Asianet News MalayalamAsianet News Malayalam

നാര്‍സൊ 30 ഫോണുകളും ബഡ്സ് എയറുമായി റിയല്‍മി

6.5 ഇഞ്ച് ഡിസ്പ്ലേ, 120ഹെഡ്സ് റിഫ്രഷ് റേറ്റ്, 30 വോടോസ് ഡാര്‍ട്ട് ചാര്‍ജോടെ 5000 എംഎഎച്ച് ബാറ്ററി, 48 എംപി എഐ ട്രിപ്പ്ള്‍ ക്യാമറ, 16എംപി ഇന്‍ ഡിസ്പ്ലേ സെല്‍ഫി ക്യാമറ തുടങ്ങിയവയും നാര്‍സൊ 30പ്രൊ 5ജി ഫോണിന്റെ സവിശേഷതകളാണ്. 

Realme Narzo 30 series roundup
Author
New York, First Published Mar 2, 2021, 10:24 PM IST

നാര്‍സൊ സീരീസില്‍ 30പ്രൊ 5ജി, 30എ, ബഡ്സ് എയര്‍ 2 എന്നിവ പുറത്തിറക്കി റിയല്‍മി. 5ജി+5ജി ഡിഎസ്ഡിഎസ് സംവിധാനത്തോടെ മീഡിയടെക് ഡിമെന്‍സിറ്റി 800യു ചിപ്പാണ് നാര്‍സൊ 30 പ്രൊയില്‍ ഉപയോഗിച്ചിരിക്കുന്നത്. 6.5 ഇഞ്ച് ഡിസ്പ്ലേ, 120ഹെഡ്സ് റിഫ്രഷ് റേറ്റ്, 30 വോടോസ് ഡാര്‍ട്ട് ചാര്‍ജോടെ 5000 എംഎഎച്ച് ബാറ്ററി, 48 എംപി എഐ ട്രിപ്പ്ള്‍ ക്യാമറ, 16എംപി ഇന്‍ ഡിസ്പ്ലേ സെല്‍ഫി ക്യാമറ തുടങ്ങിയവയും നാര്‍സൊ 30പ്രൊ 5ജി ഫോണിന്റെ സവിശേഷതകളാണ്. 

6ജിബി+64ജിബിക്ക് 16,999 രൂപയും 8ജിബി+128ജിബിക്ക് 19,999 രൂപയുമാണു വില. റിയല്‍ അപ്ഗ്രേഡ് പ്രൊഗ്രാം വഴി നാര്‍സൊ 30പ്രൊ 5ജി വാങ്ങുന്നവര്‍ക്ക് 70 ശതമാനം വില നല്‍കിയാല്‍ മതി. ഫ്ളിപ്കാര്‍ട്ട് സ്മാര്‍ട്ട് അപ്ഗ്രേഡ് പ്ലാനില്‍ റിയല്‍ അപ്ഗ്രേഡ് പ്രോഗ്രാം ലഭ്യമാണ്. മാര്‍ച്ച് നാലിന് ഉച്ചയ്ക്ക് 12 മുതല്‍ റിയല്‍മി.കോമിലും ഫ്ളിപ്കാര്‍ട്ട്.കോമിലും വില്‍പ്പന ആരംഭിക്കും.

6000 എംഎഎച്ച് ബാറ്ററിയുള്ള മികച്ച ബഡ്ജറ്റ് ഗെയിമിങ് ഫോണാണ് നാര്‍സൊ 30എ. മീഡിയടെക് ഹീലിയൊ ജി85 ആണു പ്രൊസസര്‍. 6.5 ഇഞ്ച് 20:9 സ്‌ക്രീന്‍, 13എംപി എഐ ഡ്യുവല്‍ ക്യാമറ, 8എംപി സെല്‍ഫി ക്യാമറ, 18 വോട്സ് ഫാസ്റ്റ് ചാര്‍ജ് എന്നിവയും നാര്‍സൊ 30എയുടെ പ്രത്യകതയാണ്. വില 3ജിബി+32ജിബിക്ക് 8,999 രൂപയും 4ജിബി+64ജിബിക്ക് 9,999 രൂപയും. 

മാര്‍ച്ച് 5 ഉച്ചയ്ക്ക് 12 മുതല്‍ റിയല്‍മി.കോമിലും ഫ്ളിപ്കാര്‍ട്ട്.കോമിലും ലഭ്യം. 10 എംഎം ഡിഎന്‍സി ഡ്രൈവറും എഎന്‍സി, കോളുകള്‍ക്ക് ഡ്യുവല്‍ മൈക്ക് നോയിസ് കാന്‍സലേഷനും ഉള്‍ക്കൊള്ളുന്നതാണ് റിയല്‍മി ബഡ്സ് എയര്‍2. ക്ലോസര്‍ ബ്ലാക്ക്, ക്ലോസര്‍ വൈറ്റ് കളറുകളില്‍ ലഭ്യം. വില 3,229. മാര്‍ച്ച് 2 ഉച്ചയ്ക്ക് 12 മുതല്‍ റിയല്‍മി.കോമിലും ഫ്ളിപ്കാര്‍ട്ട്.കോമിലും ലഭ്യം.

Follow Us:
Download App:
  • android
  • ios