44 വാട്സ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,500 എംഎഎച്ച് ബാറ്ററിയാണ് Vivo Y300c ഫോണിനുള്ളത്
ബെയ്‌ജിങ്: വിവോ തങ്ങളുടെ പുതിയ ബജറ്റ് 5ജി സ്മാർട്ട്‌ഫോൺ വിവോ വൈ300സി ചൈനീസ് വിപണിയിൽ പുറത്തിറക്കി. 6.77 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. മൂന്ന് കളർ ഓപ്ഷനുകളിൽവിവോ വൈ300സി മൊബൈല്‍ ഫോൺ ലഭ്യമാണ്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ഇതിനുള്ളത്.
വിവോ വൈ300സി 12 ജിബി / 256 ജിബി സ്റ്റോറേജ് വേരിയന്‍റിന് 1399 യുവാൻ (ഏകദേശം 16,629 രൂപ) ആണ് വില. 12 ജിബി / 512 ജിബി സ്റ്റോറേജ് വേരിയന്‍റിന് 1599 യുവാൻ (ഏകദേശം 19,006 രൂപ) ആണ്. സ്റ്റാർ ഡയമണ്ട് ബ്ലാക്ക്, സ്നോ വൈറ്റ്, ഗ്രീൻ പൈൻ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.
വിവോ വൈ300സി-യിൽ 6.77 ഇഞ്ച് അമോലെഡ് ഫ്ലാറ്റ് ഡിസ്‌പ്ലേ, 2392x1080 പിക്‌സൽ റെസല്യൂഷൻ, 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, 300 ഹെര്‍ട്സ് വരെ ടച്ച് സാമ്പിൾ റേറ്റ് എന്നിവയുണ്ട്. വൈ300സി-യിൽ ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസർ, മാലി-G57 ജിപിയു എന്നിവ ഉൾപ്പെടുന്നു. ഇതിൽ ഇന്‍റഗ്രേറ്റഡ് 5ജി മോഡം ലഭിക്കുന്നു. 44 വാട്സ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,500 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിനുള്ളത്. വയർലെസ് ഇയർഫോണുകൾ പോലുള്ള പവർ ഉപകരണങ്ങൾക്ക് റിവേഴ്‌സ് ചാർജിംഗ് ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 15 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. സ്‌ക്രീനിൽ ഫേസ് വേക്ക് ഫേഷ്യൽ റെക്കഗ്നിഷനും ഒപ്റ്റിക്കൽ ഫിംഗർപ്രിന്‍റ് സെൻസറും നൽകിയിട്ടുണ്ട്.
ഈ ഫോണിലെ ക്യാമറ സജ്ജീകരണത്തെക്കുറിച്ച് പറയുകയാണെങ്കിൽ, വൈ300സി-യിൽ f/1.8 അപ്പേർച്ചറുള്ള 50-മെഗാപിക്സൽ പ്രൈമറി ക്യാമറയും, f/2.4 അപ്പേർച്ചറുള്ള 2-മെഗാപിക്സൽ സെക്കൻഡറി ക്യാമറയും ലഭിക്കും. അതേസമയം, സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി f/2.05 അപ്പേർച്ചറുള്ള 8-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്. ഈ ഫോണിന് 12 ജിബി LPDDR4X റാമും 512 ജിബി വരെ യുഎഫ്‌എസ്2.2 ഇൻബിൽറ്റ് സ്റ്റോറേജും ഉണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഡ്യുവൽ സിം സപ്പോർട്ട്, 5ജി, ബ്ലൂടൂത്ത് 5.4, യുഎസ്ബി ടൈപ്പ് സി പോർട്ട്, ജിപിഎസ് എന്നിവ ഉൾപ്പെടുന്നു.