Asianet News MalayalamAsianet News Malayalam

ടൈറ്റന്‍ കണക്റ്റഡ് എക്‌സ് ഫുള്‍ടച്ച് സ്മാര്‍ട്ട് വാച്ചുകള്‍ ആമസോണിലൂടെ

ഒട്ടേറെ ടെക് ഫീച്ചറുകളുള്ള കണക്റ്റഡ് എക്‌സ് വാച്ചുകള്‍ മൂന്നു വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമാണ്. അനലോഗ് സൂചികളുള്ള വാച്ചുകളുടെ ബാറ്ററികള്‍ ഒരു തവണ ചാര്‍ജ് ചെയ്താല്‍ സ്മാര്‍ട്ട് മോഡില്‍ മൂന്നു ദിവസം വരെയും അനലോഗ് മോഡില്‍ 30 ദിവസംവരെയും പ്രവര്‍ത്തിക്കും. 

Titan launches its newest full touch smart watch Connected X on Amazon India
Author
New Delhi, First Published Aug 7, 2020, 4:13 PM IST

ന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന വാച്ച് നിര്‍മ്മാതാക്കളായ ടൈറ്റന്‍ ഏറ്റവും പുതിയ ഫുള്‍ ടച്ച് സ്മാര്‍ട്ട് വാച്ചായ കണക്റ്റഡ് എക്‌സ് ആമസോണ്‍ഡോട്ട് ഇന്നില്‍ അവതരിപ്പിക്കുന്നു. ഓഗസ്റ്റ് ആറ് മുതല്‍ ആമസോണ്‍ഡോട്ട്ഇന്നിലൂടെ വാച്ചുകള്‍ ആദ്യമായി വിപണിയിലെത്തിക്കും. ആമസോണിന് പുറമേ വേള്‍ഡ് ഓഫ് ടൈറ്റന്‍ സ്‌റ്റോറുകള്‍, ടൈറ്റന്‍ വെബ്‌സൈറ്റ് എന്നിവയില്‍ നിന്നും കണക്റ്റഡ് എക്‌സ് സ്മാര്‍ട്ട് വാച്ച് ലഭിക്കും.

ഒട്ടേറെ ടെക് ഫീച്ചറുകളുള്ള കണക്റ്റഡ് എക്‌സ് വാച്ചുകള്‍ മൂന്നു വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമാണ്. അനലോഗ് സൂചികളുള്ള വാച്ചുകളുടെ ബാറ്ററികള്‍ ഒരു തവണ ചാര്‍ജ് ചെയ്താല്‍ സ്മാര്‍ട്ട് മോഡില്‍ മൂന്നു ദിവസം വരെയും അനലോഗ് മോഡില്‍ 30 ദിവസംവരെയും പ്രവര്‍ത്തിക്കും. സ്മാര്‍ട്ട് ബാറ്ററി തീര്‍ന്നാല്‍ പോലും മുപ്പതു ദിവസത്തേയ്ക്ക് പ്രവര്‍ത്തനങ്ങള്‍ ട്രാക്ക് ചെയ്യുന്നതിന് ഇതുവഴി സാധിക്കും.

11,995 രൂപ വിലയുള്ള വാച്ചിന് 1.2 ഇഞ്ച് ഫുള്‍ ടച്ച് കളര്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേയുമുണ്ട്. അനലോഗ് സൂചികള്‍ക്കു പുറമെ ആക്ടിവിറ്റി ട്രാക്കിംഗ്, ഇഷ്ടാനുസരണം മാറ്റാവുന്ന വാച്ച് ഫേയ്‌സുകള്‍, ഫൈന്‍ഡ് യുവര്‍ ഫോണ്‍ ഫീച്ചര്‍, മ്യൂസിക്, കാമറ കണ്‍ട്രോള്‍, കാലാവസ്ഥാ വിവരങ്ങള്‍, കലണ്ടര്‍ അലര്‍ട്ടുകള്‍, സൗകര്യപ്രദമായി സജ്ജീകരിക്കാവുന്ന റിമൈന്‍ഡറുകള്‍ എന്നിവയുമുണ്ട്. ഹാര്‍ട്ട് റേറ്റ് മോനിട്ടറിംഗ്, സ്ലീപ് ട്രാക്കിംഗ്, കലോറി കൗണ്ടര്‍ തുടങ്ങിയ ഫിറ്റ്‌നസ് ഫീച്ചറുകളും കണക്റ്റഡ് എക്‌സ് വാച്ചുകളിലുണ്ട്.

നൂതനമായ ഈ ഉത്പന്നം ആമസോണ്‍ ഇന്ത്യയുമായി ചേര്‍ത്ത് വിപണിയിലെത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്റെ വാച്ചസ് ആന്‍ഡ് വെയറബിള്‍സ് സിഎംഒ കല്‍പ്പന രംഗമണി പറഞ്ഞു. എപ്പോഴും കണക്റ്റഡ് ആയിരിക്കാനും ആരോഗ്യത്തോടെയിരിക്കാനും സഹായിക്കുന്ന ആധുനിക സൗകര്യങ്ങള്‍ക്കൊപ്പം നവീനമായ സ്‌റ്റൈലിഷ് രൂപകല്‍പ്പനയാണ് ഇവയ്ക്ക് നല്‍കിയിരിക്കുന്നത്. പുതിയ ടെക്‌നോളജി ഫീച്ചേഴ്‌സിനൊപ്പം സ്‌റ്റൈലും ആഗ്രഹിക്കുന്ന ഇന്നത്തെ ഉപയോക്താക്കളുടെ ഉയര്‍ന്നുവരുന്ന ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റുന്നതിനാണ് ടൈറ്റന്‍ കണക്റ്റഡ് എക്‌സ് ലക്ഷ്യമിടുന്നതെന്ന് കല്‍പ്പന ചൂണ്ടിക്കാട്ടി.

ടൈറ്റന്‍ കണക്റ്റഡ് എക്‌സ് ആപ് ഈ സ്മാര്‍ട്ട് വാച്ചുമായി കണക്റ്റ് ചെയ്യാന്‍ സാധിക്കും. ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ 6.0 മുതല്‍ മുകളിലേയ്ക്കുള്ളവയുമായും ഐഒഎസ് വേര്‍ഷന്‍ 9.0 മുതല്‍ മുകളിലേയ്ക്കുള്ളതുമായി കംപാറ്റിബിള്‍ ആണ്. ആധുനിക, സ്‌പോര്‍ട്ടി രൂപത്തിലുള്ള ടൈറ്റന്‍ കണക്റ്റഡ് എക്‌സ് കോപ്പര്‍ ബ്രൗണ്‍, ജെറ്റ് ബ്ലാക്ക്, കാക്കി ഗ്രീന്‍ എന്നീ വേരിയന്റുകളിലായി സിലിക്കോണ്‍ പിയു, മെഷ് സ്ട്രാപ്പുകളോടു കൂടിയാണ് ലഭ്യമാകുന്നത്.

Follow Us:
Download App:
  • android
  • ios