Asianet News MalayalamAsianet News Malayalam

പോക്കോ എക്‌സ് 2വിന് നേട്ടം: വിലയും പ്രത്യേകതയും ഇങ്ങനെ

2400-1080 പിക്‌സല്‍ ഫുള്‍ എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് ഡിസ്‌പ്ലേയാണ് പോക്കോ എക്‌സ് 2 അവതരിപ്പിക്കുന്നത്. പോക്കോ എക്‌സ് 2 ന് 120ഹേര്‍ട്‌സിന്റെ ഉയര്‍ന്ന റിഫ്രഷ് റേറ്റ് ഉണ്ട്. 

Poco X2 now highest-rated smartphone on Flipkart, sells at Rs 15,999
Author
New Delhi, First Published Mar 15, 2020, 8:38 AM IST

ദില്ലി: ഫ്‌ലിപ്കാര്‍ട്ടിലെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗുള്ള സ്മാര്‍ട്ട്‌ഫോണായി പോക്കോ എക്‌സ് 2 മാറി. മികച്ച ക്യാമറ നിലവാരം, ഡിസ്‌പ്ലേ എന്നിവയ്ക്കായി ഉപയോക്താക്കളില്‍ നിന്ന് മികച്ച റിവ്യൂ നേടിയാണ് പോക്കോ ഈ നേട്ടം കൈവരിച്ചത്. 2020 മാര്‍ച്ച് 12 വരെ 20,000 ത്തിലധികം ഉപയോക്തൃ റേറ്റിംഗുകളുമായി പോക്കോ എക്‌സ് 2- 4.6 റേറ്റിംഗ് പോയിന്റുകള്‍ (5 ല്‍) നേടി.

കഴിഞ്ഞ മാസം പോക്കോ എക്‌സ് 2 ആരംഭിച്ചതുമുതല്‍, എല്ലാ വിഭാഗത്തിലുമുള്ള ഉപയോക്താക്കളില്‍ നിന്നും അതിശയകരമായ പ്രതികരണമാണ് ഇതിനു ലഭിച്ചുത്. 64 ജിബി സ്‌റ്റോറേജ് വേരിയന്റിന് 15,999 രൂപയാണു വില. 128 ജിബി വേരിയന്റ് 16,999 രൂപയ്ക്കും 8 ജിബി റാമും 256 ജിബി സ്‌റ്റോറേജ് വേരിയന്റുമുള്ള ടോപ്പ് മോഡലിന് 19,999 രൂപയാണ് വില. നീല, പര്‍പ്പിള്‍, ചുവപ്പ്, ഫീനിക്‌സ് റെഡ് എന്നിവയുള്‍പ്പെടെ നാല് വ്യത്യസ്ത നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. പോക്കോ എക്‌സ് 2 ഒരു കോര്‍ണിംഗ് ഗോറില്ല ഗ്ലാസില്‍ എത്തുന്നു. ബാക്ക് പാനല്‍ ഒരു അലുമിനിയം ഫ്രെയിം പിന്തുണയ്ക്കുന്നു. ഫോണിന്റെ ഭാരം 208 ഗ്രാം മാത്രമാണ്.

2400-1080 പിക്‌സല്‍ ഫുള്‍ എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് ഡിസ്‌പ്ലേയാണ് പോക്കോ എക്‌സ് 2 അവതരിപ്പിക്കുന്നത്. പോക്കോ എക്‌സ് 2 ന് 120ഹേര്‍ട്‌സിന്റെ ഉയര്‍ന്ന റിഫ്രഷ് റേറ്റ് ഉണ്ട്. അഡ്രിനോ 618 ഗ്രാഫിക്‌സ് പ്രോസസറിനൊപ്പം ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 730 ജി ആണ് സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിപ്പിക്കുന്നത്. 

ക്യാമറയുടെ കാര്യത്തില്‍, പോക്കോ എക്‌സ് 2 ന് പിന്നില്‍ ഒരു ക്വാഡ് ക്യാമറ സജ്ജീകരണം ഉണ്ട്. 64 / മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 686 സെന്‍സറും എഫ് / 1.9 അപ്പേര്‍ച്ചറും എട്ട് മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയും എഫ് / 2.2 അപ്പേര്‍ച്ചറും ഉള്‍ക്കൊള്ളുന്നതാണ് ക്യാമറകള്‍. അതോടൊപ്പം, 2 മെഗാപിക്‌സല്‍ ഡ്യുവല്‍ ക്യാമറകളും മികച്ച ഡെപ്ത്, മാക്രോ സെന്‍സറുകളായി പ്രവര്‍ത്തിക്കുന്നു. സെല്‍ഫിക്കായി, 20 മെഗാപിക്‌സലും 2 മെഗാപിക്‌സല്‍ സെന്‍സറുകളും അടങ്ങുന്ന ഡ്യുവല്‍ ക്യാമറ സജ്ജീകരണമാണ് പോക്കോ എക്‌സ് 2 ന് ഉള്ളത്. ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 10 ല്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നു. 27വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 4500 ബാറ്ററിയാണ് പോക്കോ എക്‌സ് 2 ല്‍ ഉള്ളത്.

Follow Us:
Download App:
  • android
  • ios