Asianet News MalayalamAsianet News Malayalam

ഗ്യാലക്സി നോട്ട് 20 സീരിസ് ഇന്ത്യയിലേക്ക്; വില്‍പ്പന തീയതിയും വിലയും

സൈറ്റിലെ വിവരങ്ങള്‍ പ്രകാരം ഇപ്പോള്‍ പ്രീ ഓഡര്‍ ലഭ്യമാണ്. ഗ്യാലക്സി നോട്ട് 20ക്ക് വില നല്‍കിയിരിക്കുന്നത് 77,999 രൂപയാണ്. മിസ്റ്റിക്ക് ബ്രൌണ്‍സ്, മിസ്റ്റിക്ക് ഗ്രീന്‍ എന്നീ നിറങ്ങളിലാണ് ഈ ഫോണ്‍ ലഭിക്കുക. 

Samsung Galaxy Note 20, Galaxy Note 20 Ultra 5G India will be released on August 28 in India
Author
Delhi, First Published Aug 10, 2020, 5:56 PM IST

ദില്ലി: ദിവസങ്ങള്‍ക്ക് മുന്‍പാണ് സാംസങ്ങ് തങ്ങളുടെ ഗ്യാലക്സി നോട്ട് 20 സീരിസ് ഫോണുകളുടെ ആഗോള ലോഞ്ചിംഗ് നടത്തിയത്. അതിന് പിന്നാലെ ഈ ഫോണുകള്‍ ഇപ്പോള്‍ ഇന്ത്യന്‍ വിപണിയിലേക്കും എത്തുന്നു. ഔദ്യോഗികമായി സാംസങ്ങ് ഇന്ത്യന്‍ റീലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആമസോണ്‍ ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ട വിവരങ്ങള്‍ പ്രകാരം ഗ്യാലക്സി നോട്ട് 20 സീരിസ് ഓഗസ്റ്റ് 28ന് വില്‍പ്പന ആരംഭിക്കും എന്നാണ്.

സൈറ്റിലെ വിവരങ്ങള്‍ പ്രകാരം ഇപ്പോള്‍ പ്രീ ഓഡര്‍ ലഭ്യമാണ്. ഗ്യാലക്സി നോട്ട് 20ക്ക് വില നല്‍കിയിരിക്കുന്നത് 77,999 രൂപയാണ്. മിസ്റ്റിക്ക് ബ്രൌണ്‍സ്, മിസ്റ്റിക്ക് ഗ്രീന്‍ എന്നീ നിറങ്ങളിലാണ് ഈ ഫോണ്‍ ലഭിക്കുക. ഗ്യാലക്സി നോട്ട് 20 അള്‍ട്രയുടെ വില ആമസോണില്‍ നല്‍കിയിരിക്കുന്നത് 1,04,999 രൂപയാണ്. ഇതും നോട്ട് 20യുടെ നിറങ്ങളില്‍ തന്നെ ലഭിക്കും. എക്സേഞ്ച് ഓഫര്‍, വിവിധ ബാങ്ക് ഓഫറുകള്‍, നോ കോസ്റ്റ് ഇഎംഐ, ക്യാഷ് ബാക്ക് എന്നീ ഓഫറുകള്‍ ലഭിക്കും.

ഗ്യാലക്സി നോട്ട് 20, 20 അള്‍ട്ര എന്നിവ ഡിസൈനിലും ലുക്കിലും ഒരുപോലെ തന്നെയാണ് കാണപ്പെടുന്നത്. ഇവയ്ക്കൊപ്പം എസ് പെന്നും ലഭ്യമാണ്. നോട്ട് 20യിലേക്ക് വന്നാല്‍ 6.7 ഇഞ്ച് 1080 പിക്സല്‍ എഎംഒഎല്‍ഇഡി സ്ക്രീന്‍ ആണ് ഈ ഫോണിനുള്ളത്. 60 ഹെര്‍ട്സാണ് സ്ക്രീന്‍ റിഫ്രഷ് റൈറ്റ്.  നോട്ട് 20 അള്‍ട്രയില്‍ എത്തുമ്പോള്‍ സ്ക്രീന്‍ കര്‍വ്ഡ് ഡിസൈനിലാണ്. 6.9 ഇഞ്ച് 1440 പി ഡൈനാമിക് എഎംഒഎല്‍ഇഡി 2എക്സ് ഡിസ്പ്ലേയാണ് ഇതിനുള്ളത്. സ്ക്രീന്‍ റീഫ്രഷ് നിരക്ക് 120 ഹെര്‍ട്സ് ആണ്. 

രണ്ട് ഫോണിലും ഉപയോഗിച്ചിരിക്കുന്ന പ്രൊസസ്സര്‍ സ്നാപ്ഡ്രഗണ്‍ 865പ്ലസ് ആണ്.  ഇന്ത്യയില്‍ എത്തുമ്പോള്‍ ഇത് സാംസങ്ങിന്‍റെ സ്വന്തം എക്സിനോസ് 990 ആയിരിക്കും. ഈ ഫോണുകളുടെ 5ജി മോഡലുകള്‍ അടക്കം 4 പതിപ്പുകള്‍ ഉണ്ട്. 

ഇതില്‍ നോട്ട് 20 ക്കും ഇതിന്‍റെ 5ജി മോഡലിനും റാം ശേഷി 8ജിബിയാണ്. ഇന്‍റേണല്‍ മെമ്മറി ശേഷി 256 ജിബിയും. അതേസമയം നോട്ട് 20 അള്‍ട്രയില്‍ എത്തുമ്പോള്‍ 8ജിബി റാം തന്നെയാണ്. എന്നാല്‍ ഇതിന്‍റെ 5ജി പതിപ്പിന് റാം ശേഷി 12 ജിബിയാണ്. ഒപ്പം 512 ജിബിയാണ് ഇന്‍റേണല്‍ മെമ്മറി ശേഷി.

നോട്ട് 20യുടെ ബാറ്ററി ശേഷി 4300 എംഎഎച്ചാണ്. നോട്ട് 20 അള്‍ട്രയില്‍ ഇത് 4500 എംഎഎച്ചാണ്. രണ്ട് ഫോണും 25W ഫാസ്റ്റ് ചാര്‍ജറോടെയാണ് ഇത് എത്തുന്നത്. ഒപ്പം വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനവും ഈ ഫോണുകള്‍ക്കുണ്ട്.

ഫോണിന്‍റെ ക്യാമറയിലേക്ക് വന്നാല്‍ പിന്നില്‍ ട്രിപ്പിള്‍ ക്യാമറയും. മുന്നില്‍ പഞ്ച് ഹോളായി സിംഗിള്‍ ക്യാമറയും ഇരുഫോണിനുമുണ്ട്. നോട്ട് 20 അള്‍ട്രയുടെ പ്രൈമറി ക്യാമറ 108 എംപിയാണ്. പിന്നീട് 12എംപി വീതമുള്ള രണ്ട് സെന്‍സറുകളാണ് പിന്നിലുള്ളത്. നോട്ട് 20 12എംപി പ്രൈമറി സെന്‍സര്‍, 64 എംപി ടെലിഫോട്ടോ ക്യാമറ, 12 എംപി അള്‍ട്ര വൈഡ് ഷോട്ട് എന്നിങ്ങനെയാണ് ഉള്‍പ്പെടുന്നത്. 8കെ വീഡിയോ ഷൂട്ട് സാധ്യമാകുന്ന 10 എംപി ക്യാമറയാണ് ഇരു ഫോണുകളുടെയും മുന്നില്‍.
 

Follow Us:
Download App:
  • android
  • ios