Asianet News MalayalamAsianet News Malayalam

വലിയ ബാറ്ററികളുമായി റിയല്‍മീ സി 25, സി 21, സി 20 എന്നിവ ഇന്ത്യയില്‍ വിപണിയിലെത്തി

പുതിയ സി 25, സി 21, സി 20 എന്നിവ ദീര്‍ഘകാല ഫോണ്‍ ആവശ്യമുള്ള എന്‍ട്രി ലെവല്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും അനുയോജ്യമാണ്. മൂന്ന് ഫോണുകളിലും ശക്തമായ ബാറ്ററികളുണ്ട്. നിരവധി ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്പെടുന്ന അതിവേഗ ചാര്‍ജിംഗ് 6000 എംഎഎച്ച് ബാറ്ററിയുമായാണ് റിയല്‍മീ സി 25 വരുന്നത്.

Realme C25 C21 and C20 affordable phones with big batteries launched in India
Author
Mumbai, First Published Apr 10, 2021, 5:14 PM IST

റിയല്‍മീ സി 25 മെഗാ ബാറ്ററി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് 11 സോഫ്റ്റ്‌വെയറുള്ള കമ്പനിയുടെ ആദ്യത്തെ സി സീരീസ് ഫോണാണ് റിയല്‍മീ സി 25. ഇതിനോടൊപ്പം, റിയല്‍മീ സി 21, സി 20 ബജറ്റ് ഫോണുകളും പുറത്തിറക്കിയിട്ടുണ്ട്. ഇതോടെ, റിയല്‍മീക്ക് ഇപ്പോള്‍ ഇന്ത്യയില്‍ മൂന്ന് പുതിയ സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയിലുള്ളത്. പുതിയ സി 25, സി 21, സി 20 എന്നിവ ദീര്‍ഘകാല ഫോണ്‍ ആവശ്യമുള്ള എന്‍ട്രി ലെവല്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും അനുയോജ്യമാണ്. മൂന്ന് ഫോണുകളിലും ശക്തമായ ബാറ്ററികളുണ്ട്. നിരവധി ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്പെടുന്ന അതിവേഗ ചാര്‍ജിംഗ് 6000 എംഎഎച്ച് ബാറ്ററിയുമായാണ് റിയല്‍മീ സി 25 വരുന്നത്. ആന്‍ഡ്രോയിഡ് 11 സോഫ്റ്റ്‌വെയറിനൊപ്പം വരുന്ന ആദ്യത്തെ സി സീരീസ് ഫോണാണിത്. എന്നാല്‍, ഈ മൂന്ന് സ്മാര്‍ട്ട്‌ഫോണുകളും പുതിയതല്ല. തിരഞ്ഞെടുത്ത ഏഷ്യന്‍ വിപണികളില്‍ റിയല്‍മീ സി 25, സി 21, സി 20 സ്മാര്‍ട്ട്‌ഫോണുകള്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു. 

റിയല്‍മീ സി 25, സി 21, സി 20 ഇന്ത്യയില്‍ വില ഇങ്ങനെ:

രണ്ട് മെമ്മറി വേരിയന്റുകളിലാണ് റിയല്‍മീ സി 25 വരുന്നത്. 64 ജിബി മോഡലിന് 9,999 രൂപയും 128 ജിബി മെമ്മറിയുള്ളതിന് 10,999 രൂപയ്ക്കും ലഭിക്കും. വാട്ടര്‍ ഗ്രേ, വാട്ടര്‍ ബ്ലൂ എന്നീ നിറങ്ങളില്‍ ഇത് വരുന്നു. ആദ്യ വില്‍പ്പന ഏപ്രില്‍ 16 ന് ഫ്‌ലിപ്കാര്‍ട്ട്, റിയല്‍മീ ഓണ്‍ലൈന്‍ സ്‌റ്റോര്‍ എന്നിവിടങ്ങളിലായി നടക്കും. സി 21 ന് 3 ജിബി റാമിനും 32 ജിബി സ്‌റ്റോറേജിനും 7,999 രൂപയും 4 ജിബി റാമിനും 64 ജിബിക്കും 8,999 രൂപയുമാണ് വില. ക്രോസ് ബ്ലാക്ക്, ക്രോസ് ബ്ലൂ എന്നിവയാണ് കളര്‍ വേരിയന്റുകള്‍. 

