റെഡ്‌മി ഇന്ത്യയിൽ രണ്ട് പുതിയ 5ജി സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. റെഡ്‌മി ടർബോ 5, റെഡ്‌മി 17 5ജി എന്നിവ ജൂൺ 18-ന് വിപണിയിലെത്തുമെന്നാണ് സൂചന. 7,000 എംഎഎച്ച് ബാറ്ററിയും സ്നാപ്ഡ്രാഗൺ 4-സീരീസ് ചിപ്‌സെറ്റുമായി എത്തുന്ന റെഡ്‌മി 17 5ജി ഒരു എൻട്രി-ലെവൽ ഫോണായിരിക്കും.

ദില്ലി: റെഡ്‌മി ഇന്ത്യയില്‍ ടര്‍ബോ 5 സ്‌മാര്‍ട്ട്‌ഫോണ്‍ (Redmi Turbo 5) അവതരിപ്പിക്കാനൊരുങ്ങുന്നതായി അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. ഇതിനൊപ്പം, റെഡ്‌മി 17 5ജി (Redmi 17 5G) എന്ന ഫോണും ഇന്ത്യന്‍ വിപണിയിലെത്തും എന്നാണ് റിപ്പോര്‍ട്ട്. ഇരു സ്‌മാര്‍ട്ട്‌ഫോണുകളും ജൂണ്‍ 18-ന് ഇന്ത്യയില്‍ പുറത്തിറങ്ങും എന്നാണ് സൂചനകള്‍. എന്‍ട്രി-ലെവല്‍ 5ജി ഫോണ്‍ എന്ന നിലയിലാവും റെഡ്‌മി 17 ഇന്ത്യന്‍ വിപണിയിലേക്ക് വരിക.

Add Asianetnews as a Preferred SourcegooglePreferred

റെഡ്‌മി 17 5ജി: സവിശേഷതകള്‍

റെഡ്‌മി 17 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ സ്‌നാപ്‌ഡ്രാഗണ്‍ 4-സീരീസ് ചിപ്‌സെറ്റും 7,000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയും സഹിതമാകും ഇന്ത്യന്‍ വിപണിയിലെത്തുക എന്ന് പറയപ്പെടുന്നു. ഉയര്‍ന്ന റിഫ്രഷ് റേറ്റുള്ള എല്‍സിഡി ഡിസ്‌പ്ലെ സഹിതമാകും ഫോണിന്‍റെ വരവ്. 50-മെഗാപിക്‌സല്‍ പ്രൈമറി റിയര്‍ ക്യാമറ, 8എംപി സെല്‍ഫി ക്യാമറ എന്നിവയും റെഡ്‌മി 17 5ജി-യിലുണ്ടാകും എന്ന് വാര്‍ത്തയില്‍ പറയുന്നു. ഏറ്റവും പുതിയ ആന്‍ഡ്രോയ്‌ഡ് 16 അടിസ്ഥാനത്തിലുള്ള ഹൈപ്പര്‍ഒഎസിലാവും ഈ ഫോണ്‍ പ്രവര്‍ത്തിക്കുക. റെഡ്‌മി 17 5ജിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.

7,560 എംഎഎച്ച് ബാറ്ററി

അതേസമയം, ജനുവരിയിലാണ് റെഡ്‌മി ടര്‍ബോ 5 സ്‌മാര്‍ട്ട്‌ഫോണ്‍ ചൈനയില്‍ അവതരിച്ചത്. 6.59-ഇഞ്ച് അമോലെഡ് സ്‌ക്രീന്‍ സഹിതമുള്ള ഈ ഫോണില്‍ ഡൈമന്‍സിറ്റി 8500 അള്‍ട്രാ ചിപ്‌സെറ്റാണ് ഉണ്ടായിരുന്നത്. 50എംപി പ്രധാന റിയര്‍ ക്യാമറ, 7,560 എംഎഎച്ച് ബാറ്ററി എന്നിവയും ടര്‍ബോ 5-ന്‍റെ പ്രത്യേകതകളായിരുന്നു.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News