റിയൽമി, വൺപ്ലസ്, പോക്കോ, ലാവ തുടങ്ങിയ ബ്രാൻഡുകളുടെ പ്രമുഖ സ്മാർട്ട്ഫോൺ മോഡലുകൾക്ക് ഇന്ത്യയിൽ വീണ്ടും വില വർധിച്ചു. ആഗോളതലത്തിലെ മെമ്മറി ചിപ്പ് ക്ഷാമവും ഇലക്ട്രോണിക് ഘടകങ്ങളുടെ വിലക്കയറ്റവുമാണ് ഇതിന് പ്രധാന കാരണം. മിഡ്-റേഞ്ച് വിഭാഗത്തിലെ നിരവധി ഫോണുകൾക്ക് ആയിരക്കണക്കിന് രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

ദില്ലി: റിയൽമി, വൺപ്ലസ്, പോക്കോ, ലാവ എന്നിവയുടെ ചില പ്രധാന സ്‍മാർട്ട്ഫോൺ മോഡലുകൾക്ക് ഇന്ത്യയിൽ വീണ്ടും വില വർധനവ് പ്രഖ്യാപിച്ചു. ആഗോളതലത്തിൽ മെമ്മറി ചിപ്പുകളുടെ ക്ഷാമവും ഇലക്‌ട്രോണിക് ഘടകങ്ങളുടെ വിലക്കയറ്റവും തുടരുന്ന സാഹചര്യത്തിലാണ് കമ്പനികൾ പുതിയ വിലനിർണ്ണയം നടപ്പിലാക്കിയത്. മിഡ്-റേഞ്ച് വിഭാഗത്തിലെ നിരവധി ഫോണുകൾക്ക് ആയിരക്കണക്കിന് രൂപയുടെ വർധനവാണ് ഇതോടെ ഉണ്ടായിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

വില വര്‍ധിച്ച ഫോണ്‍ മോഡലുകള്‍

റിയൽമി 16 സീരീസിലെ എല്ലാ മോഡലുകൾക്കും വില വർധിപ്പിച്ചു. 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വകഭേദമുള്ള റിയൽമി 16 ഇപ്പോൾ 33,999 രൂപയ്ക്കാണ് ലഭിക്കുക. ലോഞ്ച് സമയത്ത് ഇതിന്‍റെ വില 31,999 രൂപയായിരുന്നു. 8 ജിബി + 256 ജിബി മോഡലിന് 36,999 രൂപയും 12 ജിബി + 256 ജിബി മോഡലിന് 39,999 രൂപയുമായി പുതുക്കിയിട്ടുണ്ട്. അതേസമയം റിയൽമി 16 പ്രോയുടെ അടിസ്ഥാന മോഡലായ 8 ജിബി + 128 ജിബി പതിപ്പിന് ഇപ്പോൾ 36,999 രൂപയാണ് വില. ലോഞ്ച് സമയത്ത് ഇത് 31,999 രൂപയ്ക്കായിരുന്നു ലഭ്യമായിരുന്നത്. 12 ജിബി + 256 ജിബി പതിപ്പിന് 42,999 രൂപയായി വില ഉയർന്നു.

റിയൽമി 16 പ്രോ+ 5ജി മോഡലിനും വലിയ തോതിൽ വില വർധിച്ചു. 8 ജിബി + 256 ജിബി പതിപ്പിന്‍റെ വില 41,999 രൂപയിൽ നിന്ന് 48,999 രൂപയായി ഉയർന്നു. 12 ജിബി + 256 ജിബി മോഡൽ ഇപ്പോൾ 52,999 രൂപയ്ക്കാണ് ലഭിക്കുന്നത്. വൺപ്ലസ് 15ആര്‍ ഫോണിന്‍റെ 12 ജിബി + 256 ജിബി പതിപ്പിന് ഇപ്പോൾ 54,999 രൂപയാണ് വില. ലോഞ്ച് സമയത്ത് ഇത് 47,999 രൂപയായിരുന്നു. 512 ജിബി സ്റ്റോറേജ് പതിപ്പിന് 59,999 രൂപയായി വില ഉയർന്നു.

പോക്കോ എക്‌സ്8 പ്രോ മാക്‌സ്, പോക്കോ എം8 5ജി എന്നീ മോഡലുകൾക്കും വില വർധനവ് ബാധകമായി. കൂടാതെ ലാവ അഗ്‍നി 4 ഫോണിന്‍റെ വില 24,999 രൂപയിൽ നിന്ന് 29,999 രൂപയായി ഉയർന്നു. ആഗോള വിപണിയിൽ DRAM, NAND പോലുള്ള മെമ്മറി ചിപ്പുകളുടെ ക്ഷാമവും നിർമ്മാണ ചെലവുകളുടെ വർധനവും തുടരുന്നതിനാൽ അടുത്ത മാസങ്ങളിലും സ്‍മാർട്ട്ഫോൺ വിലകൾ വീണ്ടും ഉയരാൻ ഇടയുണ്ട് എന്നാണ് വിപണി വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നത്.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News