Asianet News MalayalamAsianet News Malayalam

വണ്‍പ്ലസ് 8 സീരിസ് ഫോണുകള്‍ ഇന്നുമുതല്‍ വില്‍പ്പനയ്ക്ക്; വിലയും പ്രത്യേകതകളും

6ജിബി റാം + 128 ഇന്‍റേണല്‍ മെമ്മറി പതിപ്പിന് 41,999 രൂപയാണ് വില. ആമസോണ്‍ വഴി മാത്രം ഗ്ലേഷ്യല്‍ ഗ്രീന്‍ വേരിയന്റിലാണ് വണ്‍പ്ലസ് 8 ലഭ്യമാക്കിയിരിക്കുന്നത്. 

OnePlus has devices for everyone they go on sale in Amazon Prime Day Sale
Author
New Delhi, First Published Aug 6, 2020, 10:36 AM IST

വണ്‍പ്ലസ് 8, വണ്‍പ്ലസ് 8 പ്രോ എന്നിവ ഇന്നു മുതല്‍ തങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിക്കും. ക്വാല്‍കോമിന്റെ ഏറ്റവും ശക്തമായ ചിപ്‌സെറ്റ് ഉള്‍പ്പെടെ ചില ശ്രദ്ധേയമായ ഹാര്‍ഡ്‌വെയറുകളാണ് ഇതിലുള്ളത്. ഇന്ത്യയില്‍ വണ്‍പ്ലസിന് ഏറെ ആരാധകരാണ് ഉള്ളത്. ഇതു മുതലാക്കാനാണ് കോവിഡ് കാലത്തും പ്രീമിയം ഫോണുകളുമായി കമ്പനി എത്തിയിരിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 865 സോക്ക് ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. മോഡലിനെയും ചോയിസ് വേരിയന്റിനെയും ആശ്രയിച്ച് ഈ പ്രോസസര്‍ 12 ജിബി വരെ റാമും 256 ജിബി സ്‌റ്റോറേജും ചേര്‍ക്കുന്നു. രണ്ട് ഫോണുകളും 5 ജി നെറ്റ് വര്‍ക്കിനെ പിന്തുണക്കുന്ന ഫോണുകളാണ്. ഒപ്പം മറ്റെല്ലാ നെറ്റ്‌വര്‍ക്കിനെയും ഇത് പിന്തുണയ്ക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു.

6ജിബി റാം + 128 ഇന്‍റേണല്‍ മെമ്മറി പതിപ്പിന് 41,999 രൂപയാണ് വില. ആമസോണ്‍ വഴി മാത്രം ഗ്ലേഷ്യല്‍ ഗ്രീന്‍ വേരിയന്റിലാണ് വണ്‍പ്ലസ് 8 ലഭ്യമാക്കിയിരിക്കുന്നത്. 12 ജിബി റാമിനും 256 ജിബി സ്‌റ്റോറേജ് വേരിയന്റിനും 49,999 രൂപ നല്‍കേണ്ടി വരും. രണ്ട് മെമ്മറി, സ്‌റ്റോറേജ് വേരിയന്റുകളില്‍ വണ്‍പ്ലസ് 8 പ്രോ ലഭ്യമാണ്, എന്‍ട്രി ലെവല്‍ 8 ജിബി + 128 ജിബി ഒന്ന് ഫീനിക്‌സ് ബ്ലാക്ക്, ഗ്ലേഷ്യല്‍ ഗ്രീന്‍ നിറങ്ങളില്‍ 54,999 രൂപയ്ക്ക് ലഭ്യമാണ്. 12 ജിബി റാമും 256 ജിബി സ്‌റ്റോറേജുമുള്ള ഹൈ എന്‍ഡ് വേരിയന്റിന് 59,999 രൂപയാണ് വില.

വണ്‍പ്ലസ് 8 സീരീസ് ഫോണുകള്‍ക്ക് എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുമ്പോള്‍ 1,500 രൂപയും ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുമ്പോള്‍ 650 രൂപയും കിഴിവ് ലഭിക്കും. കമ്പനിയുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് എസ്ബിഐ ബാങ്ക് ഉപയോക്താക്കള്‍ക്ക് 1,500 രൂപ കിഴിവ് ലഭിക്കുന്നു.

Follow Us:
Download App:
  • android
  • ios