OPPO Find X9 Series ഒരുപാട് പുതുമകൾ കൊണ്ടുവന്നിട്ടുണ്ട്. തകർപ്പൻ ക്യാമറ, എ.ഐ, ബാറ്ററി എന്നിവ ഈ സീരിസിന്റെ ഭാഗമാണ്.

സ്മാർട്ട്ഫോണുകളെ സീരിയസ് ആയി സമീപിക്കുന്നവർ പ്രൊ ഡിവൈസുകൾ തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണങ്ങൾ ക്യാമറയിലും എ.ഐ ടൂളുകളിലും വന്ന പുതിയ മാറ്റങ്ങളാണ്. പ്രൊഡക്റ്റിവിറ്റി എടുത്താലും ഇമേജ് എഡിറ്റിങ് ആയാലും സ്മാർട്ട്ഫോണുകൾ ഒരു കൊച്ചു സ്റ്റുഡിയോതന്നെ ആയിട്ടുണ്ട്.

എങ്കിലും മിക്കപ്പോഴും ബ്രാൻഡുകൾ ബുദ്ധിമുട്ടുന്നത് ബാറ്ററി ലൈഫിന്റെ കാര്യത്തിലാണ്. ഇമേജിങ്, എ.ഐ എന്നിവയ്ക്ക് ഒപ്പം ബാറ്ററിയുടെ സാങ്കേതികവിദ്യയിലും പുതുമകൾകൊണ്ടുവരുന്ന ഒരു ബ്രാൻഡ് എന്ന നിലയ്ക്കാണ് OPPO ശ്രദ്ധിക്കപ്പെടുന്നത്. ഈ മേഖലകളിൽ പുതിയ മാറ്റങ്ങളും അവർ വരുത്തിക്കഴിഞ്ഞു.

OPPO Find X9 Series ഇതിൽ ഒരുപാട് പുതുമകൾ കൊണ്ടുവന്നിട്ടുണ്ട്. തകർപ്പൻ ക്യാമറ, എ.ഐ, ബാറ്ററി എന്നിവ ഈ സീരിസിന്റെ ഭാഗമാണ്.

ഈ സീരിസിലെ OPPO Find X9 Pro എത്തുന്നത് 200MP Hasselblad Telephoto lens എന്ന പുതുമയോടെയാണ്. ഈ മോഡലും OPPO Find X9-ഉം ചേരുന്നതാണ് സീരിസ്. ഒരു ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള ഈ പ്രീമിയം ഫ്ലാഗ്ഷിപ്പുകൾ ഇതിനോടകം എല്ലാവരുടെയും ശ്രദ്ധ നേടിക്കഴിഞ്ഞു.

സൂക്ഷ്മമായ ഡിസൈൻ ഭാഷ

OPPO Find X9 Series കാഴ്ച്ചയിൽതന്നെ ഞെട്ടിക്കുന്നു. വളരെ ക്ലീൻ ആയ ഒരു ഡിസൈനാണ് ഇതിനുള്ളത്. വശങ്ങൾ വളരെ ഫ്ലാറ്റും ഫ്രെയിമിൽ വളരെ സൂക്ഷ്മമായ വളവുകളും കാണാം. ഇത് വളരെ ഷാർപ് ആയ ഒരു രൂപം ഇതിന് നൽകുന്നു. കൂടാതെ സുരക്ഷയും ഉറപ്പാക്കും. കൈകളിൽ വളരെ നല്ല ഗ്രിപ്പും നൽകും. കൈയ്യിൽ നിന്നും ഫോൺ വഴുതിപ്പോകുകയേയില്ല.

Find X9 Pro വളരെ നേർത്ത ഡിസൈനിലാണ് വരുന്നത്. വെറും 8.25 മില്ലീമീറ്റർ മാത്രമാണ് കനം. Find X9 ആകട്ടെ വെറും 7.99 മില്ലീമീറ്ററേ കനമുള്ളൂ. വളരെ മോഡേൺ ആയ ഒരു പ്രീമിയം ഫ്ലാഗ്ഷിപ് എന്നതാണ് ഇതിന്റെ പ്രത്യേകത.