2 ജിബി റാമിനും 32 ജിബി സ്‌റ്റോറേജ് വേരിയന്റിനും 6,999 രൂപയാണ് റിയല്‍മീ സി 20-ന്റെ വില. ഏപ്രില്‍ 13 ന് ഫ്‌ലിപ്കാര്‍ട്ട്, റിയല്‍മെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ വില്‍പ്പന ആരംഭിക്കുന്നു. കൂള്‍ ഗ്രേ, കൂള്‍ ബ്ലൂ നിറങ്ങളില്‍ ലഭിക്കും. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക്, 6,799 രൂപയ്ക്ക് ഫോണ്‍ ലഭിക്കും. 

റിയല്‍മീ സി 25 സവിശേഷതകള്‍

പുതിയ സിസീരീസിലെ ഏറ്റവും ഉയര്‍ന്ന ഫോണാണ് റിയല്‍മീ സി 25. 4 ജിബി റാമുമായി ചേര്‍ത്ത മീഡിയടെക് ഹീലിയോ ജി 70 പ്രോസസറാണ് ഇതിന്റെ കരുത്ത്. മൈക്രോ എസ്ഡി കാര്‍ഡിനുള്ള പിന്തുണയോടെ 64 ജിബി, 128 ജിബി സ്‌റ്റോറേജ് ഓപ്ഷനുകള്‍ ഉണ്ട്. 6.5 ഇഞ്ച് എച്ച്ഡി + ഐപിഎസ് എല്‍സിഡിയാണ് റിയല്‍മീ സി 25 ന്റെ സവിശേഷത, മുകളില്‍ ടിയര്‍ഡ്രോപ്പ് നോച്ച് നല്‍കിയിരിക്കുന്നു, സ്‌ക്രീന്‍ടുബോഡി അനുപാതം 88.7 ശതമാനം നല്‍കിയിരിക്കുന്നു. ഇത് ആന്‍ഡ്രോയിഡ് 11 അധിഷ്ഠിത റിയല്‍മീ യുഐ 2.0 യില്‍ പ്രവര്‍ത്തിക്കുന്നു.

18വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗുള്ള 6000 എംഎഎച്ച് ബാറ്ററിയാണ് റിയല്‍മീ സി 25 ന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. സ്റ്റാന്‍ഡ്‌ബൈ മോഡില്‍ ബാറ്ററി 47 ദിവസം നീണ്ടുനില്‍ക്കുമെന്ന് റിയല്‍മീ അവകാശപ്പെടുന്നു. ഇത് ഉപയോക്താക്കള്‍ക്ക് മികച്ചതാണെങ്കിലും, സി 25-ന് അല്‍പ്പം ഭാരക്കൂടുതലുണ്ട്. സ്മാര്‍ട്ട്‌ഫോണിന്റെ ഭാരം 209 ഗ്രാമാണ്, 9.6 മിമി കട്ടിയുമുണ്ട്. ഫോട്ടോഗ്രാഫിയുടെ കാര്യത്തില്‍, പിന്നില്‍ 13 മെഗാപിക്‌സല്‍ പ്രധാന ക്യാമറയുണ്ട്, ഒപ്പം 2 മെഗാപിക്‌സല്‍ മാക്രോ ക്യാമറയും ബ്ലാക്ക് ആന്‍ഡ് വൈറ്റ് സെന്‍സറും ഉണ്ട്.

