Asianet News MalayalamAsianet News Malayalam

റിയല്‍മിയുടെ പുതിയ ഫോണുകള്‍ ഇന്ത്യയില്‍

5999 രൂപയാണ് റിയല്‍മി സി2 ന്റെ 2ജിബി റാം + 16 ജിബി സ്റ്റോറേജ് പതിപ്പിനുള്ളത്, 7999 രൂപയാണ് മൂന്ന് ജിബി റാം, 32 ജിബി സ്റ്റോറേജ് പതിപ്പിന് വില. 

Realme 3 surprise flash sale today at 12PM via Flipkart
Author
India, First Published Apr 25, 2019, 2:04 PM IST

ദില്ലി : റിയല്‍മിയുടെ പുതിയ ഫോണുകള്‍ ഇന്ത്യയില്‍ എത്തി. റിയല്‍മി 3 പ്രോ, റിയല്‍മി സി 2 എന്നീ ഫോണുകളാണ് ദില്ലിയില്‍ നടന്ന ചടങ്ങില്‍ ഇറക്കിയത്.  13,999 രൂപയുടെ നാല് ജിബി + 64ജിബി പതിപ്പും, 16999 രൂപയുടെ ആറ് ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പുമാണ് റിയല്‍മി 3 പ്രോയ്ക്കുള്ളത്. ഏപ്രില്‍ 29 ഉച്ചയ്ക്ക് 12 മണി മുതല്‍ ഫ്ളിപ്കാര്‍ട്ടില്‍ നിന്നും റിയല്‍മിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ഫോണ്‍ വാങ്ങാവുന്നതാണ്. 

5999 രൂപയാണ് റിയല്‍മി സി2 ന്റെ 2ജിബി റാം + 16 ജിബി സ്റ്റോറേജ് പതിപ്പിനുള്ളത്, 7999 രൂപയാണ് മൂന്ന് ജിബി റാം, 32 ജിബി സ്റ്റോറേജ് പതിപ്പിന് വില. കോണിങ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണത്തോടെയുള്ള  6.1 ഇഞ്ച് എച്ച്ഡി പ്ലസ് വാട്ടര്‍ഡ്രോപ്പ് നോച്ച് ഡിസ്പ്ലേ, ഡൈമണ്ട് കട്ട് ഡിസൈന്‍ ബാക്ക്, 4000 എംഎഎച്ച് ബാറ്ററി, ഹീലിയോ പി 22 പ്രൊസസര്‍, 256 ജിബി സ്റ്റോറേജ്, എസ്ഡി കാര്‍ഡ് സൗകര്യം, 13 എംപി+2എംപി റിയര്‍ ക്യാമറ സൗകര്യങ്ങളാണ് റിയല്‍മി സി 2 ല്‍ ഉള്ളത്. ഡയമണ്ട് ബ്ലാക്ക്, ഡയമണ്ട് ബ്ലൂ നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത്.

6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയുള്ള ഫോണില്‍ ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 710 പ്രൊസസര്‍ ആണുള്ളത്. 4045 എംഎഎച്ച് ബാറ്ററി, വൂക് 3.0 ഫ്ളാഷ് ചാര്‍ജര്‍ എന്നിവയാണ് റിയല്‍മി 3 പ്രോയുടെ സവിശേഷതകള്‍. 

സോണി ഐഎംഎക്സ് 519 സെന്‍സര്‍ ഉപയോഗിച്ചിട്ടുള്ള 16 എംപി + 5 എംപി റിയര്‍ ക്യാമറയും 25 മെഗാപിക്സലിന്‍റെ സെല്‍ഫി ക്യാമറയും ഇതിനുണ്ട്. കാര്‍ബണ്‍ ഗ്രേ, ലൈറ്റനിങ് പര്‍പ്പിള്‍, നൈട്രോ ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക. 

Follow Us:
Download App:
  • android
  • ios