ക്യാമറ, ഡിസൈന്‍, പെര്‍ഫോമന്‍സ്, ഗെയിമിംഗ് എന്നിവയില്‍ തിളങ്ങുമെന്ന് കരുതുന്ന റിയല്‍മി പി3 പ്രോ ഫോണ്‍ ഫെബ്രുവരി 18ന് ഇന്ത്യയില്‍ പുറത്തിറക്കും
ദില്ലി: 6,000 എംഎഎച്ച് ബാറ്ററിയും ക്വാല്‍ക്വാം സ്നാപ്‌ഡ്രാഗണ്‍ 7എസ് ജെനറേഷന്‍ 3 ചിപ്സെറ്റുമുള്ള റിയല്‍മി പി3 പ്രോ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ ഫെബ്രുവരി 18ന് അവതരിപ്പിക്കും. ബ്രാന്‍ഡിന്‍റെ മറ്റ് ഫോണുകള്‍ പോലെ ഡിസൈനിലും ക്യാമറയിലും മികവ് Realme P3 Pro ഫോണിനുമുണ്ടാകും എന്നാണ് പ്രതീക്ഷ. ഗെയിമര്‍മാര്‍ക്കും ആകര്‍ഷകമായ ഫോണായിരിക്കുമിത്.
ഫെബ്രുവരി 18ന് ഉച്ചയ്ക്ക് 12 മണിക്കാണ് റിയല്‍മി പി3 പ്രോ ഇന്ത്യയില്‍ റിയല്‍മി അവതരിപ്പിക്കുന്നത്. റിയല്‍മിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴി ലോഞ്ച് ലൈവ് സ്ട്രീമിംഗ് ചെയ്യും. റിയല്‍മി ഇന്ത്യയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ അപ്‌ഡേറ്റുകളും അറിയാം. ക്വാല്‍ക്വാമിന്‍റെ സ്നാപ്‌ഡ്രാഗണ്‍ 7എസ് ജെന്‍ 3 എസ്ഒസി ചിപ്‌സെറ്റിലുള്ള ആദ്യ സെഗ്മെന്‍റ് ഫോണാണ് റിയല്‍മി പി3 പ്രോ. ശക്തമായ ഒക്ടാകോർ ചിപ്‌സെറ്റാണിത്. ഗെയിമിംഗിനും മള്‍ട്ടിടാസ്‌കിംഗിനും അനുയോജ്യമായ ഫോണായിരിക്കുമിത്. റിയല്‍മി പി3 പ്രോയ്ക്ക് ക്വാഡ്-കര്‍വ്‌ഡ് എഡ്‌ജ്ഫ്ലോ ഡിസ്പ്ലെയാണ് ഫോണിനുണ്ടാവുകയെന്ന് റിയല്‍മി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
റിയൽമി പി3 പ്രോ 5ജി ഫോണില്‍ 50 എംപി ഡ്യുവൽ റിയർ ക്യാമറയുണ്ടാകും. അതുകൊണ്ടുതന്നെ മികച്ച നിലവാരമുള്ള ഫോട്ടോകൾ എടുക്കാൻ കഴിയും. കൂടാതെ, ഇതിന് 32 എംപി സെല്‍ഫി ക്യാമറയും ഉണ്ടാകും. 80 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് സഹിതം 6,000 എംഎഎച്ച് ബാറ്ററിയാണ് റിയല്‍മി പി3 പ്രോയുടെ മറ്റൊരു കരുത്ത്. മുമ്പ് പുറത്തുന്ന ലീക്കുകളിലുണ്ടായിരുന്നത് 5,500 എംഎഎച്ച് ബാറ്ററി എന്നായിരുന്നു. അത്യാധുനിക എയ്റോസ്പേസ് കൂളിംഗ് സംവിധാനത്തോടെയാണ് ഫോണ്‍ വരിക, ഇത് ഗെയിമിംഗിനെ ആശ്രയിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന ഫീച്ചറായിരിക്കും. ഫോണിലെ ജിടി ബൂസ്റ്റ് ടെക്നോളജിയും ഗെയിമിംഗ് മികവ് വര്‍ധിപ്പിക്കും.
