Asianet News MalayalamAsianet News Malayalam

ട്രിപ്പിള്‍ ക്യാമറകളുള്ള ഓപ്പോ എ55 5ജി, വില, സവിശേഷതകളിങ്ങനെ

റിഥം ബ്ലാക്ക്, ബ്രിസ്‌ക് ബ്ലൂ നിറങ്ങളില്‍ വരുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ ഇതിനകം വില്‍പ്പനയ്‌ക്കെത്തിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള കളര്‍ ഒഎസ് 11 നൊപ്പം വരുന്നു, കൂടാതെ ഡ്യുവല്‍ മോഡ് 5ജി യെ പിന്തുണയ്ക്കുന്നു. 

Oppo A55 5G with triple cameras 5000mAh battery launched
Author
New Delhi, First Published Jan 26, 2021, 8:27 AM IST

5ജിയുടെ തള്ളിക്കയറ്റം തുടങ്ങിക്കഴിഞ്ഞു. ഓപ്പോ എ55 5ജി-യാണ് ഇതില്‍ ഏറ്റവും പുതിയത്. മീഡിയടെക് ഡൈമെന്‍സിറ്റി പ്രോസസര്‍ ഉപയോഗിക്കുന്ന ബജറ്റ് 5 ജി ഫോണ്‍ ആണിത്. ഇതില്‍ മൂന്ന് ക്യാമറകളും പിന്നില്‍ ഒരു 3ഡി കര്‍വ് ഡിസൈനും നല്‍കിയിട്ടുണ്ട്. മോഡി കൂട്ടാനായി എ55 5ജിക്ക് പിന്നില്‍ തിളങ്ങുന്ന ഫിനിഷും നല്‍കിയിരിക്കുന്നു. കാണാനുള്ള ഭംഗിക്കു പുറമേ, മികച്ച വേഗതയും പെര്‍ഫോമന്‍സുമാണ് ഈ സ്മാര്‍ട്ട് ഫോണിന്റെ പ്രത്യേകത.

എന്നാല്‍ ഓപ്പോ എ55 5ജിയില്‍ ഒരൊറ്റ 6 ജിബി റാമും 128 ജിബി സ്‌റ്റോറേജ് ഓപ്ഷനും മാത്രമാണുള്ളത്. ഇതിന് ഏകദേശം 18,000 രൂപ വിലവരും. റിഥം ബ്ലാക്ക്, ബ്രിസ്‌ക് ബ്ലൂ നിറങ്ങളില്‍ വരുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ ഇതിനകം വില്‍പ്പനയ്‌ക്കെത്തിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള കളര്‍ ഒഎസ് 11 നൊപ്പം വരുന്നു, കൂടാതെ ഡ്യുവല്‍ മോഡ് 5ജി യെ പിന്തുണയ്ക്കുന്നു. 6 ജിബി റാമും 128 ജിബി മെമ്മറിയും ചേര്‍ത്ത ഒക്ടാ കോര്‍ ഡൈമെന്‍സിറ്റി 700 സോസിയാണ് ഹാന്‍ഡ്‌സെറ്റിന്റെ കരുത്ത്. എന്നാല്‍ 1 ടിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് വഴി ഇത് വികസിപ്പിക്കാന്‍ കഴിയും. 720-1600 പിക്‌സല്‍ റെസല്യൂഷനുള്ള 6.5 ഇഞ്ച് എച്ച്ഡി + എല്‍സിഡി സ്മാര്‍ട്ട്‌ഫോണിനുണ്ട്. 88.7 ശതമാനം സ്‌ക്രീന്‍ ടു ബോഡി അനുപാതമുള്ള ഡിസ്‌പ്ലേ 60 ഹേര്‍ട്‌സ് റിഫ്രഷ് റേറ്റ് മാത്രമേ പിന്തുണയ്ക്കൂ. പവര്‍ ബട്ടണില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഘടിപ്പിച്ചിരിക്കുന്നു.

ഒപ്റ്റിക്‌സിനായി, 13 എംപി പ്രൈമറി സെന്‍സര്‍, എഫ് 2.2 അപ്പര്‍ച്ചര്‍, 2 എംപി മാക്രോ സെന്‍സര്‍, മാക്രോ ഫോട്ടോഗ്രഫിക്ക് മൂന്നാമത്തെ 2 എംപി ക്യാമറ എന്നിവ ഉള്‍ക്കൊള്ളുന്ന മൂന്ന് ക്യാമറകളാണ് ഇതിലുള്ളത്. നൈറ്റ് സീന്‍, എഐ പോര്‍ട്രെയിറ്റ്, ടൈംലാപ്‌സ്, സൂപ്പര്‍ ടെക്സ്റ്റ്, അള്‍ട്രാക്ലിയര്‍ മോഡ് തുടങ്ങിയ ക്യാമറ സവിശേഷതകളുമുണ്ട്. സെല്‍ഫികള്‍ക്കായി, വാട്ടര്‍ ഡ്രോപ്പ്‌സ്‌റ്റൈല്‍ നോച്ചിനുള്ളില്‍ 8 എംപി ക്യാമറയുണ്ട്. 5000 എംഎഎച്ച് ബാറ്ററിയുടെ പിന്തുണയുണ്ട്, പക്ഷേ യുഎസ്ബിസി പോര്‍ട്ട് വഴി വേഗത്തില്‍ ചാര്‍ജ് ചെയ്യുന്നതിന് പിന്തുണയില്ല. 186 ഗ്രാം ഭാരമുണ്ട് ഇതിന്.

Follow Us:
Download App:
  • android
  • ios