റിയല്‍മീ സി 21 സവിശേഷതകള്‍

6.5 ഇഞ്ച് 720പി എല്‍സിഡിയും റിയല്‍മീ സി 21 ന് ഉണ്ട്, എന്നാല്‍ സ്‌ക്രീന്‍ ടു ബോഡി അനുപാതം 89 ശതമാനം മാത്രമാണ്. 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമായി ചേര്‍ത്ത മീഡിയടെക് ഹീലിയോ ജി 35 പ്രോസസര്‍ പുതിയ സി 21 ഉപയോഗിക്കുന്നു. ആന്‍ഡ്രോയിഡ് 10 അധിഷ്ഠിത റിയല്‍മീ യുഐ-യിലാണ് ഈ ഫേണ്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് ഫിംഗര്‍പ്രിന്റ് സെന്‍സറും പിന്നിലൊരു സ്പീക്കറും ഉണ്ട്. ക്യാമറകള്‍ക്കായി, 13 മെഗാപിക്‌സല്‍ പ്രധാന സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ സെന്‍സര്‍, 2 മെഗാപിക്‌സല്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന മൂന്ന് ക്യാമറകളുമായാണ് റിയല്‍മീ സി 21 ല്‍ വരുന്നത്. ക്യാമറ ആപ്ലിക്കേഷന്‍ നൈറ്റ് മോഡ്, എച്ച്ഡിആര്‍, പോര്‍ട്രെയ്റ്റ്, അള്‍ട്രാ മാക്രോ, എഐ ബ്യൂട്ടി എന്നിവയെ പിന്തുണയ്ക്കുന്നു. സെല്‍ഫികള്‍ക്കായി, ഡിസ്‌പ്ലേയിലെ നോച്ചിനുള്ളില്‍ 5 മെഗാപിക്‌സല്‍ ക്യാമറയുണ്ട്. മൈക്രോയുഎസ്ബി പോര്‍ട്ട് ഉപയോഗിച്ച് വേഗത്തില്‍ ചാര്‍ജ് ചെയ്യാവുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. 

റിയല്‍മീ സി 20 സവിശേഷതകള്‍

റിയല്‍മീ സി 20 ന് 6.5 ഇഞ്ച് 720പി എല്‍സിഡിയുണ്ട്, മുകളില്‍ കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 3 പരിരക്ഷയുണ്ട്. 89 ശതമാനം സ്‌ക്രീന്‍ടുബോഡി അനുപാതമുണ്ട്, അതായത് ബെസെലുകള്‍ എല്ലായിടത്തും കട്ടിയുള്ളതാണെന്നു സാരം. റിയല്‍മീ സി 20 പവര്‍ ചെയ്യുന്നതിനായി ഒക്ടാകോര്‍ മീഡിയടെക് ഹീലിയോ ജി 35 പ്രോസസറും അതിനകത്ത് ഐഎംജി പവര്‍വിആര്‍ ജിഇ 83220 ജിപിയുവും ഉണ്ട്. അകത്ത് 2 ജിബി റാമും 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജും ഉണ്ട്. ഒരു ഡെഡിക്കേറ്റഡ് സ്ലോട്ടിലൂടെ നിങ്ങള്‍ക്ക് 256 ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ചേര്‍ക്കാന്‍ കഴിയും. റിയല്‍മീ സി 20 ന് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഇല്ല. സി 20 ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള റിയല്‍മീ യുഐ പ്രവര്‍ത്തിപ്പിക്കുന്നു.

റിയല്‍മീ സി 20 ന് പിന്നില്‍ 8 മെഗാപിക്‌സല്‍ ക്യാമറയുണ്ട്, സെല്‍ഫികള്‍ക്കായി, വാട്ടര്‍ ഡ്രോപ്പ്‌സ്‌റ്റൈല്‍ നോച്ചിനുള്ളില്‍ 5 മെഗാപിക്‌സല്‍ ക്യാമറയുണ്ട്. വേഗതയേറിയ ചാര്‍ജിംഗ് സാങ്കേതികവിദ്യകളൊന്നും പിന്തുണയ്ക്കാത്ത 5000 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. കണക്റ്റിവിറ്റിക്കായി, ബ്ലൂടൂത്ത്, വൈഫൈ, ജിപിഎസ്, 4 ജി എല്‍ടിഇ, മൈക്രോയുഎസ്ബി പോര്‍ട്ട് എന്നിവയുണ്ട്. റിയല്‍മീ സി 20-ന് 190 ഗ്രാമാണ് ഭാരം.

Follow Us:
Download App:
  • android
  • ios