ഓപ്പോ ഫൈന്‍ഡ് എക്‌സിന്റെ വിജയം ആവര്‍ത്തിക്കാനൊരുങ്ങുന്നു. ഫൈന്‍ഡ് എക്‌സ് രണ്ടുമായാണ് ഓപ്പോ എത്തുന്നത്. 6.5 ഇഞ്ച് ക്യുഎച്ച്ഡി + ഡിസ്‌പ്ലേയാകും ഫൈന്‍ഡ് എക്സ് 2 ന് ഉണ്ടാകുക. 3168-1440 പിക്‌സല്‍ റെസല്യൂഷനുമായാണ് ഈ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്താന്‍ ഒരുങ്ങുന്നത്. ഇതിന്റെ ഡിസ്‌പ്ലേ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റില്‍ പ്രവര്‍ത്തിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

എന്നിരുന്നാലും, ഉപയോക്താക്കള്‍ക്കിടയില്‍ സ്റ്റാന്‍ഡേര്‍ഡ് 60ഹേര്‍ട്‌സ് റിഫ്രഷ് റേറ്റും 120ഹേര്‍ട്‌സ് റിഫ്രഷ് റേറ്റും തിരഞ്ഞെടുക്കുന്നതിനുള്ള ഒരു ഓപ്ഷന്‍ ഉണ്ടെന്ന് പറയപ്പെടുന്നു. ഇവ രണ്ടും ഫുള്‍ എച്ച്ഡി + ക്കും ക്യുഎച്ച്ഡി + ക്കും ഇടയിലുള്ള റെസല്യൂഷനുകളെ പിന്തുണയ്ക്കും. അതുവഴി 120ഹേര്‍ട്‌സ് റിഫ്രെഷ് റേറ്റോടുകൂടിയ പരമാവധി ക്യുഎച്ച്ഡി + റെസല്യൂഷനെ ഫോണ്‍ പിന്തുണയ്ക്കുമെന്ന് ഉറപ്പാക്കുന്നു. ഇത് സാംസങ്ങിന്‍റെ വരാനിരിക്കുന്ന മുന്‍നിരയായ ഗാലക്‌സി എസ് 20 ക്കു പോലും ചെയ്യാന്‍ കഴിയില്ലെന്ന് അഭ്യൂഹമുണ്ട്.

ഓപ്പോയുടെ വൈസ് പ്രസിഡന്‍റും ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് പ്രസിഡന്‍റുമായ ബ്രയാന്‍ ഷെന്‍ ഈ മാസം ആദ്യം ഫൈന്‍ഡ് എക്‌സ് 2 ന്‍റെ ടീസര്‍ പങ്കിടുമെന്നാണ് റിപ്പോര്‍ട്ട്. ഒപ്പോയുടെ സ്ഥാപകനും സിഇഒയുമായ ചെന്‍ മിങ്‌യോങും ഫൈന്‍ഡ് എക്‌സ് 2 ന്റെ ആരംഭം ഉടന്‍ തന്നെയുണ്ടെന്ന് ഒരു അഭിമുഖത്തില്‍ സ്ഥിരീകരിച്ചിരുന്നു. സ്‌നാപ്ഡ്രാഗണ്‍ 865 ചിപ്‌സെറ്റ് നല്‍കുന്ന പവര്‍ ഈ ഫോണിന് അസാധാരണമായ 5ജി അനുഭവം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയൊരു മുന്‍നിര സോണി സെന്‍സറും ഈ ഫോണ്‍ കൊണ്ടുവരുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാല്‍ ചിപ്‌സെറ്റിനെക്കുറിച്ചുള്ള വിശദാംശങ്ങളും ഓണ്‍ബോര്‍ഡിലെ പ്രാഥമിക ക്യാമറയും കൂടാതെ, ഓപ്പോ ഇതുവരെ സ്മാര്‍ട്ട്‌ഫോണിനെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പങ്കിട്ടിട്ടില്ല. എന്നിരുന്നാലും, മികച്ച സ്‌ക്രീന്‍ നിലവാരം നല്‍കുന്നതില്‍ ഓപ്പോ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അറിയിച്ചു.