Asianet News MalayalamAsianet News Malayalam

സാംസങ് ഗാലക്‌സി എ 51, എ 71 പുറത്തിറങ്ങി: വില, സ്‌പെസിഫിക്കേഷന്‍, സവിശേഷതകള്‍

 ഗാലക്‌സി എ 51 ന് വിയറ്റ്‌നാമില്‍ 990,000 വിഎന്‍ഡി (ഏകദേശം 24,300 രൂപ) ചിലവാകും, ഇത് 2019 ഡിസംബര്‍ 16 മുതല്‍ പ്രീഓര്‍ഡറുകള്‍ക്കായി ലഭ്യമാകും. 

Samsung Galaxy A51, A71 launched Price, specs features and more
Author
Mumbai, First Published Dec 13, 2019, 10:12 PM IST

ഗാലക്‌സി എ 51, ഗാലക്‌സി എ 71 എന്നീ രണ്ട് പുതിയ എസീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ സാംസങ് പുറത്തിറക്കി. ഗാലക്‌സി എ 51 ഡിസംബര്‍ 16 ന് പ്രീഓര്‍ഡറുകള്‍ക്കായിരിക്കുമെങ്കിലും, ഗാലക്‌സി എ 71 ന്റെ വിലയും ലഭ്യതയും സാംസങ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വിയറ്റ്‌നാമില്‍ നടന്ന ഒരു പ്രത്യേക പരിപാടിയിലാണ് കമ്പനി ഗാലക്‌സി എ 51, ഗാലക്‌സി എ 71 സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയത്. രണ്ട് ഫോണുകളും കമ്പനിയുടെ ഇന്‍ഫിനിറ്റിഒ ഡിസ്‌പ്ലേയില്‍ വരുന്നു, പ്രവര്‍ത്തിക്കുന്നതാവട്ടെ ആന്‍ഡ്രോയിഡ് 10 -ലുമാണ്. കൂടാതെ, പിന്നില്‍ എല്‍ഇഡി ഫ്‌ലാഷുള്ള ക്വാഡ് ക്യാമറ സജ്ജീകരണവുമായാണ് ഇവ വരുന്നത്.

വിലയെയും ലഭ്യതയെയും സംബന്ധിച്ചിടത്തോളം, ഗാലക്‌സി എ 51 ന് വിയറ്റ്‌നാമില്‍ 990,000 വിഎന്‍ഡി (ഏകദേശം 24,300 രൂപ) ചിലവാകും, ഇത് 2019 ഡിസംബര്‍ 16 മുതല്‍ പ്രീഓര്‍ഡറുകള്‍ക്കായി ലഭ്യമാകും. ഇത് 2019 ഡിസംബര്‍ 27 ന് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തും. ഗാലക്‌സി എ 71 സ്മാര്‍ട്ട്‌ഫോണിന്റെ വിലയും ലഭ്യതയും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

സാംസങ് ഗാലക്‌സി എ 51

6.5 ഇഞ്ച് ഫുള്‍ എച്ച്ഡി + സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റിഒ ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി എ 51-നു നല്‍കിയിരിക്കുന്നത്. 2.3 ജിഗാ ഹേര്‍ട്‌സ് ഒക്ടാകോര്‍ എക്‌സിനോസ് 9611 സിസ്റ്റംഓണ്‍ചിപ്പ്, 6 ജിബി റാം, 128 ജിബി സ്‌റ്റോറേജ് സ്‌പേസ് എന്നിവയ്‌ക്കൊപ്പം മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 512 ജിബി വരെ വികസിപ്പിക്കാനാകും. ആന്‍ഡ്രിയോഡ് 10 അധിഷ്ഠിത വണ്‍ യുഐ 2 മൊബൈല്‍ ഒഎസിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ക്യാമറയുടെ കാര്യത്തില്‍, ഗാലക്‌സി എ 51, ക്വാഡ്‌റിയര്‍ക്യാമറ സജ്ജീകരണത്തില്‍ വരുന്നു. അതില്‍ 48 എംപി പ്രൈമറി സെന്‍സര്‍, 12 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, 5 എംപി ഡെപ്ത് സെന്‍സര്‍, 5 എംപി മാക്രോ സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. മുന്‍വശത്ത് ഫോണില്‍ 32 എംപി സെല്‍ഫി ക്യാമറയുണ്ട്.

