Asianet News MalayalamAsianet News Malayalam

ഓപ്പോ റെനോ 4 പ്രോ പുറത്തിറങ്ങി; ഇന്ത്യന്‍ വിലയും, സവിശേഷതകളും ഇങ്ങനെ

റെനോ 4 പ്രോയുടെ ക്യാമറകള്‍ക്കായി ഒരു പുതിയ ഡിസൈന്‍ നല്‍കിയിരിക്കുന്നു. ഇത് റെനോ 3 സീരീസിനേക്കാള്‍ മികച്ചതായി കാണപ്പെടുന്നു. സെല്‍ഫികള്‍ക്കായി, ഡിസ്‌പ്ലേയിലെ പഞ്ച്‌ഹോളിനുള്ളില്‍ 32 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയുണ്ട്.

oppo reno 4 pro smartphone launch in india
Author
Delhi, First Published Aug 2, 2020, 4:54 PM IST

പ്പോ റെനോ 4 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്‌നാപ്ഡ്രാഗണ്‍ 720 ജി പ്രോസസറാണ് ഇതിലുള്ളത്. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിനൊപ്പം ത്രീഡി വളഞ്ഞ അമോലെഡ് ഡിസ്‌പ്ലേയോടു കൂടിയാണ് ഇതുവരുന്നത്. 65 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗും 36 മിനിറ്റിനുള്ളില്‍ ബാറ്ററിയുടെ ടോപ്പ് അപ്പും ഇത് അവകാശപ്പെടുന്നു. 4000 എംഎഎച്ച് ശേഷിയാണ് ബാറ്ററിക്കുള്ളത്. 34,990 രൂപ വിലയുള്ള സിംഗിള്‍ മെമ്മറി വേരിയന്റിലാണ് റെനോ 4 പ്രോ വരുന്നത്. സ്റ്റാര്‍റി നൈറ്റ്, ലൂണാര്‍ വൈറ്റ് നിറങ്ങളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാണ്. ഓഗസ്റ്റ് 5 മുതല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഇത് വില്‍പ്പനയ്‌ക്കെത്തും.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 720 ജി പ്രോസസറും 8 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജും നല്‍കുന്ന മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണാണ് ഓപ്പോ റെനോ 4 പ്രോയ്ക്കുള്ളത്. 256 ജിബി വരെ ശേഷിയുള്ള മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വിപുലീകരിക്കാന്‍ കഴിയും. റെനോ 4 പ്രോയ്ക്ക് 6.55 ഇഞ്ച് എഫ്എച്ച്ഡി + അമോലെഡ് എച്ച്ഡിആര്‍ 10 + ഡിസ്‌പ്ലേ ഉണ്ട്, ഇടതുവശത്ത് പഞ്ച്‌ഹോള്‍ സജ്ജീകരണം ഉള്‍പ്പെടുത്തിയിരിക്കുന്നു. സാംസങ് ഗ്യാലക്‌സി എസ്‌സീരീസ്, വണ്‍പ്ലസ് 8, അടുത്തിടെ മോട്ടറോള മോട്ടോ എഡ്ജ് + എന്നിവയില്‍ കണ്ടതുപോലെയുള്ള രണ്ട് അരികുകളിലും 3ഡി കര്‍വുകള്‍ ഡിസ്‌പ്ലേയിലുണ്ട്.

ഡാര്‍ക്ക് മോഡ്, ഫോക്കസ് മോഡ്, ആംബിയന്റ് ഡിസ്‌പ്ലേ തുടങ്ങിയ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ആന്‍ഡ്രോയിഡ് 10 അധിഷ്ഠിത കളര്‍ ഒഎസ് 7.2 ആണ് റെനോ 4 പ്രോയെ ശക്തിപ്പെടുത്തുന്നത്. ഫോട്ടോഗ്രാഫിക്കായി, റെനോ 4 പ്രോയ്ക്ക് പിന്നില്‍ നാല് ക്യാമറകളുണ്ട്. 48 മെഗാപിക്‌സല്‍ പ്രധാന ക്യാമറ, 8 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് സെന്‍സര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ സെന്‍സര്‍ എന്നിവയുണ്ട്. റെനോ 4 പ്രോയുടെ ക്യാമറകള്‍ക്കായി ഒരു പുതിയ ഡിസൈന്‍ നല്‍കിയിരിക്കുന്നു. ഇത് റെനോ 3 സീരീസിനേക്കാള്‍ മികച്ചതായി കാണപ്പെടുന്നു. സെല്‍ഫികള്‍ക്കായി, ഡിസ്‌പ്ലേയിലെ പഞ്ച്‌ഹോളിനുള്ളില്‍ 32 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയുണ്ട്.

Follow Us:
Download App:
  • android
  • ios