പിന്നിലെ ക്യാമറ മോഡ്യൂൾ ഇടതുവശത്ത് ഒതുങ്ങിയാണ് ഇരിക്കുന്നത്. ഇത് മനോഹരമായ ഡിസൈനിൽ ചേരുന്നു. മാത്രമല്ല ലെൻസിൽ കൈവിരലടയാളങ്ങൾ പതിയാതെ സൂക്ഷിക്കുകയും ചെയ്യുന്നു. ഗെയിം കളിക്കാനും മീഡിയ കാണാനും എല്ലാം വളരെ എളുപ്പത്തിൽ കഴിയും.

ഒരു പുതിയ മാറ്റം Snap Key എന്ന ബട്ടൺ ആണ്. ഇത് ഫ്രെയിമിന്റെ ഇടതുവശത്താണ്. കസ്റ്റമൈസ് ചെയ്യാനാകുന്ന ബട്ടൺ ആണിത്. പ്രൊഫൈലുകൾ മാറ്റാം, ഫ്ലാഷ് ലൈറ്റ് ഉപയോഗിക്കാം, വോയിസ് റെക്കോർഡർ പ്രവർത്തിപ്പിക്കാം, പരിഭാഷപ്പെടുത്താം, സ്ക്രീൻഷോട്ട് എടുക്കാം എന്നിങ്ങനെ പലവിധി കാര്യങ്ങൾക്ക് ഇത് പ്രയോജനപ്പെടും. ഡിഫോൾട്ട് ആയിട്ട് ഇത് AI Mind Space പ്രവർത്തിപ്പിക്കാനാണ് ഉപയോഗിക്കാനാകുക. ഇതേക്കുറിച്ച് പിന്നീട് നമുക്ക് വായിക്കാം.

Find X9 Pro-യിൽ വലതുവശത്ത് Quick Button ആണ് ഉള്ളത്. ഇത് നേരിട്ട് ക്യാമറ പ്രവർത്തിപ്പിക്കാനുള്ള ഒരു ഷോർട്ട്കട്ട് ആണ്. രണ്ടു തവണ ഇത് ടാപ് ചെയ്താൽ ക്യാമറ തുറക്കും. ഒരു തവണ പ്രസ് ചെയ്താൽ ഫോട്ടോ പകർത്താം. ലോങ് പ്രസ് ആണെങ്കിൽ ബേഴ്സ്റ്റ് മോഡ് ഓൺ ആകും. ലാൻഡ്സ്കേപ് മോഡിൽ ആണെങ്കിൽ ഇത് ഉപയോഗിച്ച് സൂം പ്രവർത്തിപ്പിക്കാം. വളരെ ചെറിയ സ്വൈപ് വരെ ഇതിന് തിരിച്ചറിയാനാകും. വെറും 0.3 മില്ലീമീറ്റർ സ്വൈപ് വരെ ഇത് ഉപയോഗിച്ച് ചെയ്യാനാകും.

Find X9 Series സുരക്ഷയിലും മുന്നിലാണ്. IP66, IP68, IP69 മാനദണ്ഡങ്ങൾ പൊടി, വെള്ളം, ഉയർന്ന പ്രഷറിലുള്ള വാട്ടർ ജെറ്റുകൾ എന്നിവയെ പ്രതിരോധിക്കും. രണ്ടു നിറങ്ങളിലാണ് OPPO Find X9 Pro ലഭ്യം. Silk White കൂടാതെ Titanium Charcoal എന്നിവയാണ് ഇവ. Find X9 ആകട്ടെ Titanium Grey, Space Black, Velvet Red നിറങ്ങളിലും ലഭ്യമാണ്.

തടസ്സങ്ങളില്ലാതെ ആസ്വദിക്കാൻ വലിയ ഡിസ്പ്ലേ

Find X9 Pro വരുന്നത് 6.78 ഇഞ്ച് ഫ്ലാറ്റ് ഡിസ്പ്ലേയോടെയാണ്. നാല് വശത്തും 1.15 മില്ലീമീറ്റർ ബെസലുകളാണുള്ളത്. ഇത് തടസ്സങ്ങളില്ലാതെ സ്ക്രീൻ ആസ്വദിക്കാൻ സഹായിക്കും. ഗെയിമിങ്ങോ, സ്ട്രീമിങ്ങോ, ബ്രൌസിങ്ങോ ഒന്നിനും തടസ്സമില്ല.

