Asianet News MalayalamAsianet News Malayalam

Mini drone Pixy : മിനിഡ്രോണ്‍ 'പിക്സി' പുറത്തിറക്കി സ്നാപ്ചാറ്റ്; ഇത് കളം പിടിച്ചേക്കും.!

ഇതിനൊരു റിമോട്ട് കണ്‍ട്രോളറോ എസ്ഡി കാര്‍ഡ് സ്ലോട്ടോ ഇല്ല. വെറുതേ, കൈപ്പത്തിയില്‍ പിടിക്കുക, അത് പറന്നുയരുകയും ഉപയോക്താവിനെ ചുറ്റിപ്പറ്റി പിന്തുടരുകയും ചെയ്യും. 

Snap to release its own handheld mini drone called Pixy
Author
New York, First Published Apr 30, 2022, 9:09 PM IST

ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനായ സ്നാപ്ചാറ്റിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ ഇതാ പുതിയ പരിപാടി. മാതൃ കമ്പനിയായ സ്നാപ്പാണ് പിക്സി എന്ന മിനി ഡ്രോണ്‍ പുറത്തിറക്കുന്നത്. നേരത്തെ, അഞ്ച് വര്‍ഷം മുമ്പ് ഒരു ജോടി റിയാലിറ്റി-പവേര്‍ഡ് ഗ്ലാസുകളുമായി ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങളിലേക്ക് കമ്പനി കടന്നിരുന്നു. ഇപ്പോഴിതാ മിനി ഡ്രോണുമായി കളം പിടിക്കാനൊരുങ്ങുകയാണ് കമ്പനി. 101 ഗ്രാം മാത്രം ഭാരമുള്ള ഈ മിനി ഡ്രോണ്‍ ഫോട്ടോ ഷെയറിങ് ആപ്പിനുവേണ്ടി മാത്രമുള്ള ഒരു സഹായ ക്യാമറയാണ്.

ഇതിനൊരു റിമോട്ട് കണ്‍ട്രോളറോ എസ്ഡി കാര്‍ഡ് സ്ലോട്ടോ ഇല്ല. വെറുതേ, കൈപ്പത്തിയില്‍ പിടിക്കുക, അത് പറന്നുയരുകയും ഉപയോക്താവിനെ ചുറ്റിപ്പറ്റി പിന്തുടരുകയും ചെയ്യും. ഈ ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മുകളില്‍ ഒരു ബട്ടണും ആറ് വ്യത്യസ്ത ഓട്ടോമേറ്റഡ് ഫ്‌ലൈറ്റ് പാറ്റേണുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ക്യാമറ ഡയലും ഉണ്ട്. താഴെയുള്ള ക്യാമറ പ്രവര്‍ത്തനക്ഷമമാക്കുകയും അത് നിലത്തിറക്കുകയും ചെയ്യാം. ടേക്ക് ഓഫ് ചെയ്തതിന് ശേഷം, ഡ്രോണ്‍ നിങ്ങളെ ചുറ്റും പിന്തുടരുകയും ഡയലില്‍ നിങ്ങള്‍ തിരഞ്ഞെടുത്ത ഇഫക്റ്റ് നടപ്പിലാക്കുകയും ചെയ്യും. പൂര്‍ണ്ണമായി ചാര്‍ജ് ചെയ്ത ബാറ്ററി ഉപയോഗിച്ച്, 10-20 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന അഞ്ച് മുതല്‍ എട്ട്  വരെ ഫ്‌ലൈറ്റുകള്‍ ലഭിക്കും.

ഒരു ഫുള്‍ ചാര്‍ജിന് ശരാശരി 30 മിനിറ്റ് ബാറ്ററി ലൈഫ് ഉള്ള സാധാരണ ഡ്രോണുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വളരെ ചെറിയ സമയമാണെന്ന് തോന്നുമെങ്കിലും, താല്‍ക്കാലികവും ചെറു ക്ലിപ്പുകള്‍ പങ്കിടുന്ന സ്‌നാപ്ചാറ്റിന്റെ പ്രേക്ഷകര്‍ക്ക് അനുയോജ്യമായ ഉള്ളടക്കം ക്യാപ്ചര്‍ ചെയ്യാന്‍ ഇതു ധാരാളം മതിയാവും. 2.7K/30p അല്ലെങ്കില്‍ 1,000 ഫോട്ടോകളും 100 വീഡിയോകളും വരെ ഷൂട്ട് ചെയ്യാന്‍ ഈ 12 എംപി ക്യാമറയ്ക്ക് കഴിയും. 16എംപി സംഭരിക്കാന്‍ ശേഷിയുള്ള ഡ്രൈവ്, ഡ്രോണ്‍ പിടിച്ചടക്കിയ ഉള്ളടക്കം നേരിട്ട് സ്‌നാപ്ചാറ്റിലേക്ക് ഓട്ടോമാറ്റിക്കായി എത്തിക്കും.

എന്നാല്‍, ഈ ഇമേജറിയുടെ ഗുണനിലവാരം അത്ര മെച്ചമാണെന്നു പറയാനാവില്ല. യുട്യൂബില്‍ പങ്കിടുന്നതിനോ ടെലിവിഷന്‍ സ്‌ക്രീനില്‍ കാണുന്നതിനോ ഈ വീഡിയോകള്‍ അനുയോജ്യമല്ല. എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോഗത്തിന് ഇത് അനുയോജ്യമാണ്. സ്‌നാപിന്റെ സൈറ്റില്‍ നിന്നും നേരിട്ട് പിക്‌സി വാങ്ങാം.
 

Follow Us:
Download App:
  • android
  • ios