Asianet News MalayalamAsianet News Malayalam

ക്യാമോൺ 16 പ്രീമിയർ : ആദ്യത്തെ 48 എംപി ഡ്യൂവൽ സെൽഫി ക്യാമറയുമായി ടെക്നോ

സോണി ഐഎംഎക്സ് 686 സെന്‍സര്‍ സഹിതം 64 എംപി പ്രൈമറി ലെന്‍സോടെ എത്തുന്ന ക്യാമോണ്‍ 16 പ്രീമിയറില്‍ 119 ഡിഗ്രീ സൂപ്പര്‍ വൈഡ് ഫോട്ടോസ്, മാക്രോഷോട്ട്സ് എന്നിവക്ക് വേണ്ടി 8 എംപി ലെന്‍സ്, ഇരുണ്ട അന്തരീക്ഷത്തിലും മിഴിവേറിയ ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്ന 2എംപി പോളാർ  നൈറ്റ് വീഡിയോ സെന്‍സര്‍, 2എംപി ബൊക്കെ ലെന്‍സ് എന്നിവയുണ്ട്.

Tecno Camon 16 Premier With Dual Selfie Cameras, Helio G90T SoC Launched in India: Price, Specifications
Author
New Delhi, First Published Jan 18, 2021, 1:21 PM IST

ദില്ലി: മൊബൈല്‍ നിര്‍മ്മാതാക്കളായ ടെക്നോ 2021 ആദ്യം പുറത്തിറക്കുന്ന കേന്ദ്രീകൃത സ്മാർട്ട്ഫോണായ ക്യാമോൺ സീരീസിലെ ഏറ്റവും പുതിയ മോഡലാണ് ടെക്നോ ക്യാമോൺ 16 പ്രീമിയർ. പ്രീമിയം ക്യാമറ സംവിധാനങ്ങളോടു കൂടിയാണ് പുതിയ ഫോൺ എത്തുന്നത് എന്നാണ് കമ്പനി അവകാശവാദം. ഏറ്റവും മികച്ച വീഡിയോഗ്രാഫി സംവിധാനമാണ് ഈ ഫോണിൽ ടെക്നോ ഏർപ്പെടുത്തിയിരിക്കുന്നത്. 

കഴിഞ്ഞവർഷം ടെക്നോയുടെ ക്യാമോൺ സ്മാർട്ട് ഫോണിലൂടെ ഉയർന്ന ക്യാമറ പിക്സൽ, പ്രീമിയം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കരുത്തേകുന്ന നൈറ്റ് ലെൻസും ഉൾപ്പെടെ അതിനൂതന ഫോട്ടോഗ്രാഫി സംവിധാനങ്ങളോടെ ആണ് ഫോൺ ഇറക്കിയത് എങ്കിൽ, ഇത്തവണ ക്യാമോൺ 16 പ്രീമിയർ വഴി പ്രീമിയം വീഡിയോഗ്രാഫി സംവിധാനമാണ് ഉപഭോക്താക്കൾക്ക് നൽകുന്നത് എന്ന് കമ്പനി പറയുന്നു.

സോണി ഐഎംഎക്സ് 686 സെന്‍സര്‍ സഹിതം 64 എംപി പ്രൈമറി ലെന്‍സോടെ എത്തുന്ന ക്യാമോണ്‍ 16 പ്രീമിയറില്‍ 119 ഡിഗ്രീ സൂപ്പര്‍ വൈഡ് ഫോട്ടോസ്, മാക്രോഷോട്ട്സ് എന്നിവക്ക് വേണ്ടി 8 എംപി ലെന്‍സ്, ഇരുണ്ട അന്തരീക്ഷത്തിലും മിഴിവേറിയ ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്ന 2എംപി പോളാർ  നൈറ്റ് വീഡിയോ സെന്‍സര്‍, 2എംപി ബൊക്കെ ലെന്‍സ് എന്നിവയുണ്ട്. ഇരുണ്ട അന്തരീക്ഷത്തിലും മികച്ച ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്ന  TAIVOS പിന്തുണയുള്ള സൂപ്പർ നൈറ്റ് ഷോട്ട് 2.0,  1/1.7” ലാർജ് സെൻസർ എന്നിവ ഫോണിൽ ഉണ്ട്‌