Find X9 നോക്കിയാൽ 6.59 ഇഞ്ച് ഫ്ലാറ്റ് ഡിസ്പ്ലേയാണ് ഉള്ളത്. ഒരു കൈ ഉപയോഗിച്ച് ഫോൺ കൈകാര്യം ചെയ്യാൻ ഇത് സഹായിക്കും. വീഡിയോകൾ, മൾട്ടിടാസ്കിങ് എല്ലാം ഇതിൽ ചെയ്യാം.

രണ്ട് ഡിവൈസുകളിലും 1‑nit ബ്രൈറ്റ്നസ് ആണ് ഉള്ളത്. വെളിച്ചം വളരെ കുറവായ അന്തരീക്ഷത്തിൽ വ്യക്തമായി സ്ക്രീൻ കാണാൻ ഇത് സഹായിക്കും. കണ്ണുകൾക്കും ആയാസമില്ല.

OPPO ഇത് കൂടുതൽ മെച്ചപ്പെടുത്തിയിട്ടുമുണ്ട്. Find X9 Pro വരുന്നത് 2160Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിങ്ങോടെയാണ്. ഇത് സ്ക്രീൻ ഫ്ലിക്കർ ഒഴിവാക്കും. കൂടാതെ രാത്രി മെച്ചപ്പെട്ട കാഴ്ച്ചയും ഉറപ്പാക്കും. Find X9 എടുത്താൽ PWM ഡിമ്മിങ് 3840Hz. അധിക സുരക്ഷയ്ക്ക് Find X9 Pro-യിൽ Corning Gorilla Glass Victus 2 ഉണ്ട്. Find X9 മോഡലിൽ Corning Gorilla Glass 7i ആണ് ഉള്ളത്.

അതിനൂതനമായ ക്യാമറ

Find X9 Series ശ്രദ്ധേയമാകുന്നത് OPPO-യും Hasselblad-ഉം തമ്മിലുള്ള ദീർഘകാല പങ്കാളിത്തത്തിന്റെ പേരിലാണ്. ഏറ്റവും പുതിയ പരമ്പരയിൽ Find X9 Pro എത്തുന്നത് 200MP Hasselblad Telephoto lens-ഓടെയാണ്. കൂടാതെ ഒരു പുതിയ Ultra XDR Main camera-യും ഉണ്ട്.

Find X9 Pro-യുടെ ക്യാമറ പരിശോധിച്ചാൽ, 50MP മെയിൻ ക്യാമറ (23mm), 50MP അൾട്രാവൈഡ് ക്യാമറ (15mm), 200MP Hasselblad Periscope Telephoto camera (70mm), കൂടാതെ ഒരു 21mm True Color Camera എന്നിവയുണ്ട്. മുൻക്യാമറ 50MP Ultra-Clear യൂണിറ്റ് ആണ്. ഇതിൽ 4K 60fps Dolby Vision വീഡിയോ എടുക്കാനാകും. പിൻ ക്യാമറ എടുത്താൽ മൂന്നു ലെൻസുകളും 4K 60fps റെക്കോർഡിങ് Dolby Vision HDR-ൽ സാധ്യമാക്കുന്നു. മെയിൻ ക്യാമറയും ടെലിഫോട്ടോ ലെൻസും Dolby Vision ഉപയോഗിച്ച് 120fps-ൽ 4K video എടുക്കാനും സഹായിക്കും.

Find X9 മോഡലിൽ 50MP മെയിൻ ക്യാമറ, 50MP Periscope Telephoto camera, 50MP Ultra-wide camera, 21mm True Color Camera എന്നിവയാണുള്ളത്. മുൻ ക്യാമറ 32MP ആണ്. Dolby Vision HDR-ൽ 4K 60fps വീഡിയോ റെക്കോർഡിങ് ഇതിൽ സാധ്യമാകും. കൂടാതെ 120fps-ൽ Dolby Vision 4K video റെക്കോർഡിങ്ങും ഉണ്ട്.

മെയിൻ ക്യാമറ Sony-യുമായി ചേർന്നാണ് നിർമ്മിച്ചത്. പുതിയ മാറ്റങ്ങളിലൂടെ മുൻ തലമുറയേക്കാൾ 30 ശതമാനം അധികം വെളിച്ചം സ്വീകരിക്കാൻ കഴിയുന്ന രീതിയിലാണ് ഇത് മെച്ചപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ തെളിച്ചത്തോടെയും ക്ലാരിറ്റിയോടെയും ഫോട്ടോകൾ ഇത് പകർത്തും, പ്രത്യേകിച്ചും വെളിച്ചം കുറവുള്ള അന്തരീക്ഷത്തിൽ. ഓരോ ഫ്രെയിമിലും Real-Time Triple Exposure സാങ്കേതികവിദ്യയുമുണ്ട്. മൂന്നു വ്യത്യസ്ത എക്സ്പോഷറുകൾ ഒരേസമയം ഒരുമിപ്പിക്കാൻ ഇതിന് കഴിയും. അതായത് നിഴലുകൾ, ഹൈലൈറ്റുകൾ, ഫോട്ടോകളിലെ മിഡ് ടോണുകൾ എന്നിവ കൃത്യമായി ഇത് പകർത്തും.

