55 ഇഞ്ച്, 65 ഇഞ്ച്, 75 ഇഞ്ച് വലുപ്പങ്ങളിൽ ലഭ്യമായ പുതിയ തോംസണ്‍ ക്യുഎല്‍ഇഡി MEMC 120 ഹെര്‍ട്‌സ് സ്‌മാർട്ട് ടിവി ശ്രേണിയുടെ ഫീച്ചറുകളും ഇന്ത്യയിലെ വിലയും വിശദമായി
ദില്ലി: ഫ്രഞ്ച് കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് ബ്രാൻഡായ തോംസൺ ഏറ്റവും പുതിയക്യുഎല്‍ഇഡി MEMC 120 ഹെര്‍ട്‌സ് സ്‌മാർട്ട് ടിവി ശ്രേണി ഇന്ത്യയിൽ അവതരിപ്പിച്ചു. 55 ഇഞ്ച്, 65 ഇഞ്ച്, 75 ഇഞ്ച് വലുപ്പങ്ങളിൽ ലഭ്യമായ ഈ പുതിയ ലൈനപ്പ്, മിഴിവുറ്റ ചിത്രങ്ങൾ, സിനിമാറ്റിക് ഓഡിയോ, ഇന്‍റലിജന്‍റ് സ്‌മാർട്ട് സവിശേഷതകൾ എന്നിവയുടെ സമാനതകളില്ലാത്ത സംയോജനത്തിലൂടെ കാഴ്‌ചാ അനുഭവത്തെ പുനർനിർവചിക്കുന്നു എന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. 55, 65, 75 ഇഞ്ച് ടിവികൾക്ക് യഥാക്രമം 31,999, 43,999, 64,999 എന്നീ ആകർഷകമായ വിലകളിൽ നവംബർ 24 മുതൽ തോംസണ്‍ ക്യുഎല്‍ഇഡി MEMC ടിവി സീരീസ് ഫ്ലിപ്‍കാർട്ടിൽ മാത്രമായി ലഭ്യമാകും.
തോംസൺ നിയോഎക്‌സ് 4കെ ക്യുഎൽഇഡി ടിവികൾ ഇന്ത്യയില്‍
ഗൂഗിൾ ടിവി 5.0 ആണ് പുതിയ സീരീസിന്‍റെ കരുത്തുപകരുന്നത്. സ്ലീക്ക് ബെസൽ-ലെസ് എയർസ്ലിം ഡിസൈനിൽ പൊതിഞ്ഞ ഈ സീരീസ് യഥാർഥ നിറങ്ങളും ആഴത്തിലുള്ള ശബ്‍ദവും നൽകുന്നതിനായി നിർമ്മിച്ചതാണ്. 1.1 ബില്യൺ നിറങ്ങളുള്ള ക്യുഎല്‍ഇഡി 4കെ ഡിസ്പ്ലേയാണ് ഈ നവീകരണത്തിന്റെ കാതൽ. ഇത് അതുല്യമായ ഊർജ്ജസ്വലതയും ആഴവും ഉറപ്പാക്കുന്നുവെന്നും കമ്പനി പറയുന്നു. എച്ച്‌ഡിആര്‍10+ ഉം ഡോൾബി വിഷനും ഉപയോഗിച്ച്, കാഴ്‌ചക്കാര്‍ക്ക് മികവാര്‍ന്ന സിനിമാറ്റിക് ദൃശ്യാനുഭവം ആസ്വദിക്കാൻ കഴിയും. ഗെയിമർമാർക്കും കായിക പ്രേമികൾക്കും, MEMC, VRR, ALLM എന്നിവയ്ക്കുള്ള പിന്തുണ സുഗമമായ ചലന വ്യക്തതയും കുറഞ്ഞ ലേറ്റൻസിയും ഉറപ്പാക്കുന്നുവെന്നും തോംസൺ പറയുന്നു.
