Asianet News MalayalamAsianet News Malayalam
breaking news image

ഡാമേജ് പ്രൂഫ് ബോഡി, അതിശയിപ്പിക്കുന്ന ടെക്നോളജി: യൂസർ എക്സ്പീരിയൻസിൽ ഒരു ചുവട് മുന്നിൽ OPPO A3 Pro

ശക്തിയേറിയ ബോഡി, അപ്ഗ്രേഡ് ചെയ്ത ബാറ്ററി, പുത്തൻ യൂസർ എക്സ്പീരിയൻസ്: OPPO A3 Pro ആരും ഇഷ്ടപ്പെട്ടുപോകും

oppo a3 pro smartphone review malayalam
Author
First Published Jun 27, 2024, 2:30 PM IST

കടുത്ത മത്സരം നടക്കുന്ന ഇന്ത്യയുടെ സ്മാർട്ട്ഫോൺ വിപണിയിൽ ആരും വിചാരിക്കാത്ത മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ OPPO മുൻപന്തിയിലുണ്ട്. ഓപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ, OPPO A3 Pro-യും വ്യത്യസ്തമല്ല. A step ahead (ഒരു ചുവട് മുന്നിൽ) എന്ന വിശേഷണത്തോടെയെത്തുന്ന ഈ ഫോൺ, നവീന ടെക്നോളജിയുടെ അടുത്ത തലമാണ്. യൂസർമാർക്ക് യോജിച്ച അപ്ഗ്രേഡ് വാഗ്ദാനം ചെയ്യുന്ന ഈ ഫോൺ, ആ വാക്കി പാലിക്കുകയും ചെയ്യുന്നു. രണ്ട് വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. 128 GB മോഡലിന് INR 17,999, 256GB വേരിയന്റിന് INR 19,999 എന്നിങ്ങനെ അതിശയിപ്പിക്കുന്ന വിലയിലാണ് ഫോൺ ലഭിക്കുക. കൂടുതൽ കാലം നീണ്ടുനിൽക്കുന്ന പെർഫോമൻസും ഗംഭീര ഡിസൈനുമാണ് ഈ ഫോണിനെ വ്യത്യസ്തമാക്കുന്നത്.
ഈ മോഹവിലയിൽ എത്രമാത്രം പ്രത്യേകതയുള്ളതാണ് OPPO A3 Pro എന്ന് പരിശോധിക്കാം.

ഡാമേജ്-പ്രൂഫ് ബോഡിക്കൊപ്പം ഏറ്റവും പുതിയ ടെക്നോളജി

oppo a3 pro smartphone review malayalam

OPPO A3 Pro-യുടെ ഏറ്റവും വലിയ സവിശേഷത Damage-proof All-Round Armour Body ആണ്. വീഴ്ച്ചകളിൽ നിന്നും മറ്റ് ഇംപാക്റ്റുകളിൽ നിന്നും ഇത് സംരക്ഷണം നൽകും. സ്മാർട്ട്ഫോൺ മേഖലയിലെ തന്നെ ആദ്യത്തെ Swiss SGS നൽകുന്ന ഇരട്ട സർട്ടിഫിക്കറ്റ് ഫോൺ സ്വന്തമാക്കിയിട്ടുണ്ട്. മിലിട്ടറി സ്റ്റാൻഡേഡിൽ പരീക്ഷിച്ച ഈ ഫോൺ അക്ഷരാർത്ഥത്തിൽ ഒരു മിലിട്ടറി ടാങ്ക് പോലെ സുരക്ഷിതമാണ്.
ദീർഘകാലം ഈടുനിൽക്കാൻ ഓപ്പോ നിരവധി പുതിയ പരീക്ഷണങ്ങൾ ഈ ഫോണിന്റെ എൻജിനീയറിങ്ങിൽ വരുത്തിയിട്ടുണ്ട്. മദർബോഡിന്റെ മുകളിലെ കവറിൽ ഉപയോഗിച്ചിരിക്കുന്നത് AM04 എന്ന ഉയർന്ന ശക്തിയുള്ള അലോയ് ആണ്. ഇത് എയ്റോസ്പേസ് ഗ്രേഡ് ക്വാളിറ്റിയിലുള്ളതാണ്. ഫോണിന്റെ സ്ക്രീൻ പ്രൊട്ടക്റ്റീവ് ഗ്ലാസിന് രണ്ടു ഗ്ലാസ്സുകൾ ചേർന്നുള്ള ശക്തിയുണ്ട്. ഇത് ശക്തമായ പ്രതിരോധം സ്ക്രീനിന് നൽകും. അധിക സംരക്ഷണത്തിന് പുത്തൻ Anti-Drop Shield Case ഉണ്ട്.