True Color Camera യൂണിറ്റ് മൊബൈൽ ഫോട്ടോഗ്രഫിയിൽ ഇന്നുവരെയില്ലാത്ത പുതുമാണ്. നിറങ്ങൾ യഥാർത്ഥമായി നിലനിർത്താൻ ഇത് സഹായിക്കും. പ്രധാനമായും വെളിച്ചം വളരെക്കുറവുള്ള അന്തരീക്ഷങ്ങളിൽ കൃത്യമായി നിറങ്ങൾ തിരിച്ചറിയാൻ ക്യാമറകൾക്ക് ബുദ്ധിമുട്ടാണ്. തെളിച്ചം തീരെയില്ലാത്ത തെരുവുകളോ നിയോൺ വെളിച്ചം നിറഞ്ഞ ഒരു കഫേയോ ഒക്കെ ഉദാഹരണങ്ങളാണ്. ഈ അവസരത്തിലാണ് ഈ ക്യാമറ ഉപകാരപ്പെടുന്നത്. ഇതിന് ഈ ലെൻസിനെ സഹായിക്കുന്നത് സ്പെക്ട്രൽ സെൻസർ സാങ്കേതികവിദ്യയാണ്. ഇത് ചെയ്യുന്നത് ഫോട്ടോയെ 2 ദശലക്ഷം സ്പെക്ട്രൽ പിക്സലുകളായി തിരിക്കുകയാണ്. പിന്നീട് നിറങ്ങൾ തിരിച്ചറിഞ്ഞ് അതേപടി ചിത്രം പകർത്തുന്നു.

മുൻപു സൂചിപ്പിച്ചതുപോലെ 200MP Hasselblad Telephoto lens ആണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. സൂം ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഈ മോഡൽ ഇഷ്ടമാകും. ഇതുവരെ ഏതെങ്കിലും OPPO സ്മാർട്ട്ഫോണിൽ പ്രയോഗിച്ചതിൽവച്ച് ഏറ്റവും അധികം റെസല്യൂഷനുള്ള ക്യാമറയാണിത്. കൂടുതൽ വെളിച്ചം അകത്തേക്ക് കയറ്റിവിടുന്ന സെൻസർ, കൂടുതൽ തെളിച്ചമുള്ള, ക്ലാരിറ്റിയുള്ള ചിത്രങ്ങളെടുക്കും. മാത്രമല്ല നിറങ്ങളും കൃത്യമായി പകർത്തും.

Hasselblad Hi-Res Mode ഉപയോഗിച്ച് 16K ലെവലിലുള്ള ഫോട്ടോകൾ പകർക്കാം. ഈ മോഡിൽ 16K Ultra HD ആയിട്ടാണ് ഫോട്ടോകൾ ലഭിക്കുക. ഇത് ക്രോപ് ചെയ്താൽപോലും ഫോട്ടോയുടെ ക്ലാരിറ്റി ഇല്ലാതാകില്ല.

3x optical zoom ഉപയോഗിച്ച് ക്ലാരിറ്റിയോടെ ഫോട്ടോകൾ പകർത്താം. 6x സൂം ഉണ്ടെങ്കിൽ 50-മെഗാപിക്സൽ ക്ലാരിറ്റിയുള്ള ഫോട്ടോകൾ എടുക്കാം. അഡ്വാൻസ്ഡ് സൂം ഉപയോഗിച്ചാൽ 13.2x സൂം ശേഷിയിൽ ചിത്രങ്ങളുടെ ക്വാളിറ്റി നഷ്ടമാകാതെ പകർത്താം.

