Asianet News MalayalamAsianet News Malayalam

ആകാംക്ഷ കൊടുമുടി കയറുന്നു; ഐഫോണ്‍ 16 സിരീസ് കാത്തുവച്ചിരിക്കുന്ന ഫീച്ചറുകള്‍ ഇവ!

ആപ്പിളിന്‍റെ ഇതുവരെ കണ്ട ഐഫോണ്‍ മോഡലുകള്‍ പോലെയാവില്ല വരാനിരിക്കുന്ന 16 സിരീസിലെ നാല് എണ്ണം 

what are the features and upgrades expecting in apple iphone 16 series
Author
First Published Aug 14, 2024, 11:49 AM IST | Last Updated Aug 14, 2024, 11:53 AM IST

ആപ്പിളിന്‍റെ ഐഫോണ്‍ 16 സിരീസ് വരാനിരിക്കുകയാണ്. സെപ്റ്റംബര്‍ 10നാണ് ഐഫോണ്‍ 16 സിരീസിലെ നാല് മോഡലുകളുടെ ലോഞ്ച് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും പുത്തന്‍ ഫീച്ചറുകളും അപ്‌ഡേഷനുകളും ഐഫോണ്‍ 16 സിരീസിലെ ഫോണുകളില്‍ ഉറപ്പിക്കാം. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അവ ഏതൊക്കെയെന്ന് നോക്കാം. 

1. പുത്തന്‍ ചിപ്

ഐഫോണ്‍ 16 സിരീസില്‍ ചിപ്‌സെറ്റ്, ഡിസ്‌പ്ലെ, ഡിസൈന്‍ എന്നിവയില്‍ അപ്‌ഡേഷനുണ്ടാകും എന്ന് ബ്ലൂംബെര്‍ഗിന്‍റെ മാര്‍ ഗര്‍മാന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ എ18 ചിപ്പ് വരുമെന്ന സൂചനകള്‍ ശക്തം. പ്രോ മോഡലുകളില്‍ അല്‍പം വലിപ്പം കൂടിയ ഡിസ്പ്ലെ പ്രതീക്ഷിക്കാം. ഐഫോണ്‍ അപ്‌ഡേറ്റുകള്‍ ഏറ്റവും കൃത്യമായി എത്തിക്കുന്നയാളാണ് ഗര്‍മാന്‍.

2. ആപ്പിള്‍ ഇന്‍റലിജന്‍സ്

ആപ്പിളിന്‍റെ സ്വന്തം എഐ സാങ്കേതികവിദ്യയായ ആപ്പിള്‍ ഇന്‍റലിജന്‍സാണ് ഐഫോണ്‍ 16 സിരീസില്‍ വരാന്‍ പോകുന്ന മറ്റൊരു പ്രധാന ഫീച്ചര്‍. ഇവ എല്ലാ ഐഫോണ്‍ 16 സിരീസ് മോഡലുകളിലും ലഭ്യമാകും. മാത്രമല്ല ഐഫോണ്‍ 15 പ്രോ വേര്‍ഷനുകളിലും ആപ്പിള്‍ ഇന്‍റലിജന്‍സ് കിട്ടുമെന്നാണ് സൂചന.

3. ആക്ഷന്‍ ബട്ടണ്‍

ഐഫോണ്‍ 16ന്‍റെ പ്രോ വേര്‍ഷനുകള്‍ അല്ലാത്ത മോഡലുകളിലും ആക്ഷന്‍ ബട്ടന്‍ വരുമെന്നതാണ് ചര്‍ച്ചയാവുന്ന മറ്റൊരു വാര്‍ത്ത. മുമ്പ് ഐഫോണ്‍ 15ന്‍റെ ഹൈ-എന്‍ഡ് മോഡലുകളില്‍ മാത്രം ലഭ്യമായിരുന്ന ഫീച്ചറാണിത്. 

4. ക്യാമറ കണ്‍ട്രോള്‍ ബട്ടണ്‍

ഐഫോണ്‍ 16 പ്രോ മോഡലുകളില്‍ ക്യാമറ കണ്‍ട്രോള്‍ ബട്ടനും എത്തിയേക്കും. ഫോണിന്‍റെ വലതുഭാഗത്തായായിരിക്കും ഇത് വരിക. ഡിഎസ്എല്‍ആര്‍ ക്യാമറകളിലെ പോലുള്ള സംവിധാനമാണിത്. വളരെ സ്മൂത്തായി പ്രസ് ചെയ്‌താല്‍ ക്യാമറ ഫോക്കസ് ആവുകയും അമര്‍ത്തി ഞെക്കിയാല്‍ ഫോട്ടോ ക്ലിക്ക് ആവുകയും തരത്തിലുള്ള ബട്ടണ്‍ ആണിത്. 

5. നിറംമാറ്റം

ഐഫോണ്‍ 16 പ്രോ മോഡലുകളില്‍ പുതിയ കളര്‍ വേരിയന്‍റുകള്‍ വരുമെന്നതാണ് മറ്റൊരു സന്തോഷ വാര്‍ത്ത. പതിവ് ബ്ലൂ വേരിയന്‍റില്‍ നിന്നൊരു മാറ്റം ഇതുവഴിയുണ്ടാകും. 

Read more: ആപ്പിള്‍ ഇന്‍റലിജന്‍സ്: ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ആശ്വസിക്കാം, പക്ഷേ ഭാവിയില്‍ കീശ ചോരും!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios