ദില്ലി:  വിരാട് കോലിയുടെ കയ്യില്‍ ഇരിക്കുന്ന ഫോണ്‍ ഏതാണ്. ഇന്ത്യയില്‍ ഇതുവരെ ഇറങ്ങാത്ത ഫോണാണ് വിരാട് ഉപയോഗിക്കുന്നത് എന്നാണ് പുതിയ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഒരു ചിത്രം പുറത്തുവിട്ടു. കോലി ഒരു ഫോണിലൂടെ സംസാരിക്കുന്നതായിരുന്നു ചിത്രം. പിന്നീടാണ് ടെക് വിദഗ്ധര്‍ ഏത് ഫോണാണ് വീരാട് ഉപയോഗിക്കുന്നത് എന്ന അന്വേഷണം നടത്തിയത്.

വളരെ തടിച്ച ബോഡിയുള്ള ഫോണാണ് അതെന്ന് ആദ്യം യൂട്യൂബറായ റെവ് അറ്റ്ലസ് കണ്ടെത്തി. നേരത്തെ വണ്‍പ്ലസ് ഫോണാണ് കോലി ഉപയോഗിച്ചിരുന്നത്, ഇത് പുതിയ ഫോണ്‍ ആണല്ലോ എന്നതാണ് റെവ് അറ്റ്ലസിന്‍റെ കണ്ടെത്തല്‍ പിന്നീട് ഫോണിലേക്ക് സൂം ചെയ്ത് ഫോണിന്‍റെ സ്വഭാവവും തടിയും നോക്കി രൂപസാമ്യമുള്ള ഫോണ്‍ അവര്‍ കണ്ടെത്തി ചൈനീസ് ബ്രാന്‍റായ ഐക്യൂഓയുടെ ഫോണാണ് കോലിയുടെ കയ്യില്‍. എന്നാല്‍ പ്രധാനകാര്യം ഈ ഫോണ്‍ ഇന്ത്യയില്‍ ഇറങ്ങിയിട്ടില്ല എന്നതാണ്. പക്ഷെ ഉടന്‍ ഇറക്കാന്‍ പദ്ധതിയുമുണ്ട്. അപ്പോ ഈ ഫോണിന്‍റെ ഇന്ത്യയിലെ ആദ്യത്തെ ഉപയോക്താവ് ആയിരിക്കാം കോലി.

ഐക്യൂഓ തങ്ങളുടെ 5ജി ഫോണ്‍ ഇന്ത്യയില്‍ ഇറക്കുന്നു എന്ന് അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച ഒരു ട്വീറ്റ്  ഐക്യൂഓ ഇന്ത്യയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഐക്യൂഓ വിവോയുടെ സബ് ബ്രാന്‍റായാണ് കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ഇറങ്ങിയതാണ് ഐക്യൂഓ ഫോണുകള്‍ അവിടെ മികച്ച പ്രതികരണമാണ് ഇവര്‍ക്ക് ഉണ്ടാക്കുവാന്‍ കഴിഞ്ഞത്. ഇന്ത്യയില്‍ പ്രത്യേക ബ്രാന്‍റായി ഇറങ്ങും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ആദ്യഘട്ടത്തില്‍ തന്നെ 5ജി ഫോണ്‍ പുറത്തിറക്കാനാണ് ഇവര്‍ ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഐക്യൂഓ 5ജി ഫോണില്‍ ക്യൂവല്‍കോം സ്നാപ് ഡ്രാഗണ്‍ 855 പ്ലസ് എസ്ഒസി ചിപ്പായിരിക്കും ഉണ്ടാകുക എന്നാണ് സൂചന. ബെസ്റ്റ് ഇന്‍ ക്ലാസ് ടെക്നോളജി ഫോണുകളായിരിക്കും ഇന്ത്യയില്‍ ഇറക്കുക എന്നാണ് ഐക്യൂഓ ഇന്ത്യ ഡയറക്ടര്‍ ഗംഗന്‍ അറോറ കഴിഞ്ഞമാസം മാധ്യമങ്ങളോട് പ്രതികരിച്ചത്. 44 വാട്ട് ഫ്ലാഷ് ചാര്‍ജിംഗ് ടെക്നോളജി പോലെ പുതിയ ടെക്നോളജികള്‍ ഫോണില്‍ ഉണ്ടാകും.