200MP Hasselblad Telephoto lens കൺസേർട്ടുകളിലാണ് വളരെയധികം പ്രയോജനം ചെയ്യുക. സംഗീത പ്രകടനങ്ങൾ പകർത്താൻ ഇത് സഹായിക്കും. ദൂരെയുള്ള പാട്ടുകാരനെ പകർത്താനാണെങ്കിലും ഇത് ഉപയോഗിക്കാം. ഓപ്പോയുടെ സൂപ്പർ റെസല്യൂഷൻ അൽഗോരിതം 120x വരെ സൂം നൽകും. ഇത് 13.2x ലോസ്ലെസ് സൂമിന് പുറമെയാണ്.

കൺസേർട്ടുകളിൽ വീഡിയോ പകർത്താനും ഇത് സഹായിക്കും. ഈ ലെൻസിന്റെ “Stage Mode” ഉപയോഗിച്ചാൽ വെളിച്ചമോ ഷാർപ്നെസോ പ്രശ്നമില്ലാതെതന്നെ വീഡിയോ എടുക്കാം. ഇതിന്റെ സെറ്റിങ്ങുകൾ കൺസേർട്ട് വീഡിയോകൾക്ക് യോജിച്ച രീതിയിലാണ്. മാത്രമല്ല Find X9 Pro-യുടെ നാല് ബിൽറ്റ്-ഇൻ മൈക്രോഫോണുകൾ ആംബിയന്റ് നോയിസ് പരമാവധി കുറച്ച് പാടുന്നയാളുടെ ശബ്ദം മാത്രം പകർത്താൻ കഴിയുന്ന “Sound Focus” ഫീച്ചർ കൂടെ ഉൾപ്പെട്ടതാണ്.

ഈ ലെൻസിന്റെ മിനിമം ഫോക്കസ് ദൂരം വെറും 10 സെന്റിമീറ്ററാണ്. അതായത് ഇത് ഉപയോഗിച്ച് ക്ലോസ് അപ് ഷോട്ടുകൾ കൂടുതൽ ക്ലാരിറ്റിയോടെ പകർത്താനാകും.

MediaTek Dimensity 9500: മികച്ച പ്രകടനം, കാര്യനിർവഹണം

Find X9 Series-ൽ MediaTek Dimensity 9500 ആണ് ചിപ്സെറ്റ്. ഇത് 32 ശതമാനം അധികം സി.പി.യു പെർഫോമൻസ് ഉറപ്പാക്കുന്നു. ഓപ്പോയുടെ സ്വന്തം Trinity Engine ആണ് ഈ ചിപ്സെറ്റിന്റെ റിസോഴ്സ് മാനേജ്മെന്റ് നിയന്ത്രിക്കുന്നത്. ഇത് ഉയർന്ന പ്രകടനത്തിനൊപ്പം കുറഞ്ഞ ഊർജ്ജഉപയോഗവും ഉറപ്പാക്കുന്നു.

ഇതിന് ഒരു ഉദാഹരണമാണ് ചിപ്-ലെവൽ ഡൈനാമിക് ഫ്രെയിം സിങ്ക്. ഇത് ഓരോ സാഹചര്യങ്ങൾക്ക് അനുസരിച്ച് കൃത്യമായി കംപ്യൂട്ടിങ് പവർ നൽകും. അതായത് എത്ര ഗുരുതരമായ സാഹചര്യമായാലും ഫോണിന് സ്മൂത്ത് ആയി പ്രവർത്തിക്കാനാകും. ഗെയിമിങ്, 60എഫ്.പി.എസിൽ 4K വീഡിയോ എന്നിവയും എളുപ്പമാകും.

എടുത്തുപറയേണ്ട മറ്റൊരു സവിശേഷത Advanced Vapor Chamber Cooling System ആണ്. Find X9 Pro-യിൽ മൊത്തം dissipation area 36,344mm² ആണ്. മുൻ തലമുറയേക്കാൾ 33.7 ശതമാനം വർധനയാണിത്. Find X9-ൽ ഇത് 32,052.5mm² ആണ്. മൊത്തം 21.6 ശതമാനമാണ് വളർച്ച. ഈ സംവിധാനം ഇപ്പോൾ ഒരു തെർമൽ ജെൽ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. കൂടാതെ ഗ്രാഫൈറ്റും ഉണ്ട്. തെർമൽ കണ്ടക്റ്റിവിറ്റി കൂട്ടാനായി വളരെ നേർത്ത സ്റ്റെയിൻലെസ് സ്റ്റീൽ മെഷും ഉണ്ട്. മാത്രമല്ല ഈ വേപ്പർ ചേംബർ ക്യാമറയെയും മറ്റു പ്രധാന ഭാഗങ്ങളെയും പൊതിയുന്നുമുണ്ട്.

