Asianet News MalayalamAsianet News Malayalam

സാംസങ്ങ് ഗ്യാലക്‌സി ഫോള്‍ഡ് 2 വിപണിയിലേക്ക്, വിശേഷങ്ങളറിയാം

ഗ്യാലക്‌സി ഇസഡ് ഫോള്‍ഡ് 2 യഥാര്‍ത്ഥ ഗാലക്‌സി ഫോള്‍ഡിന്റെ ഡിഎന്‍എയില്‍ തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. പക്ഷേ, ഇവിടെ ചില വ്യത്യാസങ്ങള്‍ അതിന്റെ മുന്‍ പതിപ്പുകളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നു. അകത്തെ സ്‌ക്രീനില്‍ ഇപ്പോള്‍ ഒരു പഞ്ച്‌ഹോള്‍ സെല്‍ഫി ക്യാമറയുണ്ട്. 

Samsung Galaxy Z Fold2 introduced: larger displays inside and out
Author
Seoul, First Published Aug 6, 2020, 10:50 AM IST

സാംസങ്ങിന്റെ പ്രീമയം സ്മാര്‍ട്ട് ഫോണ്‍ ഗ്യാലക്‌സി ഫോള്‍ഡ് 2 അവതരിപ്പിച്ചു. സാംസങ്ങിന്റെ ഈ വര്‍ഷത്തെ രണ്ടാമത്തെ പ്രധാന ലോഞ്ചിങ് ഇവന്റായ ഗ്യാലക്‌സി അണ്‍പാക്ക്ഡ് 2020-ലാണ് ഈ ഫോള്‍ഡ് ക്യാമറയുടെ സെക്കന്‍ഡ് എഡീഷന്‍ അവതരിപ്പിച്ചത്. ഇതിനു പുറമേ ഗാലക്‌സി വാച്ച് 3 സാംസങ്ങ് ടാബുകള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ പരിപാടിയില്‍ അവതരിപ്പിച്ചു. ഈ പുതിയ ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ കമ്പനിയുടെ സ്മാര്‍ട്ട്‌ഫോണ്‍, ആക്‌സസറീസ് ബിസിനസിന്റെ മുഖ്യധാരയായി പ്രവര്‍ത്തിക്കും.

ഗ്യാലക്‌സി ഇസഡ് ഫോള്‍ഡ് 2 യഥാര്‍ത്ഥ ഗാലക്‌സി ഫോള്‍ഡിന്റെ ഡിഎന്‍എയില്‍ തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. പക്ഷേ, ഇവിടെ ചില വ്യത്യാസങ്ങള്‍ അതിന്റെ മുന്‍ പതിപ്പുകളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നു. അകത്തെ സ്‌ക്രീനില്‍ ഇപ്പോള്‍ ഒരു പഞ്ച്‌ഹോള്‍ സെല്‍ഫി ക്യാമറയുണ്ട്. 

പുറത്തുള്ള ഡിസ്‌പ്ലേയും വലുതാണ്, അതായത് ഇപ്പോള്‍ ഫോണിന്റെ മുന്‍വശത്തെ മുഴുവന്‍ ഭാഗവും ഡിസ്‌പ്ലേയില്‍ ഉള്‍ക്കൊള്ളുന്നു, കഴിഞ്ഞ വര്‍ഷത്തെ ഗ്യാലക്‌സി ഫോള്‍ഡില്‍ കണ്ടതുപോലെ അതിന്റെ ഒരു ഭാഗത്തിന് പകരം ഇപ്പോള്‍ മുഴുവനായും വന്നതോടെ മികച്ച ഭംഗി മാത്രമല്ല കൂടുതല്‍ യൂസര്‍ ഫ്രണ്ട്‌ലിയുമായിട്ടുണ്ട്. ഔട്ടര്‍ ഡിസ്‌പ്ലേ 6.2 ഇഞ്ച് ആയിരിക്കും, ഉള്ളിലുള്ളത് 7.6 ഇഞ്ചില്‍ വരും. ഫ്രണ്ട് ഡിസ്‌പ്ലേയില്‍ ഒരു പഞ്ച് ഹോളിനുള്ളില്‍ ഒരു സെല്‍ഫി ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു

പിന്‍ ക്യാമറ മൊഡ്യൂളിന്റെ രൂപകല്‍പ്പനയും അല്പം മാറ്റിയിട്ടുണ്ട്, ഇപ്പോളിത് കണ്ടാല്‍ ഗ്യാലക്‌സി നോട്ട് 20 ലെ പോലെ കാണപ്പെടുന്നു. ഈ ഫോണിന്റെ മിസ്റ്റിക് ബ്രോണ്‍സ് നിറവും നോട്ട് 20 യുമായി പങ്കിടുന്നു. 120 ഹേര്‍ട്‌സ് വേഗതയുള്ള റിഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്ന സൂപ്പര്‍ അമോലെഡ് പാനലുകളാണ് രണ്ടും.

Follow Us:
Download App:
  • android
  • ios