Asianet News MalayalamAsianet News Malayalam

വെര്‍ട്ടിക്കല്‍ ടിവിയുമായി സാംസങ്ങ്

ഇന്‍സ്റ്റഗ്രാം, സ്നാപ് ചാറ്റ് പോലുള്ള ആപ്പുകള്‍ ഇപ്പോള്‍ വെര്‍ട്ടിക്കിള്‍ വീഡിയോയ്ക്ക് നല്‍കുന്ന പ്രധാന്യം മനസിലാക്കിയാണ് സാംസങ്ങിന്‍റെ നീക്കം 

Samsung unveils TV that can switch to vertical mode
Author
Samsung Hall, First Published May 1, 2019, 1:15 PM IST

സിയോള്‍: ദക്ഷിണകൊറിയന്‍ ഇലക്ട്രോണിക് ഭീമന്മാരായ സാംസങ്ങ് വെര്‍ട്ടിക്കിള്‍ ടിവി അവതരിപ്പിച്ചു. സിറോ (sero) എന്ന് പേരിട്ടിരിക്കുന്ന ഈ ടിവി ആദ്യം വിപണിയില്‍ എത്തുക കൊറിയയില്‍ ആയിരിക്കും. ഏതാണ്ട് 113500 രൂപയ്ക്ക് അടുത്തായിരിക്കും ഇതിന്‍റെ വില. മൈക്രോഫോണും, സാംസങ്ങിന്‍റെ വെര്‍ച്വല്‍ അസിസ്റ്റന്‍റ് സംവിധാനം ബിക്സ്ബൈയും ഇതില്‍ ഇന്‍ബില്‍ട്ടായി നല്‍കിയിട്ടുണ്ട്. ഈ ടിവി സാധാരണ ടിവി ആയിട്ടും ഉപയോഗിക്കാം. ആവശ്യത്തിന് അനുസരിച്ച് വെര്‍ട്ടിക്കിള്‍ രീതിയില്‍ തിരിച്ചാല്‍ മതി. 

ഇന്‍സ്റ്റഗ്രാം, സ്നാപ് ചാറ്റ് പോലുള്ള ആപ്പുകള്‍ ഇപ്പോള്‍ വെര്‍ട്ടിക്കിള്‍ വീഡിയോയ്ക്ക് നല്‍കുന്ന പ്രധാന്യം മനസിലാക്കിയാണ് സാംസങ്ങിന്‍റെ നീക്കം എന്നാണ് വിലയിരുത്തുന്നത്. വിപണിയിലെ പുതിയ മാറ്റം ആണെങ്കിലും ഏറെ വെല്ലുവിളികള്‍ ഉള്ളതാണ് വെര്‍ട്ടിക്കിള്‍ ടിവി എന്നാണ് വിപണിയിലെ വിദഗ്ധര്‍ പറയുന്നത് എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇപ്പോള്‍ പ്രഖ്യാപിച്ച വില ഈ ടിവിയുടെ വിജയത്തെ ബാധിക്കുന്ന ഘടകമാണെങ്കിലും, അതിനും അപ്പുറം ഇതില്‍ പ്ലേ ചെയ്യേണ്ട സോര്‍‌സുകള്‍ വലിയ വെല്ലുവിളിയാണ്. ഇപ്പോഴും ടിവി കണ്ടന്‍റുകള്‍ ലാന്‍റ്സ്കേപ്പ് മോഡില്‍ തന്നെയാണ് പ്രക്ഷേപണം നടത്തുന്നത്. അതേ സമയം ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ മൊബൈല്‍ സാന്ദ്രതയുള്ള ദക്ഷിണ കൊറിയയില്‍ ഇത് പരീക്ഷിക്കുന്നത് ഇതിന്‍റെ ഭാവിയിലെ വിജയം കൂടി മുന്നില്‍ കാണുവാന്‍ വേണ്ടിയാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്.

നേരത്തെ തന്നെ ടിവിയില്‍ വലിയ ഡിസൈനിംഗ് പരീക്ഷണങ്ങള്‍ നടത്തിയവരാണ് സാംസങ്ങ്. 2017 ല്‍ വുഡ് ഫ്രൈം ടിവി ഇറക്കിയിരുന്നു സാംസങ്ങ്. ഇത് പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ ചുവരിലെ പെയ്ന്‍റിംഗ് പോലെ തോന്നുമായിരുന്നു. ഈ വര്‍ഷം ആദ്യ ലാസ് വേഗസ് കണ്‍സ്യൂമര്‍ എക്സിബിഷനില്‍ 190 സെന്‍റിമീറ്റര്‍ മോഡുലാര്‍ മൈക്രോ എല്‍ഇഡി പാനലും സാംസങ്ങ് അവതരിപ്പിച്ചിരുന്നു.

ഇതേ സമയം ഈ ടിവി കൊറിയയ്ക്ക് പുറത്ത് എപ്പോള്‍ വിപണിയില്‍ എത്തുമെന്നത് സംബന്ധിച്ച് ഇതുവരെ സാംസങ്ങ് വിശദീകരണം തന്നിട്ടില്ല. 

Follow Us:
Download App:
  • android
  • ios