Asianet News MalayalamAsianet News Malayalam

OnePlus Nord 3 : വണ്‍പ്ലസ് നോര്‍ഡ് 3 ഇന്ത്യയില്‍ എത്തും; വിലയും പ്രത്യേകതകളും ഇങ്ങനെ

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വീണ്ടും അരങ്ങേറ്റം കുറിച്ച നോര്‍ഡ് 2 സ്മാര്‍ട്ട്ഫോണിന്റെ പിന്‍ഗാമിയാണിത്. വരാനിരിക്കുന്ന വണ്‍പ്ലസ് ഫോണിനെക്കുറിച്ച് ഇതുവരെ പുറത്തുവന്ന കാര്യങ്ങള്‍ ഇങ്ങനെ.
 

OnePlus Nord 3 launch in India expected soon
Author
New Delhi, First Published May 11, 2022, 1:02 PM IST

നോര്‍ഡ് സീരീസില്‍ ഒരു പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ വണ്‍പ്ലസ് (OnePlus) തയ്യാറെടുക്കുന്നു. കമ്പനി അടുത്തിടെ രണ്ട് പുതിയ ഫോണുകള്‍ മിഡ് റേഞ്ച് ശ്രേണിയില്‍ പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ വണ്‍പ്ലസ് നോര്‍ഡ് 3യുടെ പുറത്തിറക്കലിന്‍റെ (OnePlus Nord 3 launch) പണിപ്പുരയിലാണ് വണ്‍പ്ലസ് എന്നാണ് . കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വീണ്ടും അരങ്ങേറ്റം കുറിച്ച നോര്‍ഡ് 2 സ്മാര്‍ട്ട്ഫോണിന്റെ പിന്‍ഗാമിയാണിത്. വരാനിരിക്കുന്ന വണ്‍പ്ലസ് ഫോണിനെക്കുറിച്ച് ഇതുവരെ പുറത്തുവന്ന കാര്യങ്ങള്‍ ഇങ്ങനെ.

ഇന്ത്യയില്‍ എപ്പോഴാണ് ലോഞ്ച് ചെയ്യുക?

നോര്‍ഡ് 3-ന്റെ ഔദ്യോഗിക ലോഞ്ച് തീയതി നിലവില്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍  ടിപ്സ്റ്റര്‍ മുകുള്‍ ശര്‍മ്മ നല്‍കുന്ന സൂചന പ്രകാരം ഈ ഫോണ്‍ ഈ മാസമോ, അടുത്ത മാസം ആദ്യവാരത്തിലോ പ്രതീക്ഷിക്കാം. 30,000 രൂപയില്‍ താഴെയുള്ള ധാരാളം സ്മാര്‍ട്ട്ഫോണുകള്‍ ഇതിനകം തന്നെ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുണ്ട്, കൂടാതെ റിയല്‍മി 9 പ്രോ പ്ലസ്, സാംസങ്ങ് ഗ്യാലക്‌സി എ52എസ് എന്നിവയില്‍ നിന്നും മറ്റും കടുത്ത മത്സരം നേരിടാന്‍ സാധ്യതയുള്ള നോര്‍ഡ് 3 സ്മാര്‍ട്ട്ഫോണ്‍ വണ്‍പ്ലസ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് കരുതുന്നു.

നോര്‍ഡ് 3: പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

ഇതുവരെയുള്ള പുറത്തുവന്ന വിവരങ്ങള്‍‌ പ്രകാരം ഈ ഫോണ്‍ ഒരു വലിയ ഡിസ്‌പ്ലേയോടെ എത്തുമെന്നാണ് അറിയുന്നത്. നോര്‍ഡ് 2-ല്‍ നമ്മള്‍ കണ്ട അതേ ഡിസൈന്‍ ഇതിന് നിലനിര്‍ത്തിയേക്കും. നോര്‍ഡ് സിഇ 2-നും അതിന്റെ ലൈറ്റ് പതിപ്പിനും കമ്പനി അതേ ഡിസൈന്‍ ബ്ലൂപ്രിന്റ് ഉപയോഗിച്ചിട്ടുണ്ട്. മുന്‍വശത്ത്, നോര്‍ഡ് 3 ന് ഒരു പഞ്ച്-ഹോള്‍ ഡിസ്‌പ്ലേ ഡിസൈന്‍ ഉണ്ടായിരിക്കും, ഫോണിന്റെ പിന്‍ഭാഗത്ത്, ട്രിപ്പിള്‍ ക്യാമറ സജ്ജീകരണം കാണാനിടയുണ്ട്.