പ്രോ ലെവൽ പ്രകടനത്തിന് ചേർന്ന ബാറ്ററി

Find X9 Pro എടുത്താൽ ഒരു 7500 mAh silicon-carbon battery ആണ് ഉള്ളത്. Find X9 മോഡലിൽ ഒരു 7025 mAh ബാറ്ററിയും ഉണ്ട്. ഈ രണ്ട് ബാറ്ററികളും ദിവസങ്ങളോളം ചാർജ് നിൽക്കാൻ സഹായിക്കും. എത്ര ഹെവിയായ ഉപയോഗമാണെങ്കിലും ഇവ ചാർജ് നൽകും. ബാറ്ററി വലുതായെങ്കിലും ഇവ ഫോണുകളെ വലുതാക്കിയിട്ടില്ല. ഉദാഹരണത്തിന് Find X9 Pro വെറും 8.25 mm വലിപ്പവും Find X9 വെറും 7.99 mm വലിപ്പവും മാത്രമേ പുതിയ അപ്ഗ്രേഡുകൾക്ക് ശേഷവും ഉള്ളൂ.

ബാറ്ററിയിൽ ഓപ്പോയുടെ സ്വന്തം SUPERVOOC സാങ്കേതികവിദ്യയാണ് പ്രവർത്തിക്കുന്നത്. ഇത് സുരക്ഷിതമായും വേഗത്തിലും ചാർജിങ് സാധ്യമാക്കും.

ബാറ്ററികൾ സ്ഥിരമായ ഉപയോഗത്തിലും ചാർജ് നഷ്ടമാകില്ല. ഓപ്പോ തന്നെ പറയുന്നത് അഞ്ച് വർഷത്തിന് മുകളിൽ ഉപയോഗിച്ചാലും ഈ ബാറ്ററികൾ 80 ശതമാനം വരെ ചാർജ് നൽകുമെന്നാണ്. ഇതിന് കാരണം ഓപ്പോയുടെ സിലിക്കൺ കാർബൺ ബാറ്ററി സാങ്കേതികവിദ്യയാണ്. പരമ്പരാഗത ഗ്രാഫൈറ്റ് ബാറ്ററികളെ അപേക്ഷിച്ച് ഇവയ്ക്ക് 15 ശതമാനം കൂടുതൽ സിലിക്കൺ ഉണ്ട്. ഇത് കൂടുതൽ ചാർജ് ശേഖരിക്കാൻ സഹായിക്കുന്നു.

ഓപ്പോ നിരവധി ചാർജിങ് ഓപ്ഷനുകളും നൽകുന്നുണ്ട്. 80W SUPERVOOC വയേർഡ് ചാർജർ ഉപയോഗിച്ച് മിനിറ്റുകൾകൊണ്ട് മണിക്കൂറുകളുടെ ചാർജ് ലഭിക്കും. തേഡ് പാർട്ടി പി.ഡി ചാർജറുകളുമായി 55W ഫാസ്റ്റ് ചാർജിങ്ങും ഉണ്ട്. കൂടാതെ 10W റിവേഴ്സ് ചാർജിങ്ങും ലഭ്യമാണ്.

ColorOS 16: മിഴിവുള്ള അനിമേഷൻ, മികച്ച AI tools

ColorOS 16 കൂടുതൽ സ്മൂത്ത് ആയ അനിമേഷനുകൾ നൽകുന്നു. ഇതിന് സഹായിക്കുന്നത് Luminous Rendering Engine ആണ്.

ഓപ്പോയുടെ എ.ഐ ഫീച്ചറുകൾ മുഴുവൻ AI Hub-ൽ ഉണ്ട്. ഇതിൽ പ്രധാനപ്പെട്ടത് AI Mind Space ആണ്. നമുക്ക് വേണ്ട രീതിയിൽ കാര്യങ്ങൾ അടുക്കാൻ ഇത് സഹായിക്കുന്നു. ആർട്ടിക്കിളുകൾ, ഷെഡ്യൂളുകൾ, ഫോട്ടോകൾ, മെസേജുകൾ എന്നിവയെല്ലാം ഇങ്ങനെ അടുക്കാം. മാത്രമല്ല ഇങ്ങനെ ശേഖരിച്ചിരിക്കുന്ന ഉള്ളടക്കങ്ങളിലെ വിവരങ്ങൾ ക്രോഡീകരിച്ച് നമുക്ക് കലണ്ടറിൽ പുതിയ വിവരങ്ങൾ ചേർക്കുകയോ ഒക്കെയാകാം. എന്തിനേറെ സ്ക്രീൻഷോട്ടുകളോ ലേഖനങ്ങളെ ഒക്കെ പ്രയോജനപ്പെടുത്തി ഒരു യാത്രയുടെ പദ്ധതിവരെ എ.ഐ തയാറാക്കി നൽകും.

