Asianet News MalayalamAsianet News Malayalam

റിയല്‍മീയുടെ 7സീരിസ് സ്മാര്‍ട്ട് ഫോണുകള്‍ അടുത്തമാസം വിപണിയിൽ; സവിശേഷതകള്‍ ഏറെ

നിലവിലുള്ള എക്‌സ് 3 സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നുള്ള വലിയ കുതിച്ചുചാട്ടമായിരിക്കും റിയല്‍മീ എക്‌സ് 7 സീരീസ്. കമ്പനി അടുത്തിടെ എക്‌സ് 3, എക്‌സ് 3 സൂപ്പര്‍ സൂം ലോഞ്ച് ചെയ്തപ്പോള്‍ എക്‌സ് 3 പ്രോ ഉടന്‍ തന്നെ തിരഞ്ഞെടുത്ത വിപണികളിലെത്തിക്കുമെന്ന് അറിയിച്ചിരുന്നു. 

realme to launch x7 series display on september 1
Author
Delhi, First Published Aug 19, 2020, 9:15 PM IST

റിയല്‍മീ എക്‌സ് 7 സീരീസ് സെപ്റ്റംബര്‍ 1 ന് വിപണിയിലെത്തും. രണ്ട് സ്മാര്‍ട്ട്‌ഫോണുകളാണ് ഈ സീരിസില്‍ വരുന്നത്. വാനില റിയല്‍മീ എക്‌സ് 7, റിയല്‍മീ എക്‌സ് 7 പ്രോ എന്നിവയാണത്. എക്‌സ് 7 സീരീസിലെ സവിശേഷതകളില്‍ 5 ജി നെറ്റ്‌വര്‍ക്കുകള്‍ക്കുള്ള പിന്തുണയും അമോലെഡ് ഡിസ്‌പ്ലേയില്‍ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുമാണുള്ളത്. പ്രധാനമായും എക്‌സ് 7 പ്രോയെക്കുറിച്ചാണ് പ്രഖ്യാപനം, എന്നാല്‍ എക്‌സ് 7 നും സമാനമായ ഈ സവിശേഷതകളും ഉണ്ടായിരിക്കാം.

നിലവിലുള്ള എക്‌സ് 3 സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നുള്ള വലിയ കുതിച്ചുചാട്ടമായിരിക്കും റിയല്‍മീ എക്‌സ് 7 സീരീസ്. കമ്പനി അടുത്തിടെ എക്‌സ് 3, എക്‌സ് 3 സൂപ്പര്‍ സൂം ലോഞ്ച് ചെയ്തപ്പോള്‍ എക്‌സ് 3 പ്രോ ഉടന്‍ തന്നെ തിരഞ്ഞെടുത്ത വിപണികളിലെത്തിക്കുമെന്ന് അറിയിച്ചിരുന്നു. എല്ലാ മോഡലുകളിലും 5 ജി സ്മാര്‍ട്ട്‌ഫോണുകള്‍ എത്തിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമായാണിത്. 120 ഹെര്‍ട്‌സ് ഡിസ്‌പ്ലേയും 5 ജി പിന്തുണയുമായാണ് റിയല്‍മീ എക്‌സ് 7 സീരീസ് വരുന്നത്. ഇതില്‍ മീഡിയടെക് ഡൈമെന്‍സിറ്റി ചിപ്‌സെറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയും.

ഫ്‌ലെക്‌സിബിള്‍ അമോലെഡ് സ്‌ക്രീന്‍ ഉണ്ടെന്നു ടീസറില്‍ പറയുമ്പോഴും ഈ വാക്കുകള്‍ എക്‌സ് 7, എക്‌സ് 7 പ്രോ സ്മാര്‍ട്ട്‌ഫോണുകളില്‍ വഴക്കമുള്ള ഡിസ്‌പ്ലേ എന്ന് അര്‍ത്ഥമാക്കുന്നില്ല. എക്‌സ് 7സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വളഞ്ഞ ഡിസ്‌പ്ലേ ഉണ്ടായിരിക്കാം. ഇങ്ങനെ വന്നാല്‍ റിയല്‍മീ സ്മാര്‍ട്ട്‌ഫോണുകളില്‍ ആദ്യത്തേതായിരിക്കും ഇത്. ഇന്ത്യയില്‍ 30,000 രൂപയില്‍ താഴെയുള്ള 5 ജി പിന്തുണയുള്ള ഏക ഫോണായ വണ്‍പ്ലസ് നോര്‍ഡിനെ നേരിടാന്‍ ഇതിന് കഴിയും.

റിയല്‍മീയുടെ എക്‌സ് 7 സീരീസില്‍ അതിവേഗ ചാര്‍ജിംഗ് പിന്തുണയുണ്ടാവും. 125വാട്‌സ് ഏറ്റവും നൂതനമായത് ഇതില്‍ പരീക്ഷിച്ചേക്കാം. സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായത്തിലെ ഒരു വഴിത്തിരിവായി ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യ പുറത്തുവന്നത്. നേരത്തെ, എക്‌സ് 3 പ്രോ സ്മാര്‍ട്ട്‌ഫോണില്‍ 125വാട്‌സ് ഫ്‌ലാഷ് ചാര്‍ജ് സവിശേഷത അവതരിപ്പിക്കുമെന്ന് കമ്പനി പ്രചരിപ്പിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios