ല്ലാ ഉത്സവ വില്‍പ്പന സമയത്തു, ആമസോണും ഫ്‌ലിപ്കാര്‍ട്ടും കുറച്ച് ബ്ലോക്ക്ബസ്റ്റര്‍ ഡീലുകളുമായി വരാറുണ്ട്. ഇത്തവണയും സ്ഥിതിഗതികളില്‍ തെല്ലും മാറ്റമില്ല. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ വില്‍പ്പനയ്ക്കുള്ള ഇത്തവണത്തെ ഏറ്റവും വലിയ ഇടപാടുകളിലൊന്നാണ് 50,000 രൂപയില്‍ താഴെ വിലയില്‍ ഐഫോണ്‍ 11 വില്‍ക്കുന്നുവെന്നത്. 

ഈ ഇടപാടിനെ മറികടക്കാന്‍, ഫ്‌ലിപ്കാര്‍ട്ട് അതിന്റെ ബ്ലോക്ക്ബസ്റ്റര്‍ ഡീല്‍ അവതരിപ്പിച്ചു കഴിഞ്ഞു. അവര്‍, ഗ്യാലക്സി എസ് 20 + ബിഗ് ബില്യണ്‍ ഡെയ്സ് സെയില്‍ 49,999 രൂപയ്ക്ക് വില്‍ക്കും. ഗ്യാലക്‌സി എസ് 20 + 87,999 രൂപ നിരക്കില്‍ അവതരിപ്പിച്ച ഫോണാണ്. ഏകദേശം അമ്പത് ശതമാനത്തോളം വിലക്കുറവില്‍ ഇപ്പോഴിത് വാങ്ങാന്‍ കഴിയുന്നുവെന്നത് വലിയ കാര്യം തന്നെയാണ്. ഗ്യാലക്സി എസ് 20 + ഒക്ടോബര്‍ 15 മുതല്‍ 49,999 രൂപയ്ക്ക് ഫ്‌ലിപ്കാര്‍ട്ട് പ്ലസ് ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങുമെന്നാണ് അറിയിപ്പ് വന്നിരിക്കുന്നത്. 

മറ്റ് പതിവ് ഉപയോക്താക്കള്‍ക്ക് ഒക്ടോബര്‍ 16 മുതല്‍ വില്‍പ്പന ആരംഭിക്കും. 49,999 രൂപയ്ക്ക് (അല്ലെങ്കില്‍ 50000 രൂപയില്‍ താഴെയുള്ള) ഐഫോണ്‍ 11 ആമസോണ്‍ ഇന്ത്യയില്‍ ഒക്ടോബര്‍ 16 അര്‍ദ്ധരാത്രി മുതല്‍ ആമസോണ്‍ പ്രൈം ഉപയോക്താക്കള്‍ക്കും ഒക്ടോബര്‍ 17 മുതല്‍ സാധാരണ ഉപയോക്താക്കള്‍ക്കും വില്‍ക്കും. ഗ്യാലക്സി എസ് 20 പ്ലസിന് ഒട്ടനവധി സവിശേഷതകളുണ്ട്. ഇതില്‍ 6.7 ഇഞ്ച് സ്‌ക്രീനില്‍ 3200 x 1440 പിക്സല്‍ റെസലൂഷന്‍ , 8 ജിബി റാം, 128 ജിബി സ്റ്റോറേജ്, മൂന്ന് ക്യാമറകളുള്ള ഒരു പിന്‍ ക്യാമറ സജ്ജീകരണം, ഇതില്‍ പ്രധാന ക്യാമറ 64 മെഗാപിക്‌സല്‍ സെന്‍സര്‍ ഉപയോഗിക്കുന്നു. കൂടാതെ, ഉയര്‍ന്ന നിലവാരമുള്ള ഫോണുകളില്‍ ലഭിക്കുന്ന മറ്റെല്ലാ സൗകര്യങ്ങളോടും കൂടിയാണ് ഈ പ്രീമിയം ഫോണ്‍ എത്തുന്നത്.

 87,999 രൂപയ്ക്കു പുറത്തിറക്കിയ ഗ്യാലക്സി എസ് 20 + ന് എക്സിനോസ് 990 പ്രോസസ്സര്‍ ഉപയോഗിക്കന്ന വണ്‍പ്ലസ് 8 പ്രോയോടു പോരടിക്കാനാവില്ലെന്ന വലിയ ഒരു പോരായ്മയുണ്ടായിരുന്നു, എക്സിനോസ് 865 പ്രോസസ്സറും ഉപയോഗിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ 49,999 രൂപ വിലയ്ക്ക്, വാങ്ങുന്നവര്‍ക്കു ദുഃഖിക്കേണ്ടി വരില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ഇപ്പോള്‍, ഐഫോണ്‍ 11 നെ 49,999 രൂപയ്ക്ക് ആമസോണും ഇതേ വിലയ്ക്കു തന്നെ ഫ്‌ലിപ്പ്കാര്‍ട്ട് ഗ്യാലക്സി എസ് 20 പ്ലസ് നല്‍കുന്നുവെന്നും കരുതിയാല്‍, ഐഫോണ്‍ 11 ആണ് മികച്ചതെന്നു പറയേണ്ടി വരും. കാരണം ഇത് മികച്ച ഫോണാണ്. ഇത് വേഗതയേറിയതാണ്. ഇതിന് മികച്ച പ്രധാന ക്യാമറയുണ്ട്. ഏറ്റവും പ്രധാനമായി, പതിവ് സോഫ്‌റ്റ്വെയര്‍ അപ്ഡേറ്റുകള്‍ ഉപയോഗിച്ച് 3 മുതല്‍ 4 വര്‍ഷം വരെ പുതിയതു പോലെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നൊരു ഫോണാണിത്. 

മുമ്പത്തെ ബ്ലോക്ക്ബസ്റ്റര്‍ ഡീലുകള്‍ പോലെ, ഇവ രണ്ടും ആമസോണ്‍ ഇന്ത്യ, ഫ്‌ലിപ്കാര്‍ട്ട് എന്നിവയില്‍ നിന്നുള്ള പ്രൈം ഉപയോക്താക്കള്‍ക്ക് മാത്രമേ കിട്ടാന്‍ സാധ്യതയുള്ളു. 49,999 രൂപയ്ക്ക് വില്‍ക്കുന്ന ഗ്യാലക്സി എസ് 20 +, ഐഫോണ്‍ 11 എന്നിവയുടെ വളരെ കുറച്ച് യൂണിറ്റുകള്‍ മാത്രമാവും ഈ വിലയ്ക്കു ലഭിക്കുക. വിരലിലെണ്ണാവുന്ന ആളുകള്‍ക്ക് മാത്രമേ അവ ലഭിക്കൂ എന്നു സാരം.