Asianet News MalayalamAsianet News Malayalam

Oppo Reno 8 : റെനോ 8 സീരീസ് അവതരിപ്പിച്ചു; അത്ഭുതപ്പെടുത്തുന്ന വിലയും പ്രത്യേകതയും ഇങ്ങനെ

ഒപ്പോ റെനോ 8 ൽ ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളര്‍ഒഎസ് 12.1 ലാണ് പ്രവര്‍ത്തിക്കുന്നത്. 6.43 ഇഞ്ച് ഫുൾ എച്ച്ഡി+ 1,080x2,400 പിക്സല്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഫോണിന് ഉള്ളത്.

Oppo Reno 8 Series Launched With First Snapdragon 7 Gen 1 Smartphone: Prices, Specs
Author
Beijing, First Published May 25, 2022, 11:12 AM IST

പ്പോ റെനോ 8 സീരീസ് (Oppo Reno 8) ചൈനയിൽ അവതരിപ്പിച്ചു. മൂന്ന് പതിപ്പുകളാണ് ഈ സീരിസില്‍ ഉള്ളത്. റെനോ 8, റെനോ 8 പ്രോ, റെനോ 8 പ്രോ+ എന്നീ മൂന്ന് സ്മാർട് ഫോണുകളാണ് ഈ പരമ്പരയില്‍ ഉള്ളത്. 50 മെഗാപിക്സൽ സെൻസർ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, 80W ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുന്ന ഈ പരമ്പരയിലെ മൂന്ന് ഫോണുകള്‍ക്ക് സമാന ഡിസൈനാണ്.

ഓപ്പോ റെനോ 8

ഒപ്പോ റെനോ 8 ൽ ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളര്‍ഒഎസ് 12.1 ലാണ് പ്രവര്‍ത്തിക്കുന്നത്. 6.43 ഇഞ്ച് ഫുൾ എച്ച്ഡി+ 1,080x2,400 പിക്സല്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഫോണിന് ഉള്ളത്. 90Hz റിഫ്രഷ് റേറ്റ്. കോർണിങ് ഗൊറില്ല ഗ്ലാസ് 5 പരിരക്ഷയും ഉണ്ട്. ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 1300 ആണ് പ്രോസസര്‍.

ഒപ്പോ റെനോ 8 ൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. f/1.8 ലെൻസുള്ള 50-മെഗാപിക്സൽ പ്രൈമറി സെൻസറും f/2.4 ലെൻസുള്ള 2-മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഷൂട്ടറും മറ്റൊന്ന് f/2.4 ലെൻസുള്ള 2 മെഗാപിക്സൽ മാക്രോ ക്യാമറയും ഇതിലുണ്ട്. സെൽഫികൾക്കും വിഡിയോ ചാറ്റുകൾക്കുമായി f/2.4 ലെൻസുള്ള 32 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഉണ്ട്.

ഒപ്പോ റെനോ 8 ൽ 256 ജിബി വരെ സ്റ്റോറേജാണ് നല്‍കുന്നത്. ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5ജി, 4ജി, വൈ-ഫൈ 6, ബ്ലൂടൂത്ത് വി5.3, ജിപിഎസ്/ എ-ജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. അണ്ടർ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുമായാണ് ഫോൺ വരുന്നത്. കൂടാതെ ഫേസ് അൺലോക്കിങ്ങും പിന്തുണയ്ക്കുന്നു. 80W സൂപ്പർ ഫ്ലാഷ് ചാർജ് ഫാസ്റ്റ് ചാർജിങ് സംവിധാനമുള്ള 4,500 എംഎഎച്ച് ആണ് ബാറ്ററി.

വിലയിലേക്ക് വന്നാല്‍  ഒപ്പോ റെനോ 8 ന്റെ അടിസ്ഥാന വേരിയന്റ് 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് ഇപ്പോള്‍ പ്രഖ്യാപിച്ച ചൈനീസ് വില പ്രകാരം ഏകദേശം 29,000 രൂപ  വില വരും. 8ജിബി റാം + 256 സ്റ്റോറേജ് വേരിയന്റിന് ഏകദേശം 31,400 രൂപ വില വരും. കൂടാതെ 12 ജിബി റാം + 256 ജിബി സ്റ്റോറേജുമുള്ള ടോപ്പ് എൻഡ് പതിപ്പിന് ഏകദേശം 34,900 രൂപ വില വരും.

