വിവോ വി 20, വി 20 എസ്ഇ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചത് അടുത്തിടെയാണ്. ഈ നിരയിലേക്ക് പുതിയൊരു ഫോണ്‍ കൂടി ഇപ്പോള്‍ അവതരിപ്പിക്കുന്നു. വി 20 പ്രോ എന്നാണ് ഇതിന്റെ പേര്. ഇന്ത്യയിലെ ഏറ്റവും പുതിയ മിഡ് റേഞ്ച് ഫോണുകള്‍ക്കൊപ്പമാണ് ഈ പുതിയ താരത്തിന്റെയും ഉദയം. കമ്പനിയുടെ ഏറ്റവും പുതിയ അപ്പര്‍ മിഡ് റേഞ്ച് ഫോണായാണ് പ്രീമിയം ഡിസൈനില്‍ ഫീച്ചര്‍ സെറ്റുമുള്ള ഇതിനെ വിവോ അവതരിപ്പിക്കുന്നത്. കുറഞ്ഞത് 7.39 മി.മി ഘനമുള്ള, വിവോ വി 20 പ്രോ നിലവില്‍ ഇന്ത്യയിലെ ഏറ്റവും ഘനം കുറഞ്ഞ 5 ജി ഫോണായാണ് അറിയപ്പെടുന്നത്. 

ഡ്യുവല്‍ ഫ്രണ്ട് ഫേസിംഗ് ക്യാമറകളുള്ള 6.44 ഇഞ്ച് എഫ്എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേ ഇതിനുണ്ട്. മിഡ് റേഞ്ച് സ്‌നാപ്ഡ്രാഗണ്‍ 765 ജി ചിപ്‌സെറ്റാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 8 ജിബി എല്‍പിഡിഡിആര്‍ 4 റാമുമായി ഇത് വരുന്നു. 128 ജിബി മെമ്മറിയുടെ ഒരൊറ്റ സ്‌റ്റോറേജ് കോണ്‍ഫിഗറേഷനിലാണ് ഇതു ലഭിക്കുന്നത്. ട്രിപ്പിള്‍ റിയര്‍ ക്യാമറ സിസ്റ്റവും അതില്‍ 64 മെഗാപിക്‌സല്‍ െ്രെപമറി ക്യാമറ, 8 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ ലെന്‍സ്, 2 മെഗാപിക്‌സല്‍ മോണോക്രോം സെന്‍സറും ഉള്‍പ്പെടുന്നു. മുന്‍വശത്ത് 44 മെഗാപിക്‌സല്‍ െ്രെപമറി ക്യാമറയും 8 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ ലെന്‍സും ഉള്ള ഡ്യുവല്‍ ലെന്‍സ് സജ്ജീകരണമാണ് ഫോണിന്റെ സവിശേഷത. 33 വാട്‌സ് ഫ്‌ലാഷ് ചാര്‍ജിനെ പിന്തുണയ്ക്കുന്ന 4,000 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. 

പ്രീമിയം ഡിസൈനില്‍ ഇതു വരുന്നു എന്നതാണ്, വലിയ സവിശേഷത. സാങ്കേതികമായി ഉയര്‍ന്ന മധ്യനിരയിലുള്ള മെറ്റല്‍, ഗ്ലാസ് എന്നിവയുള്‍പ്പെടെയുള്ള പ്രീമിയം മെറ്റീരിയലുകളുടെ ഉപയോഗം ഫോണിന്റെ രൂപകല്‍പ്പനയില്‍ ഉള്‍പ്പെടുന്നു. 29,990 രൂപ വിലയുള്ള വിവോ വി 20 പ്രോ സിംഗിള്‍ വേരിയന്റില്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യം. വിവിധതരം ലോഞ്ച് ഓഫറുകളുമായി ഫോണ്‍ രാജ്യമെമ്പാടുമുള്ള ഓഫ്‌ലൈന്‍ റീട്ടെയില്‍ സ്‌റ്റോറുകള്‍ വഴിയും വാങ്ങാന്‍ ലഭ്യമാണ്.