ഇന്ത്യയില്‍ റിയല്‍മെ 5 പ്രോ വില കുറച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ലോഞ്ച് ചെയ്ത റിയല്‍മെ 5 പ്രോയുടെ എല്ലാ സ്‌റ്റോറേജ് വേരിയന്റുകളും ഇപ്പോള്‍ ഫ്‌ലിപ്പ്കാര്‍ട്ട്, റിയല്‍മെ.കോം വഴി 1,000 രൂപയ്ക്ക് കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ ലഭ്യമാണ്. 48 മെഗാപിക്‌സല്‍ ക്യാമറ, സ്‌നാപ്ഡ്രാഗണ്‍ 712 ടീഇ, 3.0 ഫാസ്റ്റ് ചാര്‍ജിംഗ് ടെക്‌നോളജി എന്നിവ പോലുള്ള സവിശേഷതകള്‍ വാഗ്ദാനം ചെയ്ത് 13,999 രൂപയിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന ആരംഭിച്ചത്. ഒരു സ്മാര്‍ട്ട്‌ഫോണില്‍ അതിന്റെ വിലനിര്‍ണ്ണയത്തില്‍ നിങ്ങള്‍ക്ക് നേടാനാകുന്ന മികച്ച ക്യാമറകളില്‍ ചിലത് റിയല്‍മെ 5 പ്രോയിലുണ്ട്.

റിയല്‍മെ 5 പ്രോയുടെ മൂന്ന് വേരിയന്റുകളുണ്ട്, ആദ്യത്തേത് 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജും പായ്ക്ക് ചെയ്യുന്നു, ഇപ്പോള്‍ ഇത് 12,999 രൂപയില്‍ ലഭ്യമാണ്. ഇതിനു മുമ്പത്തെ വില 13,999 രൂപയില്‍ നിന്ന് ഇപ്പോള്‍ ആയിരം രൂപ കുറഞ്ഞു. രണ്ടാമത്തെ വേരിയന്റിന് 6 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമുണ്ട്, ഇപ്പോഴിതിനു 13,999 രൂപയാണ് വില, തുടക്കത്തില്‍ 14,999 രൂപയായിരുന്നു വില. 8 ജിബി റാമും 128 ജിബി ഓണ്‍ബോര്‍ഡ് സ്‌റ്റോറേജുമുള്ള മൂന്നാമത്തെയും ടോപ്പ് എന്‍ഡ് വേരിയന്റിനെയും 15,999 രൂപയ്ക്ക് വാങ്ങാം, യഥാര്‍ത്ഥ വില 16,999 രൂപയാണ്.

പുതിയ വിലനിര്‍ണ്ണയം ജനുവരി 29 ബുധനാഴ്ച മുതല്‍ ഓണ്‍ലൈന്‍ വിപണന കേന്ദ്രങ്ങളില്‍ പ്രാബല്യത്തില്‍ വന്നു, അതില്‍ ഫ്‌ലിപ്പ്കാര്‍ട്ടും റിയല്‍മെ.കോമിലെ കമ്പനിയുടെ ഓണ്‍ലൈന്‍ സ്‌റ്റോറും ഉള്‍പ്പെടുന്നു. റിയല്‍മെ 5 പ്രോ നീല, ക്രിസ്റ്റല്‍ ഗ്രീന്‍ നിറങ്ങളില്‍ വരുന്നു. റിയല്‍മെ 5 പ്രോയിലെ വിലക്കുറവ് ആകര്‍ഷകമാണ്, പക്ഷേ സ്മാര്‍ട്ട്‌ഫോണ്‍ താരതമ്യേന പഴയതാണെന്ന വസ്തുത നിങ്ങള്‍ക്ക് അവഗണിക്കാനാവില്ല. എന്നാല്‍ നിങ്ങള്‍ വാങ്ങല്‍ ഒഴിവാക്കണമെന്ന് ഇതിനര്‍ത്ഥമില്ല, പ്രത്യേകിച്ചും നിങ്ങള്‍ ബജറ്റ് വിഭാഗം നോക്കുമ്പോള്‍. 

റിയല്‍മെ 3 പ്രോ ആകര്‍ഷകമായ രൂപകല്‍പ്പനയും വേഗതയേറിയതും സുഗമവുമായ സ്‌നാപ്ഡ്രാഗണ്‍ 712 പ്രോസസറും ഒപ്പം വിശ്വസനീയമായ ദിവസം മുഴുവന്‍ ബാറ്ററി ലൈഫും ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആണ്. 13,999 രൂപയുടെ പ്രാരംഭ വിലയില്‍ ഇവയെല്ലാം റിയല്‍മെ 5 പ്രോയ്ക്ക് ഏറെ ഗുണം ചെയ്യുന്നു. വിലക്കുറവില്‍ ലഭിക്കുമ്പോള്‍ കൂടുതല്‍ ഉപയോക്താക്കള്‍ തങ്ങളെ തേടിയെത്തിയേക്കാമെന്നാണ് റിയല്‍മെ കരുതുന്നത്. പുതിയ മോഡല്‍ വിപണിയില്‍ എത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നീക്കം.