ഇതിലേക്ക് വിവരങ്ങൾ ചേർക്കാൻ എളുപ്പമാണ്. സ്ക്രീനിൽ മൂന്നു വിരലുകൾകൊണ്ട് സ്വൈപ് ചെയ്താൽ മതിയാകും. AI Mind Space ആക്റ്റിവേറ്റ് ചെയ്യാൻ Snap Key ഉപയോഗിക്കാം. ലോങ് പ്രസ് ചെയ്താൽ എല്ലാ വിവരങ്ങൾക്കും കൂടെ ഒരു വോയിസ് നോട്ടും ചേർക്കാം.

Google Gemini ആയി നിങ്ങൾക്ക് AI Mind Space കൂട്ടിയിണക്കാം.

AI Recorder ടൂൾ ഉപയോഗിച്ച് ട്രാൻസ്ക്രിപ്ഷൻ, സ്പീക്കർ റെക്കഗ്നിഷൻ, സമ്മറികൾ എന്നിവ തയാറാക്കാം. AI Writer ഉപയോദിച്ചാൽ പ്രൂഫ്റീഡിങ്, ക്യാപ്ഷനുകൾ, റിപ്പോർട്ടുകൾ, ലിസ്റ്റുകൾ, നോട്ടുകൾ എന്നിവയും തയാറാക്കാം. തേഡ് പാർട്ടി ആപ്പുകളിലും ഇത് സാധ്യമാകും. AI Portrait Glow വെളിച്ചം കുറവുള്ള പോർട്രെയ്റ്റുകൾ മെച്ചപ്പെടുത്തും. ഇതിൽ സ്കിൻടോൺ മെച്ചപ്പെടുത്താനുമാകും.

പ്രൊ ലെവൽ ക്യാമറ ആഗ്രഹിക്കുന്നവരുടെ ചോയ്സ്

OPPO Find X9 Series പ്രൊ ലെവൽ മൊബൈൽ ഫോട്ടോഗ്രഫിയിൽ വിസ്മയകരമായ മാറ്റങ്ങളാണ് അവതരിപ്പിക്കുന്നത്. 200MP Hasselblad Telephoto lens സൂം ഫോട്ടോഗ്രഫിയിൽ പുതിയ മാനദണ്ഡംതന്നെ കൊണ്ടുവന്നു. അൾട്രാവൈഡ്, True Color ലെൻസുകൾ ഇമേജിങ് ക്വാളിറ്റി കൂടുതൽ മെച്ചപ്പെടുത്തുന്നു. മൊബൈൽ സൂം ഫോട്ടോഗ്രഫിയും 4K video recording-ഉം താൽപര്യമുള്ളവർക്ക് യോജിച്ച ചോയ്സാണ് ഈ സീരീസ്.

ഇതോടൊപ്പം തന്നെ ഡിസൈനിലെ പുതുമകളും ഈ ഫോണിനെ വ്യത്യസ്തമാക്കുന്നു. വളരെ സ്ലിം ആയ, കാഴ്ച്ചയിൽ ഞെട്ടിക്കുന്ന ഡിസൈനാണ് ഇതിനുള്ളത്. MediaTek Dimensity 9500 കൂടെ ചേരുമ്പോൾ പെർഫോമൻസും ഗംഭീരമാകും. 7500 mAh battery ദീർഘകാലത്തേക്ക് ഫോണിന് പിന്തുണ നൽകും. മികച്ച വിലയിൽ ഒരു കിടിലൻ ക്യാമറയും മികച്ച സൂം ക്വാളിറ്റിയും പ്രതീക്ഷിക്കുന്ന ഒരാൾ എന്തുകൊണ്ടും മികച്ച ചോയ്സാണ് OPPO Find X9 സീരീസ്.