകത്ത് വെളിപ്പെട്ടിട്ടുണ്ട്.

ഇതനുസരിച്ച്, വണ്‍പ്ലസ് 8 പ്രോയ്ക്ക് 12 ജിബി റാം ഉണ്ടാവും. ആന്‍ഡ്രോയിഡ് 10 നു മുകളിലുള്ള ഓപ്പറേറ്റിങ് സിസ്റ്റമായിരിക്കും ഇതിലുണ്ടാവുക. ക്വാല്‍കോമിന്റെ മുന്‍നിര സോക്ക്, സ്‌നാപ്ഡ്രാഗണ്‍ 865 എന്നിവ ഇതില്‍ ഉള്‍ക്കൊള്ളുമെന്നും വെളിപ്പെടുത്തുന്നു. ഈ സ്മാര്‍ട്ട്‌ഫോണ്‍ ഒരു പഞ്ച്‌ഹോള്‍ ഡിസ്‌പ്ലേയില്‍ പ്രദര്‍ശിപ്പിക്കുമെന്നും 90 ഹെര്‍ട്‌സ് റിഫ്രഷന്‍ റേറ്റിനൊപ്പം 6.65 ഇഞ്ച് അമോലെഡ് സ്‌ക്രീന്‍ കൊണ്ടുവരുമെന്നും പ്രതീക്ഷിക്കുന്നു.

ഫോണിന്റെ രൂപകല്‍പ്പന ഒപ്പോ റിനോ 3 പ്രോ പോലെ ഒരു വളഞ്ഞ ഡിസ്‌പ്ലേയാണെന്നും സൂചനയുണ്ട്. ഡിസ്‌പ്ലേയുടെ പിന്‍ഭാഗത്ത് ലംബമായി വിന്യസിച്ച ക്യാമറ മൊഡ്യൂള്‍ നല്‍കിയിരിക്കുന്നു. കൂടാതെ 3ഡി ടോഫ് സെന്‍സറും ഫീച്ചര്‍ ചെയ്യുന്നു. 3.5 എംഎം ജാക്കും ഈ ഫോണില്‍ ഉണ്ടാവില്ല. പകരം, ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനും വയര്‍ഡ് ഓഡിയോ കൈമാറുന്നതിനും ടൈപ്പ് സി പോര്‍ട്ട് ആണ് ഉപയോഗിക്കുന്നത്.

വണ്‍പ്ലസ് 8 സീരീസ് വണ്‍പ്ലസ് 8, വണ്‍പ്ലസ് 8 പ്രോ, വണ്‍പ്ലസ് 8 ലൈറ്റ് എന്നിവയുള്‍പ്പെടെ മൂന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിക്കുമെന്നാണ് സൂചന. ഫെബ്രുവരിയിലോ മാര്‍ച്ചിലോ വണ്‍പ്ലസ് 8 സീരീസ് അരങ്ങേറുമെന്നും സാംസങ്ങിന്റെ ഗാലക്‌സി എസ് 11 സീരീസിനൊപ്പമായിരിക്കും ഇത് വിപണിയിലെത്തുകയെന്നുമാണ് കരുതുന്നത്. 

വണ്‍പ്ലസ് 8 ലൈറ്റിറ്റ് വളരെ കുറഞ്ഞ വിലയില്‍ വില്‍ക്കുന്ന തികച്ചും പുതിയ മോഡലായാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. അതു കൊണ്ടു തന്നെ വണ്‍പ്ലസ് 8 ലൈറ്റ് 30,000 രൂപയ്ക്ക് താഴെയാവും വില്‍ക്കാനിടയുള്ളത്. വില കുറയ്ക്കാന്‍, വണ്‍പ്ലസ് ഒരു മീഡിയടെക് ഡൈമെന്‍സിറ്റി 1000 ചിപ്‌സെറ്റിനായി ശ്രമിക്കുമെന്നും അഭ്യൂഹമുണ്ട്. എന്നാല്‍, ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവും 90 ഹെര്‍ട്‌സ് ഡിസ്‌പ്ലേയും പഞ്ച്‌ഹോള്‍ കട്ടൗട്ടുമൊന്നും ഉപേക്ഷിക്കാനിടയില്ല.