നനഞ്ഞ കൈകൊണ്ടും പെർഫെക്റ്റ് ആയി ഫോൺ കൈകാര്യം ചെയ്യാം

oppo a3 pro smartphone review malayalam
 

സ്മാർട്ട്ഫോൺ കൈകാര്യം ചെയ്യുമ്പോൾ നമ്മളെ എപ്പോഴും അലോസരപ്പെടുത്തുന്ന ഒരു കാര്യം നനഞ്ഞ കൈകൊണ്ട് ഫോൺ ഉപയോഗിക്കാൻ ബുദ്ധിമുട്ടാണ് എന്നതാണ്. വെള്ളം സ്ക്രീനിൽ തെറിക്കുന്നതും ജിം കഴിഞ്ഞ് ഇറങ്ങുമ്പോൾ വിയർത്ത കൈകൊണ്ട് ഫോൺ എടുക്കേണ്ടി വരുന്നതും ഉച്ചഭക്ഷണ സമയത്ത് കോൾ എടുക്കേണ്ടി വരുന്നതുമെല്ലാം അൽപ്പം അസൗകര്യമാണ്. പക്ഷേ, ഓപ്പോ ഇതിന് ശാശ്വത പരിഹാരം കണ്ടു. പുതിയ OPPO A3 Pro വരുന്നത് നൂതനമായ Splash Touch ടെക്നോളജിയുമായാണ്. ഈ സാങ്കേതികവിദ്യ സ്ക്രീനിൽ വെള്ളമോ മഞ്ഞുകണങ്ങളോ ഉണ്ടെങ്കിലും സ്മൂത്ത് ആയി ഫോൺ ഉപയോഗിക്കാൻ സഹായിക്കും. IP54 സർട്ടിഫിക്കേഷനും ഈ ഫോണിനുണ്ട്. അതായത് ദിവസേനയുള്ള വെള്ളം തെറിക്കലും പൊടിയും അനായാസമായി ഫോൺ പ്രതിരോധിക്കും.

കനം കുറവ്, കാണാൻ അടിപൊളി

വളരെ നേർത്ത ഡിവൈസാണ് OPPO A3 Pro. കനം വെറും 7.68mm. ഭാരം 186g. ഉടൻ കണ്ണിൽപ്പെടുന്ന ഹൈ-ഗ്ലോസ് മിഡിൽ ഫ്രെയിം മെറ്റാലിക് ഭംഗിയിലാണ് വരുന്നത്. മാറ്റെ ഫിനിഷിൽ ഫിംഗർപ്രിന്റ് പോലും പതിയില്ല. ഒരേ വലിപ്പത്തിലുള്ള ചതുരങ്ങളായാണ് ക്യാമറ മോഡ്യൂൾ വരുന്നത്. ഇത് കാഴ്ച്ചയ്ക്ക് അഴകാണ്. രണ്ടു നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക. Moonlight Purple, Starry Black - ഇതിൽ മൂൺലൈറ്റ് പർപ്പിളാണ് ഞങ്ങളുടെ ഫേവറൈറ്റ്!

കടുത്ത വെയിലിലും കാണാൻ അൾട്രാ ബ്രൈറ്റ് ഡിസ്പ്ലേ

120Hz Ultra Bright Display ആണ് OPPO A3 Pro-യുടെ മറ്റൊരു പ്രത്യേകത. 120Hz, 90Hz, and 60Hz എന്നിങ്ങനെ മൂന്ന് റീഫ്രഷ് റേറ്റുകളിലാണ് ഡിസ്പ്ലേ. കടുത്ത വെയിലിലും സുഗമമായി ഫോൺ ഉപയോഗിക്കാൻ സഹായിക്കുന്നതാണ് Sunlight Mode. സ്ക്രീൻ ബ്രൈറ്റ്നസ് 1000 nits ഉയർത്താൻ ഇത് സഹായിക്കും. Eye Protection Mode ഉപയോഗിച്ചാൽ സ്ഥിരമായി ദീർഘനേരം ഫോൺ ഉപയോഗിക്കുന്നവർക്ക് കണ്ണുകൾക്ക് സംരക്ഷണം ലഭിക്കും.

സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യമുള്ള ബാറ്ററി

oppo a3 pro smartphone review malayalam

OPPO A3 Pro-യുടെ ബാറ്ററി എത്തുന്നത് ഒരുപാട് പുതുമകളുമായാണ്. 5100mAh Hyper-Energy Battery പ്രവർത്തിക്കുന്നത് 45W SUPERVOOCTM Flash Charge സംവിധാനത്തിലാണ്. ഇത് സുരക്ഷിതവും വേഗത്തിലും ചാർജിങ് സാധ്യമാക്കും. പുതിയ A/B diaphragm സ്ഥിരത നൽകും. 1600 തവണ ചാർജിങ്, ഡിസ്ചാർജിങ് പരീക്ഷണങ്ങൾ നടത്തിയാണ് ഈ ബാറ്ററിയുടെ കരുത്ത് ഓപ്പോ ഉറപ്പുവരുത്തിയത്. നാലു വർഷത്തിന് മുകളിൽ ഉറപ്പായും നീണ്ടുനിൽക്കുന്ന പ്രകടനം ഈ ബാറ്ററി നൽകും.