ഓപ്പോ റെനോ 8 പ്രോ

ഒപ്പോ റെനോ 8 പ്രോയിൽ ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 12.1 ലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്ന ഫോണാണ് ഇത്. 120Hz റിഫ്രഷ് റേറ്റുള്ള കോർണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണത്തിലുള്ള 6.62-ഇഞ്ച് ഫുൾ-എച്ച്ഡി+ അമോലെഡ് ഇ4 ഡിസ്‌പ്ലേയാണ് ഈ ഫോണിന്.  1,080x2,400 പിക്സലാണ് റെസല്യൂഷന്‍. ഈ ഫോണില്‍  ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 ജെൻ 1 ആണ് പ്രോസസർ.

വിലയിലേക്ക് വന്നാല്‍ ഒപ്പോ റെനോ 8 പ്രോയുടെ അടിസ്ഥാന വേരിയന്റ് 8 ജിബി റാം + 128ജിബി സ്റ്റോറേജ് പതിപ്പിന് ഏകദേശം 34,900 രൂപ വിലവരും. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് ഏകദേശം 37,200 രൂപ വിലവരും, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് ഉള്ള മോഡലിന്ഏകദേശം 40,700 രൂപ വില വരും. ഒപ്പോ റെനോ 8 പ്രോ + അടിസ്ഥാന വേരിയന്റ് 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് ഏകദേശം 43,000 രൂപ വിലവരും. 12 ജിബി റാം + 256 ജിബി വേരിയന്റിന്റെ ഏകദേശം 46,500 രൂപ വിലവരും. എന്നാല്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ ഈ വിലയില്‍ മാറ്റം വന്നേക്കാം. 

എഫ്/1.8 ലെൻസുള്ള 50-മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടുന്നു ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട് ഈ ഫോണിന്. എഫ്/2.2 അൾട്രാ വൈഡ് ലെൻസുമായി ജോടിയാക്കിയ 8-മെഗാപിക്സൽ സെൻസറും എഫ്/2.4 ലെൻസുള്ള 2-മെഗാപിക്സൽ മാക്രോ ക്യാമറയും ഈ സജ്ജീകരണത്തിൽ ഉൾപ്പെടുന്നു. 

മെച്ചപ്പെട്ട വിഡിയോയ്ക്കും സ്റ്റിൽ ഇമേജിങ്ങിനുമായി കമ്പനിയുടെ മരിയാന മാരിസിലിക്കൺ എക്‌സ് ചിപ്പും സ്മാർട് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. ഒപ്പോ റെനോ 8 പ്രോയിൽ സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി f/2.4 ലെൻസുള്ള 32 മെഗാപിക്സൽ സെൽഫി ക്യാമറാ സെൻസറാണ് വഹിക്കുന്നത്.

ഓപ്പോ റെനോ 8 പ്രോ പ്ലസ് 

ഒപ്പോ റെനോ 8 പ്രോ പ്ലസില്‍ 120Hz റിഫ്രഷ് റേറ്റും കോർണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും ഉള്ള 6.7-ഇഞ്ച് ഫുൾ-എച്ച്ഡി+  ഓലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 12 ജിബി വരെയുള്ള LPDDR5 റാമിനൊപ്പം ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 8100-മാക്സ് ആണ് പ്രോസസറാണ് ഇതില്‍ ഉള്ളത്.

ഒപ്പോ റെനോ 8 പ്രോ+ ൽ 50 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ ലെൻസും ഉള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ലഭിക്കുന്നു. കൂടെ എഫ്/2.4 ലെൻസുള്ള 2-മെഗാപിക്സൽ മാക്രോ ക്യാമറയും ഉണ്ട്. മെച്ചപ്പെട്ട ക്യാമറ പ്രകടനത്തിനായി മരിയാന മാരിസിലിക്കൺ എക്സ് ചിപ്പും ഇതിന് ലഭിക്കുന്നു. സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി എഫ്/2.4 ലെൻസുള്ള 32 മെഗാപിക്സൽ ക്യാമറ സെൻസറും വഹിക്കുന്നു.

Follow Us:
Download App:
  • android
  • ios