ഡോൾബി അറ്റ്‌മോസ്, ഡോൾബി ഡിജിറ്റൽ പ്ലസ്, നാല് ഇൻ-ബിൽറ്റ് സ്‌പീക്കറുകളുള്ള ശക്തമായ 70 വാട്‌സ് ഡോൾബി ഓഡിയോ സ്റ്റീരിയോ ബോക്‌സ് സ്‌പീക്കർ സിസ്റ്റം എന്നിവയിലൂടെ തോംസൺ ഓഡിയോ ബെഞ്ച്മാർക്ക് ഉയർത്തി. ഈ കോമ്പിനേഷൻ മുറി നിറയ്ക്കുന്ന സമ്പന്നവും ബഹുമുഖവുമായ ശബ്‌ദം നൽകുന്നു, ഇത് സിനിമകൾ, സ്‌പോർട്‌സ്, സംഗീതം എന്നിവയെ സജീവമാക്കുന്നു.ഗൂഗിൾ അസിസ്റ്റന്‍റുള്ള വോയ്‌സ്-എനേബിൾഡ് റിമോട്ട് ഉപയോക്താക്കൾക്ക് അവരുടെ ടിവി അനായാസമായി നിയന്ത്രിക്കാൻ അനുവദിക്കുന്നു. അതേസമയം നെറ്റ്ഫ്ലിക്‌സ്, പ്രൈം വീഡിയോ, യൂട്യൂബ്, പ്രിയപ്പെട്ട ഒരു ആപ്പ് എന്നിവയ്‌ക്കായുള്ള ഹോട്ട്കീകൾ ഇഷ്‌ടപ്പെട്ട ഉള്ളടക്കത്തിലേക്ക് ലൈവ് ആക്‌സസ് ഉറപ്പാക്കുന്നു.
നെറ്റ്ഫ്ലിക്‌സ്, പ്രൈം വീഡിയോ, ഡിസ്നി+ഹോട്ട്സ്റ്റാർ, ആപ്പിൾ ടിവി, വൂട്ട്, സീ5, സോണി എൽഐവി, യൂട്യൂബ്
പതിനായിരത്തിലധികം ആപ്പുകളും ഗെയിമുകളും ഉള്ളതിനാൽ ഈ ടെലിവിഷനുകളുടെ വിനോദ സാധ്യതകൾ പരിധിയില്ലാത്തതാണെന്നും തോംസൺ പറയുന്നു. നെറ്റ്ഫ്ലിക്‌സ്, പ്രൈം വീഡിയോ, ഡിസ്നി+ഹോട്ട്സ്റ്റാർ, ആപ്പിൾ ടിവി, വൂട്ട്, സീ5, സോണി എൽഐവി, യൂട്യൂബ് തുടങ്ങിയ ജനപ്രിയ പ്ലാറ്റ്‌ഫോമുകളിലൂടെ 500,000-ത്തിലധികം ടിവി ഷോകളിലേക്കും സിനിമകളിലേക്കും ഉപഭോക്താക്കൾക്ക് ആക്‌സസ് ലഭിക്കും.
തോംസൺ എപ്പോഴും നവീകരണം, ശൈലി, ആക്‌സസിബിലിറ്റി എന്നിവയ്‌ക്കായി നിലകൊള്ളുന്നുവെന്നും തങ്ങളുടെ പുതിയ ക്യുഎല്‍ഇഡി MEMC ടിവി ലൈനപ്പിലൂടെ, യൂറോപ്യൻ സാങ്കേതിക വൈദഗ്ധ്യവും ലോകത്തിലെ ഏറ്റവും നൂതനമായ ഓഡിയോ-വിഷ്വൽ സാങ്കേതികവിദ്യകളും കമ്പനി ഇന്ത്യൻ വീടുകളിലേക്ക് കൊണ്ടുവരുന്നു എന്നും ഈ ലോഞ്ചിനെക്കുറിച്ച് സംസാരിച്ച സൂപ്പർ പ്ലാസ്‌ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് (എസ്‌പിപിഎൽ) സിഇഒ അവ്‌നീത് സിംഗ് മർവ പറഞ്ഞു. താങ്ങാനാവുന്ന വിലയെക്കുറിച്ചുള്ള വാഗ്‌ദാനത്തിൽ ഉറച്ചുനിൽക്കുന്നതിനൊപ്പം കാഴ്‌ചക്കാർക്ക് പൂർണ്ണമായ സിനിമാറ്റിക്, ഗെയിമിംഗ്-റെഡി അനുഭവം നൽകുന്നതിനാണ് ഈ ടിവികൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നും കമ്പനി പറയുന്നു.