നെറ്റ് വർക്ക് സ്വിച്ചിങ് സിമ്പിളാകും

OPPO A3 Pro വരുന്നത് ഒരുപിടി സ്മൂത്ത് നെറ്റ് വർക്ക് സ്വിച്ചിങ് സർവ്വീസുകളുമായാണ്. ഇതിൽ OPPO-യുടെ സ്വന്തം AI Link Boost ഉപയോഗിക്കുന്ന system-level AI model എല്ലാ ലൊക്കേഷനുകളിലും സ്ഥിരതയോടെ കണക്ഷൻ ഉറപ്പാക്കുന്നു. മോശം നെറ്റ് വർക്ക് കണക്ഷനുള്ള സ്ഥലങ്ങളിലും ഇത് വ്യക്തതയോടെ നെറ്റ് വർക്ക് ഉറപ്പാക്കും. എല്ലായിടത്തും കണക്റ്റ് ആകാൻ ഇതിലൂടെ കഴിയും.

ഫോട്ടോകൾ പെർഫെക്റ്റ് ആക്കാം, AI വഴി

oppo a3 pro smartphone review malayalam
ഫോട്ടോഗ്രഫിയിലും എഡിറ്റിങ്ങിലും മികച്ച പ്രകടനമാണ് OPPO A3 Pro ഉറപ്പുവരുത്തുന്നത്. 50 MP AI Dual camera-ക്ക് ഒപ്പം 8MP മുൻ ക്യാമറയുണ്ട്. ഈ ക്യാമറകൾക്ക് വസ്തുക്കളെ തിരിച്ചറിയാൻ കഴിയും. ഓപ്പോ തന്നെ വികസിപ്പിച്ച ഇന്റലിജൻസ് ഫില്ലിങ് സാങ്കേതികവിദ്യയായ AI Eraser ഉപയോഗിച്ച് ഫോട്ടോയിൽ നിന്നും അനാവശ്യ ഭാഗങ്ങൾ മാറ്റാം, വളരെ സ്വാഭാവികമായി. ഇതിലൂടെ ഫോട്ടോ എഡിറ്റിങ് വളരെ എളുപ്പമാകും.

കിടിലൻ പെർഫോമൻസ്, എപ്പോഴും

MediaTek Dimensity 6300 പ്രോസസർ ആണ് OPPO A3 Pro-യുടെ ഹൃദയം. എക്സ്പാൻഡബിളായ RAM കൂടെയുണ്ട്. 50-month fluency protection ഉറപ്പാക്കുന്ന സാങ്കേതികവിദ്യ 5ജി യിലാണ് പ്രവർത്തിക്കുന്നത്. മികച്ച പെർഫോമൻസും കണക്റ്റിവിറ്റിയും ഉറപ്പാക്കുന്ന ColorOS 14 ആണ് ഒ.എസ്.

OPPO A3 Pro – യോജിച്ച ചോയ്സ്

oppo a3 pro smartphone review malayalam

അതിഗംഭീര യൂസർ എക്സ്പീരിയൻസാണ് OPPO A3 Pro-യുടെ സവിശേഷത. ദീർഘകാലം നീണ്ടുനിൽക്കുന്ന പെർഫോമൻസും ഏറ്റവും പുതിയ സാങ്കേതികവിദ്യാ മാറ്റങ്ങളും ഇത് നൽകുന്നു. വിലയിലേക്ക് വന്നാൽ ആർക്കും നൽകാനാകാത്ത INR 17,999 (128GB), INR 19,999 (256GB) വിലകളിലാണ് ഫോൺ ലഭിക്കുന്നത്. Swiss SGS-ന്റെ ഇരട്ട shock and fall സർട്ടിഫിക്കേഷൻ, മിലിട്ടറി സ്റ്റാൻഡേഡ് ഇംപാക്റ്റ് ടെസ്റ്റ് സെർട്ടിഫിക്കേഷനൊപ്പമാണ് വരുന്നത്. ഇത് തികച്ചും damage-proof ആയ ഒരു ഡിവൈസ് ആക്കി OPPO A3 Pro-യെ മാറ്റുന്നു. Splash Touch+ IP54, സുരക്ഷയും സൂപ്പർ ഫാസ്റ്റ് ചാർജിങ്ങും ഉറപ്പാക്കുന്ന ബാറ്ററി എന്നിവ ആരെയും ആകർഷിക്കും. ശക്തമായ ഒരു ഫോൺ ആണ് OPPO A3 Pro. ദീർഘകാലം നീണ്ടു നിൽക്കുന്ന പെർഫോമൻസിനൊപ്പം ലൈഫ്സ്റ്റൈൽ അപ്ഗ്രേഡ് ആഗ്രഹിക്കുന്ന എല്ലാവർക്കും ഇണങ്ങുന്ന ഒരു കംപ്ലീറ്റ് പാക്കേജ് ആണിത്.

ഓഫറുകൾ

•    HDFC Bank, SBI, and ICICI Bank ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ 10% ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് (വ്യവസ്ഥകൾ ബാധകം)
•    ആറ് മാസം വരെ നോ-കോസ്റ്റ് ഇം.എം.ഐ, അല്ലെങ്കിൽ കൺസ്യൂമർ ലോൺ, അതും ഡൗൺ പെയ്മെന്റ് ഇല്ലാതെ.
 

Latest Videos
Follow Us:
Download App:
  • android
  • ios