സുരക്ഷയ്ക്കായി ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫെയ്‌സ് അണ്‍ലോക്കും ഉണ്ട്. കൂടാതെ യുഎസ്ബിസി, 3.5 എംഎം ജാക്ക്, 4 ജി എല്‍ടിഇ, ബ്ലൂടൂത്ത് 5.0, കണക്റ്റിവിറ്റിക്കായി വൈഫൈ എന്നിവയുണ്ട്. 15വാട്‌സ് ഫാസ്റ്റ് ചാര്‍ജറുള്ള 4,000 എംഎഎച്ച് ബാറ്ററിയാണ് പുതിയതായി പുറത്തിറക്കിയ സ്മാര്‍ട്ട്‌ഫോണിന്റെ പിന്തുണ. ഗ്രീന്‍ ക്രഷ് മള്‍ട്ടികോളര്‍, വൈറ്റ് സ്പാര്‍ക്കിംഗ് ക്രഷ്, ബ്ലാക്ക് ക്രഷ് ഡയമണ്ട് എന്നിങ്ങനെ മൂന്ന് കളര്‍ വേരിയന്റുകളില്‍ ഇത് ലഭ്യമാണ്.

സാംസങ് ഗാലക്‌സി എ 71

6.7 ഇഞ്ച് ഫുള്‍ എച്ച്ഡി + സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റിഒ ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി എ 71-ന്റേത്. ഒക്ടാകോര്‍ പ്രോസസറിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. എ 51-ലേതു പോലെ ആന്‍ഡ്രിയോഡ് 10 അധിഷ്ഠിത വണ്‍ യുഐ 2 ലാണ് ഇതും പ്രവര്‍ത്തിക്കുന്നത്. ഗാലക്‌സി എ 71 രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ഒന്ന് 6 ജിബി റാമും 128 ജിബി സ്‌പെയ്‌സും മറ്റൊന്ന് 8 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജും.

എ51 പോലെ, 64 എംപി പ്രൈമറി ലെന്‍സ്, 12 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, 5 എംപി ഡെപ്ത് സെന്‍സര്‍, 5 എംപി മാക്രോ ലെന്‍സ് എന്നിവ അടങ്ങിയ ക്വാഡ്‌റിയര്‍ ക്യാമറ സജ്ജീകരണവും ഇതിലുണ്ട്. മുന്‍വശത്ത്, 32 എംപി സെല്‍ഫി ക്യാമറയാണ് ഫോണിലുള്ളത്. എ51 പോലെ, സുരക്ഷയ്ക്കായി ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫെയ്‌സ് അണ്‍ലോക്കും ഇതിലുണ്ട്. കൂടാതെ യുഎസ്ബിസി, 3.5 എംഎം ജാക്ക്, 4 ജി എല്‍ടിഇ, ബ്ലൂടൂത്ത് 5.0, കണക്റ്റിവിറ്റിക്കായി വൈഫൈ എന്നിവയുണ്ട്.

4,500 എംഎഎച്ച് ബാറ്ററിയും 25വാട്‌സ് സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജറുമുണ്ട്. പ്രിസം ക്രഷ് ബ്ലാക്ക്, സില്‍വര്‍, ബ്ലൂ, പിങ്ക് എന്നീ നാല് കളര്‍ വേരിയന്റുകളില്‍ ഇത് കമ്പനി അവതരിപ്പിക്കുന്നത്.

Follow Us:
Download App:
  • android
  • ios