പ്രീമിയര്‍ 48 എംപി + 8എംപി ഡുവല്‍ ഡോട്ട് ഇന്‍ സെല്‍ഫി ക്യാമറകള്‍

48എംപി പ്രൈമറി സെല്‍ഫി ലെന്‍സ്, 8എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, എന്നിവ സഹിതമാണ് ക്യാമോണ്‍ 16ന്‍റെ ഫ്രണ്ട് ക്യാമറ എത്തുന്നത്.മൂന്നോ അതിലധികമോ മുഖങ്ങള്‍ തിരിച്ചറിയുമ്പോള്‍ ഇതിലെ ഇന്‍റലിജന്‍റ് ഓട്ടോ സ്വിച്ച്  സംവിധാനം വഴി 105 ഡിഗ്രീ വൈഡ് ആംഗിള്‍ മോഡിലേക്ക് മാറുന്നതിനാല്‍ ഗ്രൂപ്പ് സെല്‍ഫികളിലെ എല്ലാവരും ചിത്രത്തില്‍ പതിയുന്നു എന്ന് ഉറപ്പാക്കപ്പെടുന്നു.ഫ്രണ്ട് ബെസലിന്‍റെ മൈക്രോ സ്ലിറ്റിലുളള ഡുവല്‍ ഫ്രണ്ട് ഫ്ലാഷിലൂടെ കുറഞ്ഞ വെളിച്ചത്തില്‍ പോലും മികച്ച സെല്‍ഫികള്‍ എടുക്കാന്‍ സാധിക്കുന്നു. അള്‍ട്രാനൈറ്റ് വീഡിയോ,എഐ വീഡിയോ ബ്യൂട്ടി, വീഡിയോ പോര്‍ട്രെയിറ്റ്, സ്ലോമോഷന്‍,എആര്‍ ഷോട്ട് 3.0 എന്നിവയും ഫോണിലെ സെല്‍ഫിക്യാമറയിലുണ്ട്.


ടെക്നോ ക്യാമോണ്‍16 പ്രീമിയറിന്‍റെ പ്രൊഫഷണല്‍ വീഡിയോ ഷൂട്ടിങ്, സാങ്കേതികവിദ്യ രംഗത്ത് ഞങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്നതിന്‍റെ നിദാനമാണ്.പ്രൊഫഷണല്‍ വീഡിയോ മോഡിന് ഐമാക്സ് ലെവല്‍ 4 കെ ചിത്രങ്ങള്‍ പകര്‍ത്താനും 30 എഫ്പിഎസില്‍ 4 കെ വീഡിയോ റെക്കോര്‍ഡ് ചെയ്യാനും 960 എഫ്പിഎസില്‍ സൂപ്പര്‍ സ്ലോ മോഷന്‍ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാനും കഴിയും.  കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങള്‍ പകര്‍ത്തുന്ന പ്രൊഫഷണല്‍ 1080 പി പോളാര്‍ നൈറ്റ് ലെന്‍സ് ക്ലിയറും ഇതില്‍ ഉള്‍പ്പെടുന്നു. ഓട്ടോ ഐ ഫോകസ് സംവിധാനം പകര്‍ത്തേണ്ട ദൃശ്യത്തില്‍ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്നു.

അതുല്യമായ ഗെയിമിങ് അനുഭവത്തിനായി ഹൈപ്പര്‍ എന്‍ജിന്‍ ഗെയിമിങ് സാങ്കേതികവിദ്യ സഹിതമെത്തുന്ന ശക്തിയേറിയ മീഡിയടെക് ജി90ടി പ്രോസസര്‍ ആണ് ഫോണിലുളളത്. പബ്ജി, ഫോര്‍ട്ട്‍നൈറ്റ് പോലുളള ഗെയിമുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന കോര്‍ടെക്സ് എ 76 സിപിയു,മാലി ജി76 ജിപിയു, ഒക്ടാകോര്‍ 2.05GHz പ്രോസസര്‍ എന്നിവ ഫോണിനെ ആകര്‍ഷകമാക്കുന്നു.

18W ഫാസ്റ്റ് ചാര്‍ജ് സംവിധാനമുളള 4500 എംഎഎച്ച് ബാറ്ററി ആണ് ടെക്നോ ക്യാമോണ്‍ 16 പ്രീമിയറിലുളളത്. 28 ദിവസത്തെ സ്റ്റാന്‍ഡ് ബൈ സമയം, 42 മണിക്കൂര്‍ കോളിങ് സമയം, മ്യൂസിക് പ്ലെബാക്ക് 140 മണിക്കൂര്‍ എന്നിവ നല്‍കാന്‍ ഈ ബാറ്ററിക്ക് സാധിക്കും. ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ചൂടാകുന്നത് തടയാന്‍ യുഎസ്ബി ടൈപ്പ് സി പോര്‍ട്ടില്‍ ഹീറ്റ് പൈപ്പ് കൂളിങ് സംവിധാനമുണ്ട്.

അതിവേഗത്തിലുളള പ്രവര്‍ത്തനത്തിന് 8 ജിബി ഉയര്‍ന്ന ശേഷി LPDDR 4 x റാം സഹിതമാണ് ടെക്നോ ക്യാമോണ്‍ 16 പ്രീമിയര്‍ എത്തുന്നത്. 128 ജിബിയാണ് ഇന്‍റേണല്‍ സ്റ്റോറേജ്. ഗ്ലേസിയര്‍ സില്‍വര്‍ നിറത്തില്‍ ലഭിക്കുന്ന ടെക്നോ ക്യാമോണ്‍ 16 പ്രീമിയറിന് 16,999 രൂപയാണ് വില. ഫ്ലിപ്പ്കാര്‍ട്ടിലൂടെ ഓണ്‍ലൈനായി ലഭ്യമാണ്. രാജ്യത്തെല്ലായിടത്തും ഓഫ്‍ലൈനായും ഫോണ്‍ ലഭിക്കും.

Follow Us:
Download App:
  • android
  • ios