Asianet News MalayalamAsianet News Malayalam

48 മെഗാപിക്‌സല്‍ ക്വാഡ് ക്യാമറയുമായി റിയല്‍മീ 6ഐ, മാര്‍ച്ച് 17-ന് പുറത്തിറക്കും, പ്രത്യേകതകളറിയാം

റിയല്‍മീ 6 ന്റെ മീഡിയടെക് ഹീലിയോ ജി 80 പ്രോസസര്‍ അവതരിപ്പിക്കുന്ന ആദ്യത്തെ സ്മാര്‍ട്ട്‌ഫോണും ആയിരിക്കും റിയല്‍മീ 6ഐ. യുഎസിലെയും തായ്‌ലന്‍ഡിലെയും സര്‍ട്ടിഫിക്കേഷന്‍ വെബ്‌സൈറ്റുകളില്‍ ഇക്കാര്യം അടുത്തിടെ കണ്ടെത്തിയിരുന്നു. 

Realme 6i Specifications Release Date
Author
New Delhi, First Published Mar 14, 2020, 10:22 AM IST

റിയല്‍മീ 6, റിയല്‍മീ 6 പ്രോ എന്നിവയ്ക്ക് ശേഷം റിയല്‍മീ 6 സീരീസില്‍ നിന്നും മറ്റൊരു സ്മാര്‍ട്ട് ഫോണ്‍ കൂടി പുറത്തിറക്കുന്നു. 48 മെഗാപിക്‌സല്‍ ക്വാഡ് ക്യാമറയുമായി വരുന്ന ഈ ഫോണിന് റിയല്‍മീ 6ഐ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 17 ന് റിയല്‍മീ 6ഐ പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. റിയല്‍മീ മലേഷ്യയാണ് ഫേസ്ബുക്ക് പേജ് വഴി ഇക്കാര്യം അറിയിച്ചത്, അതില്‍ റിയല്‍മീ 6ഐയുടെ വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. 

റിയല്‍മീ 6 ന്റെ മീഡിയടെക് ഹീലിയോ ജി 80 പ്രോസസര്‍ അവതരിപ്പിക്കുന്ന ആദ്യത്തെ സ്മാര്‍ട്ട്‌ഫോണും ആയിരിക്കും റിയല്‍മീ 6ഐ. യുഎസിലെയും തായ്‌ലന്‍ഡിലെയും സര്‍ട്ടിഫിക്കേഷന്‍ വെബ്‌സൈറ്റുകളില്‍ ഇക്കാര്യം അടുത്തിടെ കണ്ടെത്തിയിരുന്നു. മാര്‍ച്ച് 17 ന് റിയല്‍മീ 6ഐ പുറത്തിറക്കും. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ഇത് ഒരു ഓണ്‍ലൈന്‍ ഇവന്റായിരിക്കാം. റിയല്‍മീ 6ഐ യുടെ പ്രധാന സവിശേഷതകള്‍ വെളിപ്പെടുത്തുന്ന ധാരാളം ടീസറുകള്‍ ഫെയ്‌സ്ബുക്കിലെ അറിയിപ്പിനൊപ്പം ഉണ്ട്.

റിയല്‍മീ 6ഐ ഫോണിലൂടെ അരങ്ങേറുന്ന മീഡിയടെക് ഹീലിയോ ജി 80 പ്രൊസസ്സര്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുമെന്നു കരുതാം. മികച്ച ഗെയിമിംഗ് അനുഭവം നല്‍കുന്നതിന് ഗ്രാഫിക്‌സ് കേന്ദ്രീകൃത ഹൈപ്പര്‍ എഞ്ചൈന്‍ സാങ്കേതികവിദ്യ ഇത് സുഗമമാക്കും. 2 ജിഗാഹെര്‍ട്‌സ് വരെ ക്ലോക്ക് ചെയ്ത രണ്ട് കോര്‍ടെക്‌സ്എ 75 കോറുകളും 1.8 ജിഗാഹെര്‍ട്‌സ് ക്ലോക്ക് ചെയ്ത ആറ് കോര്‍ടെക്‌സ്എ 55 കോറുകളും ചിപ്‌സെറ്റില്‍ ഉണ്ട്. 8 ജിബി വരെ എല്‍പിഡിഡിആര്‍ 4 എക്‌സ് റാമും ഇഎംഎംസി 5.1 സ്‌റ്റോറേജും ഇതിലുണ്ട്. ഫോണില്‍ കുറഞ്ഞത് 4 ജിബി റാം ഉണ്ടായിരിക്കും.

ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള റിയല്‍മീ യുഐയുമായി റിയല്‍മീ 6ഐ പ്രീലോഡുചെയ്യുമെന്നും ലിസ്റ്റിംഗ് വെളിപ്പെടുത്തി. 18വാട്‌സ് ക്വിക്ക് ചാര്‍ജ് ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യയുമായി ഇതു വരും, ഇത് 10വാട്‌സ് ചാര്‍ജിംഗ് സ്റ്റാന്‍ഡേര്‍ഡിനേക്കാള്‍ 38 ശതമാനം വേഗതയുള്ളതാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതില്‍ 5000 എംഎഎച്ച് ബാറ്ററി ഉണ്ടാവും. ചുവടെ യുഎസ്ബിസി പോര്‍ട്ടും നല്‍കും. 48 മെഗാപിക്‌സല്‍ മെയിന്‍ സെന്‍സറുമായി സ്മാര്‍ട്ട്‌ഫോണ്‍ വരുമെങ്കിലും ഇതിലെ മുന്‍ ക്യാമറയെക്കുറിച്ചും സ്മാര്‍ട്ട്‌ഫോണിലെ ഫോട്ടോഗ്രാഫി സ്‌പെസിഫിക്കേഷനും ഇപ്പോഴും പുറത്തറിയിച്ചിട്ടില്ല. അതിനു വേണ്ടി ലോഞ്ചിങ് തീയതി വരെ കാത്തിരിക്കുകയേ രക്ഷയുള്ളു.
 

Follow Us:
Download App:
  • android
  • ios