Asianet News MalayalamAsianet News Malayalam

സാംസങ്ങിന്‍റെ ഗ്യാലക്സി എസ് 23 സീരിസ് ഫെബ്രുവരി ഒന്നിന്; വില വിവരം ചോര്‍ന്നു

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സാംസങ്ങ് ഗ്യാലക്സി എസ് 23 സംബന്ധിച്ച വില വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.  

Samsung Galaxy S23 series price in India leaked ahead of February 1 launch
Author
First Published Jan 30, 2023, 4:18 PM IST

ദില്ലി: സാംസങ്ങ് ഗ്യാലക്സി എസ് 23 സീരിസ് ഫെബ്രുവരി ഒന്നിന് ഇന്ത്യയിലും ആഗോള വിപണിയിലും ഒന്നിച്ച് എത്താനിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഏറെ അഭ്യൂഹങ്ങളാണ് ടെക് ലോകത്ത് പരക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സാംസങ്ങ് ഗ്യാലക്സി എസ് 23 സംബന്ധിച്ച വില വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.  

മൈ സ്മാര്‍ട്ട് പ്രൈസ് പുറത്തുവിട്ട വിലകള്‍ പ്രകാരം സാംസങ്ങ് ഗ്യാലക്സി എസ് 23 വില ഇന്ത്യയില്‍ ആരംഭിക്കുന്നത് 79,999രൂപയ്ക്കാണ്. കൂടിയ വില 83,999 രൂപയായിരിക്കും. എസ് 23 പ്ലസിലേക്ക് വന്നാല്‍ ഈ ഫോണിന്‍റെ വില ആരംഭിക്കുന്നത് 89,999 രൂപ മുതലാണ്. എസ് 23 അള്‍ട്രയിലേക്ക് വന്നാല്‍ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 1,14,999 രൂപ മുതലാണ്. ഗ്യാലക്സി എസ് 23 പ്ലസ്, എസ് 23 അള്‍ട്ര എന്നിവയുടെ സ്റ്റാര്‍ട്ടിംഗ് വില മാത്രമാണ് റിപ്പോര്‍ട്ട് പ്രകാരം പുറത്തുവന്നിരിക്കുന്നത്. 

ഗ്യാലക്സി എസ് 23ക്ക് രണ്ട് കോണ്‍ഫിഗ്രേഷനുകളാണ് ഉള്ളത്.  8GB/128GB, 8GB/256GB എന്നീ പതിപ്പുകളാണ് ഇവ. അതേ സമയം എസ് 23 പ്ലസിന് 8GB/256GB,8GB/512GB പതിപ്പുകളാണ് ഉള്ളത്. എസ് 23 അള്‍ട്രയിലേക്ക് വന്നാല്‍  8GB/256GB, 12GB/512GB കോണ്‍ഫിഗ്രേഷന്‍ പതിപ്പുകളാണ് ഉണ്ടാകുക എന്നാണ് പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. 

സാംസങ്ങ് ഗ്യാലക്സി എസ് 23  സീരീസ് ഇന്ത്യയിലും ആഗോളതലത്തിലും ഫെബ്രുവരി 1 ന് രാത്രി 11:30 ന് ലോഞ്ച് ചെയ്യുക. സാംസങ് അതിന്‍റെ സോഷ്യൽ ഹാൻഡിലുകളിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇവന്‍റ് ലൈവ് സ്ട്രീം ചെയ്യും. ഗ്യാലക്സി എസ്23 സീരിസ് ഫാന്‍റം ബ്ലാക്ക്, ബൊട്ടാണിക് ഗ്രീൻ, കോട്ടൺ ഫ്ലവർ, മിസ്റ്റി ലിലാക്ക് നിറങ്ങളിൽ ലഭിക്കുമെന്നാണ് വിവരം.

സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 എസ്ഒസി ചിപ്പാണ് ഈ ഫോണില്‍ ഉണ്ടാകുക എന്നാണ് വിവരം. ഫുള്‍ എച്ച്ഡി പ്ലസ് എല്‍ടിപിഒ എഎംഒഎല്‍ഇഡി ഡിസ്പ്ലേയായിരിക്കും ഈ ഫോണിന് ഉണ്ടാകുക. അള്‍ട്ര മോഡലില്‍ ക്യൂഎച്ച്ഡി പ്ലസ് റെസല്യൂഷനും ഉണ്ടാകും എന്നാണ് വിവരം. 120 Hz റീഫ്രഷ് റൈറ്റായിരിക്കും സ്ക്രീനിന് എന്നാണ് വിവരം. 

പോൺ കാണുന്നവരിൽ കുട്ടികളും ; സർവേ ഫലം പുറത്ത്

ഗ്യാലക്സി എ14 5ജിയും ഗ്യാലക്സി എ23 5ജിയും അവതരിപ്പിച്ച് സാംസങ്
 

Follow Us:
Download App:
  • android
  • ios