ഒപ്പോ റെനോ 16 സീരീസ് ജൂലൈ ആദ്യവാരം ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ആദ്യഘട്ടത്തിൽ ഒപ്പോ റെനോ 16, റെനോ 16സി എന്നീ രണ്ട് മോഡലുകൾ എത്തും. പുതിയ ഹോലോവേഴ്സ് 3ഡി ഡിസൈൻ, 120Hz അമോലെഡ് ഡിസ്പ്ലേ എന്നിവ ഫോണുകളുടെ പ്രധാന ആകർഷണങ്ങളായിരിക്കും.

ന്ത്യൻ സ്‍മാർട്ട്ഫോൺ വിപണിയിൽ പുതിയ മോഡലുകളുമായി ഒപ്പോ എത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. കമ്പനിയുടെ പുതിയ ഒപ്പോ റെനോ 16 സീരീസ് ജൂലൈ ആദ്യവാരം ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പുതിയ വിവരങ്ങൾ. നേരത്തെ ഒപ്പോ റെനോ 16, റെനോ 16സി മോഡലുകളുടെ ഇന്ത്യൻ ലോഞ്ച് കമ്പനി ടീസ് ചെയ്തതിന് പിന്നാലെയാണ് ലോഞ്ച് തീയതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ടിപ്സ്റ്റർ ദേബയൻ റോയ് പങ്കുവെച്ച വിവരങ്ങൾ പ്രകാരം, ഒപ്പോ റെനോ 16 സീരീസിന്റെ ഇന്ത്യൻ ലോഞ്ച് ജൂലൈ 2ന് നടക്കാനാണ് സാധ്യത. ആദ്യഘട്ടത്തിൽ ഒപ്പോ റെനോ 16, ഒപ്പോ റെനോ 16സി എന്നീ രണ്ട് മോഡലുകൾ മാത്രമാകും അവതരിപ്പിക്കുക. സീരീസിലെ പ്രീമിയം മോഡലായ ഒപ്പോ റെനോ 16 പ്രോ പിന്നീട് ഇന്ത്യൻ വിപണിയിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്. ജൂലൈ 9 മുതൽ ഫോണുകളുടെ വിൽപ്പന ആരംഭിക്കുമെന്നും സൂചനയുണ്ട്.

ഒപ്പോ ഇതിനകം തന്നെ റെനോ 16 സീരീസ് ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആമസോണും ഫ്ലിപ്കാർട്ടും ഉൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയായിരിക്കും ഫോണുകളുടെ വിൽപ്പന. സ്റ്റാറി വൈറ്റ്, സ്റ്റെല്ലാർ പർപ്പിൾ, ട്വൈലൈറ്റ് വയലറ്റ് എന്നീ നിറങ്ങളിൽ ഫോണുകൾ ലഭ്യമാകും.

ഡിസൈൻ രംഗത്ത് പുതിയ ഹോളോവേഴ്സ് 3ഡി ഡിസൈൻ ആശയവുമായാണ് ഒപ്പോ റെനോ 16 എത്തുന്നത്. ഫ്ലോട്ടിംഗ് 3ഡി ഗ്ലിറ്റർ ഫിനിഷും ക്യാമറ മോഡ്യൂളിന് ചുറ്റുമുള്ള ഡൈനാമിക് സ്റ്റെല്ലാർ റിംഗ് ലൈറ്റിംഗ് സംവിധാനവും ഫോണിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. വലത് വശത്ത് പവർ ബട്ടണും വോളിയം കീകളും നൽകിയിരിക്കുമ്പോൾ, ഇടത് വശത്ത് പ്രത്യേക എഐ സ്‍നാപ്‍ കീ ബട്ടണും ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്പെസിഫിക്കേഷനുകളുടെ കാര്യത്തിൽ, ഒപ്പോ റെനോ 16-ൽ 6.32 ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റും 1,800 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസും ലഭിക്കും. അതേസമയം, റെനോ 16സിയിൽ 6.57 ഇഞ്ച് അമോലെഡ് സ്‌ക്രീനാണ് ഒരുക്കിയിരിക്കുന്നത്. ഈ മോഡലിന് 1,400 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസും 120Hz റിഫ്രഷ് റേറ്റും ലഭ്യമാകും. ഫോണിന്റെ ഡിസൈനും ശ്രദ്ധേയമാണ്. റെനോ 16-ന് 8.22 മില്ലിമീറ്റർ കട്ടിയും ഏകദേശം 195 ഗ്രാം ഭാരവുമുണ്ട്. റെനോ 16സിക്ക് 8.44 മില്ലിമീറ്റർ കട്ടിയുള്ള ബോഡിയാണ് ലഭിക്കുന്നത്.

ചൈനയിൽ കഴിഞ്ഞ മാസം അവതരിപ്പിച്ച റെനോ 16, റെനോ 16 പ്രോ മോഡലുകളുടെ ഇന്ത്യൻ അവതരണത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ സ്‍മാർട്ട്ഫോൺ പ്രേമികൾ. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.