Asianet News MalayalamAsianet News Malayalam

റിയല്‍മീ വയര്‍ലെസ് ചാര്‍ജര്‍ അവതരിപ്പിച്ചു; ഐ ഫോണും ചാര്‍ജ് ചെയ്യാം, വില 899 രൂപ!

സാംസങ് ഗ്യാലക്‌സി എസ് 20 പോലുള്ള സ്മാര്‍ട്ട്‌ ഫോണുകളെയും പിന്തുണയ്ക്കാന്‍ ഈ വയര്‍ലെസ് ചാര്‍ജറിന് കഴിയുമെന്ന് റിയല്‍മീ പറയുന്നു.

realme new wireless charger works with iphone too
Author
Delhi, First Published Aug 1, 2020, 10:00 PM IST

റിയല്‍മീയുടെ ആദ്യത്തെ വയര്‍ലെസ് ചാര്‍ജര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇത് ഐ ഫോണ്‍ വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുമത്രേ. ബഡ്‌സിനൊപ്പം കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച റിയല്‍മീ 10 ഡബ്ല്യു വയര്‍ലെസ് ചാര്‍ജറാണിത്. ഈ ചാര്‍ജര്‍ ക്യു വയര്‍ലെസ് സ്റ്റാന്‍ഡേര്‍ഡിനെ പിന്തുണയ്ക്കുന്നു, ഒപ്പം റിയല്‍മീ ബഡ്‌സ് എയര്‍ ഉള്‍പ്പെടെയുള്ള അനുയോജ്യമായ സ്മാര്‍ട്ട്‌ഫോണുകളും ആക്‌സസറികളും ചാര്‍ജ് ചെയ്യാന്‍ കഴിയും. ഇതിനു പുറമേ 65 വാട്‌സ്, 50 വാട്‌സ് സൂപ്പര്‍ഡാര്‍ട്ട് പ്രാപ്തമാക്കിയ ചാര്‍ജറുകളും കമ്പനി ഉടന്‍ ഇന്ത്യയിലേക്ക് കൊണ്ടുവരും.

899 രൂപ വിലയുള്ള റിയല്‍മീ 10 ഡബ്ല്യു വയര്‍ലെസ് ചാര്‍ജറിന് ഡിസ്‌ക് പോലുള്ള ബോഡി വഴി പരമാവധി 10 വാട്‌സ് ഔട്ട്പുട്ട് നല്‍കാന്‍ കഴിയും. ഐഫോണ്‍ എക്‌സിനും ഉയര്‍ന്നതിനുമുള്ള ചാര്‍ജറായും ഇത് ഉപയോഗിക്കാം. സാംസങ് ഗ്യാലക്‌സി എസ് 20 പോലുള്ള സ്മാര്‍ട്ട്‌ ഫോണുകളെയും പിന്തുണയ്ക്കാന്‍ ഈ വയര്‍ലെസ് ചാര്‍ജറിന് കഴിയുമെന്ന് റിയല്‍മീ പറയുന്നു. വയര്‍ലെസ് ചാര്‍ജിംഗിനായി ഐഫോണ്‍ മോഡലുകള്‍ പരമാവധി 7.5വാട്‌സ് വേഗതയില്‍ വരുന്നതിനാല്‍, റിയല്‍മിയുടെ വയര്‍ലെസ് ചാര്‍ജറില്‍ നിന്നുള്ള ഔട്ട്പുട്ട് അതനുസരിച്ച് മാറും. ചാര്‍ജര്‍ ഒരു ലോഹമോ മാഗ്‌നറ്റിക് ഒബ്ജക്റ്റുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന സമയത്ത് ഓട്ടോമാറ്റിക്കായി ഓഫാകുമെന്ന പ്രത്യേകതയുമുണ്ട്.

മാത്രമല്ല, റിയല്‍മീ അതിന്റെ 65 വാട്‌സ് സൂപ്പര്‍ഡാര്‍ട്ട്, 50 വാട്‌സ് സൂപ്പര്‍ഡാര്‍ട്ട് ചാര്‍ജറുകളുടെ മിനി പതിപ്പുകളും ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. 65 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് പ്രോട്ടോക്കോള്‍ ഒരു സംക്ഷിപ്ത ബോഡിയിലേക്ക് വിജയകരമായി നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ഓപ്പോയുടെ സമീപകാല പ്രഖ്യാപനത്തെ അടിസ്ഥാനമാക്കിയാണ് ചാര്‍ജര്‍ ഡിസൈനുകളും മോഡലുകളും. ഭാവിയിലെ മൊബൈല്‍ ഫോണുകള്‍ക്കായി റിയല്‍മീ ഇതിനകം തന്നെ 125 വാട്‌സ് അള്‍ട്രാഡാര്‍ട്ട് സാങ്കേതികവിദ്യ അവതരിപ്പിച്ചു. ലോകത്തെ ആദ്യത്തെ 125 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് പ്രോട്ടോക്കോള്‍ ഓപ്പോ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം.

Follow Us:
Download App:
  • android
  • ios