Asianet News MalayalamAsianet News Malayalam

Xiaomi 11i HyperCharge first Sale : ഷവോമി 11ഐ ഹൈപ്പര്‍ചാര്‍ജ് വില്‍പ്പനയ്ക്ക്

11i റെഡ്മി നോട്ട് 11 പ്രോയുടെ റീ-ബ്രാന്‍ഡഡ് പതിപ്പ് പോലെയാണ് കാഴ്ചയില്‍. മീഡിയാടെക്കിന്റെ ഡയമെന്‍സിറ്റി 920 എസ്ഒസി പായ്ക്ക് ചെയ്യുകയും 5ജി കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. 

Xiaomi 11i HyperCharge 5G, Xiaomi 11i 5G to Go on First Sale in India Today
Author
New Delhi, First Published Jan 12, 2022, 11:15 AM IST

വോമിയുടെ ഷവോമി 11ഐ ഹൈപ്പര്‍ചാര്‍ജ് (Xiaomi 11i HyperCharge) ബുധനാഴ്ച മുതല്‍ വില്‍‍പ്പനയ്ക്ക്. ബുധനാഴ്ച പന്ത്രണ്ട് മണിക്കാണ് ഈ ഫോണിന്‍റെ ആദ്യ വില്‍പ്പന. ഷവോമി ഓഫീഷ്യല്‍ സൈറ്റ് വഴിയും, ഫ്ലിപ്പ്കാര്‍ട്ട് വഴിയുമാണ് വില്‍പ്പന. ഷവോമിയുടെ  2022ലെ ആദ്യ ഷവോമിയുടെ ആദ്യ ഫോണുകളില്‍ ഒന്നാണ് ഇത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ എംഐ 10ഐ യുടെ തുടര്‍ച്ചയാണ് പുതിയ ഫോണ്‍. രണ്ട് സ്മാര്‍ട്ട്ഫോണുകളും (Smart Phone) ബാറ്ററിയും ചാര്‍ജിംഗ് ശേഷിയിലും വലിയ മികവാണ് പുലര്‍ത്തുന്നത്. പുതിയ ഫോണുകളില്‍  11i ഹൈപ്പര്‍ചാര്‍ജിനാണ്  കൂടുതല്‍ പ്രീമിയം ലുക്ക്. കൂടാതെ 120വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. അതേസമയം 11ഐ ഇത് 67 വാട്‌സ് ആയി പരിമിതപ്പെടുത്തുന്നു.

11i റെഡ്മി നോട്ട് 11 പ്രോയുടെ റീ-ബ്രാന്‍ഡഡ് പതിപ്പ് പോലെയാണ് കാഴ്ചയില്‍. മീഡിയാടെക്കിന്റെ ഡയമെന്‍സിറ്റി 920 എസ്ഒസി പായ്ക്ക് ചെയ്യുകയും 5ജി കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. പുതുവര്‍ഷ ഓഫറിന്റെ ഭാഗമായി 1500 രൂപ കിഴിവ് നല്‍കുന്നു, കൂടാതെ ഉപഭോക്താക്കള്‍ക്ക് എസ്ബിഐ കാര്‍ഡുകള്‍ ഉപയോഗിച്ച് 2,000 രൂപ കിഴിവോടെ ഫോണ്‍ ലഭിക്കും. 11ഐ ഹൈപ്പര്‍ചാര്‍ജ്ജ് ഇന്ത്യയില്‍ 6ജിബി റാമും 128ജിബി സ്റ്റോറേജ് വേരിയന്റും അടക്കമുള്ള മോഡലിന് 26,999 രൂപയില്‍ ആരംഭിക്കുന്നു. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 28,999 രൂപയാണ് വില. ഹൈപ്പര്‍ചാര്‍ജിനും ഓഫറുകള്‍ ബാധകമാണ്.

സവിശേഷതകള്‍  

രണ്ടു മോഡലിനും 120 ഹേര്‍ട്‌സ് റിഫ്രഷ് റേറ്റ്, 360 ഹേര്‍ട്‌സ് ടച്ച് സാംപ്ലിംഗ് നിരക്ക്, 1200 nits പീക്ക് തെളിച്ചം, 4,500,000:1 കോണ്‍ട്രാസ്റ്റ് റേഷ്യോ എന്നിവയുള്ള 6.67-ഇഞ്ച് AMOLED ഡിസ്പ്ലേകളുണ്ട്. ഫോണ്‍ DCI-P3 വര്‍ണ്ണ ഗാമറ്റിനെ പിന്തുണയ്ക്കുന്നു. കൂടാതെ ഒരു കേന്ദ്രീകൃത പഞ്ച്-ഹോള്‍ ഉണ്ടായിരിക്കാനും സാധ്യതയുണ്ട്. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 ആണ് ഡിസ്പ്ലേ പരിരക്ഷിച്ചിരിക്കുന്നത്.

എല്‍പിഡിഡിആര്‍4എക്‌സ് റാമും യുഎഫ്എസ് 2.2 സ്റ്റോറേജുമായും ജോടിയാക്കിയ മീഡിയടെക് ഡൈമെന്‍സിറ്റി 920 SoC സ്മാര്‍ട്ട്ഫോണ്‍ പായ്ക്ക് ചെയ്യുന്നു. 3 ജിബി വരെ വെര്‍ച്വല്‍ റാമും ഷവോമി ഈ ഫോണില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഫോണുകള്‍ 5ജി ബാന്‍ഡുകളെ പിന്തുണയ്ക്കുന്നു. രണ്ട് ഫോണുകളും IP53 റേറ്റിംഗ് ഉള്ളതും ഗ്ലാസ് ബാക്ക് ഫീച്ചര്‍ ഉള്ളതുമാണ്. അവര്‍ക്ക് ഡ്യുവല്‍ സ്പീക്കറുകളും ഡോള്‍ബി അറ്റ്മോസ് പിന്തുണയുമുണ്ട്.

പ്രധാന 108 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ സെന്‍സര്‍ എന്നിവയുള്‍പ്പെടെ ഫോണില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണത്തോടെയാണ് ക്യാമറകള്‍ സജ്ജീകരിച്ചിരിക്കുന്നത്. 16 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടര്‍ ഫോണിന് ഉണ്ടാകാന്‍ സാധ്യതയുണ്ട്. 67വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 5160 എംഎഎച്ച് ബാറ്ററിയാണ് 11i പായ്ക്ക് ചെയ്യുന്നത്. ചാര്‍ജര്‍ ബോക്‌സിനുള്ളില്‍ വരും. 11i ഹൈപ്പര്‍ചാര്‍ജ് 4500 എംഎഎച്ച് ബാറ്ററിയും 120വാട്‌സ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. ഇതിനും ബോക്‌സിനുള്ളില്‍ തന്നെ ചാര്‍ജര്‍ ലഭിക്കും.

Follow Us:
Download App:
  • android
  • ios