വരാനിരിക്കുന്ന 5ജി മിഡ് റേഞ്ച് ഫോണ്‍ 6.7 ഇഞ്ച് ഡിസ്പ്ലേയില്‍ വരുമെന്ന് സൂചനയുണ്ട്, അത് ഫുള്‍ എച്ച്ഡി പ്ലസ് റെസല്യൂഷനില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. നോര്‍ഡ് സീരീസിലെ ഉയര്‍ന്ന നിലവാരമുള്ള ഫോണായിരിക്കും ഇത് എന്നതിനാല്‍ ഉയര്‍ന്ന റിഫ്രഷ് റേറ്റ് ഡിസ്പ്ലേയും കമ്പനി വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാല്‍, നോര്‍ഡ് സിഇ പതിപ്പുകളില്‍ ലഭിക്കുന്നതിനേക്കാള്‍ മികച്ച സവിശേഷതകള്‍ ഇത് പാക്ക് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വണ്‍പ്ലസ് പുതിയ നോര്‍ഡ് സിഇ മോഡലുകളില്‍ സ്റ്റീരിയോ സ്പീക്കറുകള്‍ നല്‍കിയിട്ടില്ല, അതിനാല്‍ വണ്‍പ്ലസ് നോര്‍ഡ് 2 ന്റെ കാര്യത്തിലെന്നപോലെ നോര്‍ഡ് 3 ലും ഇത് ഉണ്ടായിരിക്കും.

ഹുഡിന് കീഴില്‍ ഒരു സാധാരണ 4,500 എംഎഎച്ച് ബാറ്ററി ഉണ്ടായിരിക്കാം. പുതിയതില്‍ 80 വാട്‌സ് അല്ലെങ്കില്‍ 65 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണ നല്‍കുമോ എന്ന് നിലവില്‍ അറിയില്ല. നിലവില്‍, 10 ആര്‍ സ്മാര്‍ട്ട്ഫോണിനൊപ്പം 150 വാട്‌സ് വരെ പിന്തുണ വാഗ്ദാനം ചെയ്യുന്നു. മത്സരത്തേക്കാള്‍ കൂടുതല്‍ ചാര്‍ജിംഗ് വേഗത വാഗ്ദാനം ചെയ്യുന്നതിനായി ഇതില്‍ 80 വാട്‌സ് വാഗ്ദാനം ചെയ്യാന്‍ തീരുമാനിച്ചേക്കാം.

ഒപ്റ്റിക്സിന്റെ കാര്യത്തില്‍, ഫോണിന്റെ പിന്‍ഭാഗത്ത് മൂന്ന് ക്യാമറകള്‍ ഉണ്ടായിരിക്കാം. സജ്ജീകരണത്തില്‍ 50 മെഗാപിക്‌സല്‍ സോണി IMX766 സെന്‍സര്‍, 8 മെഗാപിക്‌സല്‍ സെക്കന്‍ഡറി ക്യാമറ, 2 മെഗാപിക്‌സല്‍ ടെര്‍ഷ്യറി സെന്‍സര്‍ എന്നിവ ഉള്‍പ്പെടാം. മുന്‍ ക്യാമറയെയും ചിപ്സെറ്റിനെയും കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

ഇന്ത്യയില്‍ പ്രതീക്ഷിക്കുന്ന വില

വരാനിരിക്കുന്ന നോര്‍ഡ് 3 ന് ഇന്ത്യയില്‍ 25,000 മുതല്‍ 30,000 രൂപ വരെ വില പ്രതീക്ഷിക്കാം. നോര്‍ഡ് 2 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചത് 27,999 രൂപ പ്രാരംഭ വിലയിലാണ്. സൂചിപ്പിച്ച വില അടിസ്ഥാന 128GB മോഡലിന് ആയിരുന്നു. അടുത്തിടെ പുറത്തിറക്കിയ നോര്‍ഡ് സിഇ 2 ലൈറ്റ് 20,000 രൂപയിലും നോര്‍ഡ് 2 25,000 രൂപയില്‍ താഴെയും ബ്രാന്‍ഡ് ഇതിനകം വില്‍ക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios