Asianet News MalayalamAsianet News Malayalam

വിവോ ടി സീരീസ്, രണ്ട് പുതിയ ഫോണുകള്‍ ഇന്ത്യയിൽ ഉടനെത്തും; 25000 രൂപയില്‍ താഴെ

വിവോയുടെ പുതിയ ടി-സീരീസ് ഫോണുകള്‍ മെയ് മാസത്തില്‍ അവതരിപ്പിക്കുമെന്ന് സ്ഥിരീകരണമുണ്ട്. പുതിയ വിവോ ഫോണുകള്‍ അതിവേഗ ചാര്‍ജിംഗ് കഴിവുകളോടെ വരും

Vivo will launch two new T series phones in India in May
Author
Mumbai, First Published Apr 18, 2022, 10:37 PM IST

വിവോയുടെ ടി-സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ക്ക് കീഴില്‍ രണ്ട് പുതിയ ഫോണുകള്‍ ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കും. ഫെബ്രുവരിയില്‍ രാജ്യത്ത് അരങ്ങേറ്റം കുറിച്ച വിവോ ടി1 5ജി യുടെ തുടര്‍ച്ചയായി രണ്ട് ഫോണുകളും വരുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ, വിവോ ടി-ബ്രാന്‍ഡഡ് ലൈനപ്പിന് ആകെ മൂന്ന് ഫോണുകള്‍ ഓഫറില്‍ ലഭിക്കും. വിവോയുടെ പുതിയ ടി-സീരീസ് ഫോണുകള്‍ മെയ് മാസത്തില്‍ അവതരിപ്പിക്കുമെന്ന് സ്ഥിരീകരണമുണ്ട്. പുതിയ വിവോ ഫോണുകള്‍ അതിവേഗ ചാര്‍ജിംഗ് കഴിവുകളോടെ വരും, വില 25,000 രൂപയില്‍ താഴെയായിരിക്കും.

ഫോണുകളുടെ കൃത്യമായ സ്‌പെസിഫിക്കേഷനുകളും വിലയും ഇപ്പോഴും മറച്ചുവെച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാമെങ്കിലും, ഉറപ്പില്ല. ടി1 5ജി ഫെബ്രുവരിയില്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ചു, 2408x1080 പിക്‌സല്‍ റെസലൂഷന്‍ വഹിക്കുന്ന 6.58 ഇഞ്ച് എഫ്എച്ച്ഡി+ ഡിസ്‌പ്ലേ. ഗെയിമിംഗിനായി, 120 ഹേര്‍ട്‌സ് റിഫ്രഷ് റേറ്റും 240 ഹേര്‍ട്‌സ് ടച്ച് സാംപ്ലിംഗ് റേറ്റും ഫോണിലുണ്ട്. 2.5 ഡി കര്‍വ്ഡ് എഡ്ജ്, സെല്‍ഫി ഷൂട്ടര്‍ക്കുള്ള വാട്ടര്‍ഡ്രോപ്പ് നോച്ച് എന്നിവയാണ് മറ്റ് ഹൈലൈറ്റുകള്‍. പിന്‍ഗാമികളെ സംബന്ധിച്ചിടത്തോളം, അവരുടെ ഡിസ്‌പ്ലേകളില്‍ സമാനമായ കോണ്‍ഫിഗറേഷനുകള്‍ കാണുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
4 ജിബി, 6 ജിബി, 8 ജിബി വേരിയന്റുകള്‍ ഉള്‍പ്പെടെയുള്ള റാം ഓപ്ഷനുകളുള്ള 2.2GHz ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 695 പ്രോസസര്‍ ഈ ഉപകരണം ഉപയോഗിക്കുന്നു. എല്ലാ ഓപ്ഷനുകള്‍ക്കും സ്റ്റോറേജ് 128 ജിബി ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. ഫോണ്‍ ഫണ്‍ടച്ച് ഒഎസ് 12.0 ഔട്ട്-ഓഫ്-ദി-ബോക്സില്‍ പ്രവര്‍ത്തിക്കുന്നു കൂടാതെ ഹീറ്റ് മാനേജ്മെന്റിനായി 5-ലെയര്‍ ടര്‍ബോ ലിക്വിഡ് കൂളിംഗ് സാങ്കേതികവിദ്യയുമായി വരുന്നു.

50 മെഗാപിക്‌സല്‍ പ്രൈമറി ലെന്‍സും രണ്ട് 2 മെഗാപിക്‌സല്‍ സെന്‍സറുകളും ഉള്ള വിവോ ടി1 5G-യില്‍ ട്രിപ്പിള്‍ ലെന്‍സ് ക്യാമറ സജ്ജീകരണമുണ്ട്. മുന്‍വശത്ത് 16 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടറും ഉണ്ട്. പുതിയ വിവോ ടി-സീരീസ് ഫോണുകള്‍ നവീകരിച്ച ക്യാമറ സജ്ജീകരണത്തോടെയായിരിക്കും വരാന്‍ സാധ്യത. 18 വാട്‌സ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 5,000എംഎഎച്ച് ബാറ്ററിയാണ് ടി1 5ജി-യുടെ പിന്തുണ. ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ USB ടൈപ്പ്-സി, 2.5/ 5GHz വൈഫൈ, ബ്ലൂടൂത്ത് 5.1, കൂടാതെ ഡ്യുവല്‍ നാനോ സിമ്മിനുള്ള പിന്തുണയും (നാനോ-സിം + മൈക്രോഎസ്ഡി) ഉള്‍പ്പെടുന്നു. ഉപകരണത്തിന് 187 ഗ്രാം ഭാരവും 8.25 മില്ലിമീറ്റര്‍ കനവും ഉണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios