Asianet News MalayalamAsianet News Malayalam

ക്യാമറകളില്‍ ഏറ്റവും മികച്ച സ്മാര്‍ട്ട് ഫോണ്‍ ഏതാണ്? 2019-ലെ ഉത്തരം ഇതാ ഇങ്ങനെയാണ്

സൂമിനുള്ള ഏറ്റവും മികച്ച ഫോണായി ഷവോമിയുടെ മി സിസി 9 പ്രോ പ്രീമിയം പതിപ്പ് ഒന്നാം സ്ഥാനത്തെത്തി. സൈറ്റിന്റെ അവലോകനത്തില്‍ ഫോണ്‍ 109 മാര്‍ക്കുകള്‍ സ്‌കോര്‍ ചെയ്തു. 

which smartphone is the best in cameras for 2019
Author
Delhi, First Published Nov 30, 2019, 11:11 PM IST

ഡിഎസ്എല്‍ആര്‍ ക്യാമറയോളം പെര്‍ഫോമന്‍സുള്ള എന്നാല്‍ യഥേഷ്ടം കൊണ്ടുനടക്കാവുന്ന മികച്ച ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ഉയര്‍ന്ന നിലവാരമുള്ള ഇമേജുകള്‍ ക്ലിക്കുചെയ്യാനും വീഡിയോകള്‍ ഷൂട്ട് ചെയ്യാനും നിങ്ങള്‍ക്ക് എവിടെനിന്നും എടുക്കാവുന്ന ശരിയായ ഫോണ്‍ ലഭിക്കുന്നതിന് വലിയ തുക ചിലവഴിക്കുന്നതില്‍ കുഴപ്പമുണ്ടോ? ഉത്തരം അതെ എങ്കില്‍, സ്മാര്‍ട്ട്‌ഫോണുകളുടെ ക്യാമറ ഗുണനിലവാരത്തിനായി പരീക്ഷിക്കുന്ന സൈറ്റായ ഡിഎക്‌സ്ഒമാര്‍ക്ക്, 2019 ലെ മികച്ച ക്യാമറ ഫോണുകളുടെ ഒരു ലിസ്റ്റ് പുറത്തിറക്കിയത് വായിക്കാം. ഇത് നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ശരിയായ ക്യാമറ ഫോണ്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കും.

മികച്ച ഓള്‍റൗണ്ടര്‍ സ്മാര്‍ട്ട്‌ഫോണുകളായി ഹുവാവേ മേറ്റ് 30 പ്രോ, ഷവോമി മി സിസി 9 പ്രോ പ്രീമിയം പതിപ്പ് എന്നിവയാണ് വെബ്‌സൈറ്റ് തെരഞ്ഞെടുത്തത്. ആപ്പിള്‍ ഐ ഫോണിനെയും സാംസങ്ങിനെയും പിന്തള്ളിയെന്നത് പ്രത്യേകം ശ്രദ്ധിക്കണം. വെബ്‌സൈറ്റ് അവലോകനം ചെയ്ത മറ്റ് 29 ഫോണുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ രണ്ട് ഫോണുകളും മൊത്തം 121 സ്‌കോര്‍ നേടി. കൂടാതെ 'ഫോട്ടോയിലോ വീഡിയോ സാഹചര്യത്തിലോ മികച്ച പ്രകടനം ആവശ്യമുള്ള മൊബൈല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മികച്ച ചോയ്‌സ്' എന്ന് റേറ്റും ചെയ്തു.

വീഡിയോ പ്രകടനം, സൂം, നൈറ്റ് ഫോട്ടോഗ്രാഫി, അള്‍ട്രാവൈഡ് ആംഗിള്‍ ഷോട്ടുകള്‍ എന്നിവ പോലുള്ള നിരവധി സവിശേഷതകള്‍ക്കായി സൈറ്റ് മറ്റ് സ്ഥാനങ്ങള്‍ക്കായി റേറ്റിംഗ് നടത്തിയപ്പോള്‍ ആപ്പിളിന്റെ ഐഫോണ്‍ 11 പ്രോ മാക്‌സിന് 102 സ്‌കോര്‍ നേടാനായി. ഈ ഫോണാവട്ടെ, വീഡിയോകള്‍ ഷൂട്ട് ചെയ്യുന്നതിനുള്ള മികച്ച ഫോണായി ഒന്നാം സ്ഥാനം നേടുകയും ചെയ്തു. തൊട്ടുപിന്നിലായി ഷവോമി മി സിസി 9 പ്രോ, ഗൂഗിള്‍ പിക്‌സല്‍ 4 എന്നിവയ്ക്ക് യഥാക്രമം 102 ഉം 101 ഉം സ്‌കോര്‍ ലഭിച്ചു രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടാനായി.

സൂമിനുള്ള ഏറ്റവും മികച്ച ഫോണായി ഷവോമിയുടെ മി സിസി 9 പ്രോ പ്രീമിയം പതിപ്പ് ഒന്നാം സ്ഥാനത്തെത്തി. സൈറ്റിന്റെ അവലോകനത്തില്‍ ഫോണ്‍ 109 മാര്‍ക്കുകള്‍ സ്‌കോര്‍ ചെയ്തു. ഇത് ഹുവാവേ പി 30 പ്രോ അല്ലെങ്കില്‍ ഗൂഗിള്‍ പിക്‌സല്‍ 4 നേടിയതിനേക്കാള്‍ മുകളിലാണ്. ഈ രണ്ട് ഫോണുകളും യഥാക്രമം 95 ഉം 81 ഉം പോയിന്റുകള്‍ മാത്രമാണ് നേടിയത്.

മികച്ച അള്‍ട്രാ വൈഡ് ആംഗിള്‍ ഷോട്ടുകള്‍ ഷൂട്ട് ചെയ്യാന്‍ കഴിവുള്ള ഫോണായി സാംസങ് ഗാലക്‌സി നോട്ട് 10+ 5 ജി കിരീടം സ്വന്തമാക്കി. സൈറ്റിന്റെ അവലോകനത്തില്‍ ഇത് 42 എന്ന സ്‌കോര്‍ നേടി, ആപ്പിള്‍ ഐഫോണ്‍ 11 പ്രോ മാക്‌സസ് നേടിയതാവട്ടെ 40 സ്‌കോറുകള്‍ മാത്രമാണ്. നൈറ്റ് ഫോട്ടോഗ്രാഫിയുടെ കാര്യം വരുമ്പോള്‍, സൈറ്റിന്റെ പരിശോധനയില്‍ 61 സ്‌കോര്‍ നേടിയ ഹുവാവേ മേറ്റ് 30 പ്രോ മിന്നല്‍ പ്രകടനം നടത്തി. ഹുവാവേ പി 30 പ്രോ, സാംസങ് ഗാലക്‌സി നോട്ട് 10+ 5 ജി, സാംസങ് ഗാലക്‌സി എസ് 10 5 ജി എന്നിവയെല്ലാം ഈ ടെസ്റ്റുകളില്‍ 59 സ്‌കോറുകള്‍ നേടി.
 

Follow Us:
Download App:
  • android
  • ios