ദില്ലി: റെഡ്മി നോട്ട് 9 പ്രോയും റെഡ്മി നോട്ട് 9 പ്രോ മാക്‌സും പുറത്തിറക്കിയതിനു പിന്നാലെ ഷവോമി മാര്‍ച്ച് 16 ന് തങ്ങളുടെ ഏറ്റവും പുതിയ വയര്‍ലെസ് ചാര്‍ജര്‍ പുറത്തിറക്കുന്നു. ഇതു സംബന്ധിച്ച് ഔദ്യോഗിക സൂചനകള്‍ വന്നിട്ടില്ലെങ്കിലും ടീസറുകളും ആദ്യചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പരക്കുന്നുണ്ട്. ട്വിറ്ററിലെ ഏറ്റവും പുതിയ വീഡിയോയില്‍, 'വയറുകളും ഇല്ല, വിഷമവുമില്ല' എന്ന് വീഡിയോയുടെ ആനിമേറ്റുചെയ്ത അടിക്കുറിപ്പോടെ 'മെലിഞ്ഞതും വയര്‍ രഹിതവുമാണ്' എന്ന് ഷവോമി ഇന്ത്യ എഴുതിയിട്ടുണ്ട്. നേരത്തെ, 'കട്ട് ദി കോര്‍ഡ്' എന്ന ഹാഷ്ടാഗിനൊപ്പം ഷവോമിയും ട്വിറ്ററില്‍ ഒരു ഹ്രസ്വ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഉല്‍പ്പന്നം 'മാര്‍ച്ച് 16 ന് വരുന്നു' എന്നാണ് പോസ്റ്റിലുള്ളത്. 

പോര്‍ട്ടബിള്‍ ചാര്‍ജറുകളില്‍ നിരവധി ചാര്‍ജറുകള്‍ കമ്പനി പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം ഷവോമി 30വാട്‌സ് വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനം പുറത്തിറക്കിയിരുന്നു. ഇതിന് എംഐ ചാര്‍ജ് ടര്‍ബോ എന്നാണ് പേര് നല്‍കിയിരുന്നത്. ഏകദേശം 70 മിനിറ്റിനുള്ളില്‍ 4000 എംഎഎച്ച് ബാറ്ററി പൂജ്യം മുതല്‍ നൂറ് വരെ ചാര്‍ജ് ചെയ്യാനുള്ള കഴിവും ഇതിനുണ്ടായിരുന്നു.

കഴിഞ്ഞ ആഴ്ച, ഷവോമി 40വാട്‌സ് വയര്‍ലെസ് ചാര്‍ജര്‍ കാണിച്ചു, ഇത് വെറും 40 മിനിറ്റിനുള്ളില്‍ ഒരു ഫോണ്‍ 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ കഴിയും. ഈ ചാര്‍ജര്‍ ഇതുവരെ വില്‍പ്പന ആരംഭിച്ചിട്ടില്ല. ഇവന്റില്‍ ഇതിന്റെയൊരു വീഡിയോ കാണിച്ചിരുന്നു. അതില്‍ വയര്‍ലെസ് ചാര്‍ജറിന് അതിന്റെ താപങ്ങള്‍ നിയന്ത്രിക്കാന്‍ ലംബമായ എയര്‍ കൂളര്‍ ഉണ്ടായിരിക്കുമെന്ന് ഷവോമി വൈസ് പ്രസിഡന്റ് ചെംഗ് ചാങ് പറഞ്ഞു. 

ഈ 40വാട്‌സ് വയര്‍ലെസ് ചാര്‍ജറാണ് മാര്‍ച്ച് 16 ന് ഷവോമി ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പോകുന്നത്. രണ്ട് പുതിയ റെഡ്മി ഫോണുകള്‍ പുറത്തിറങ്ങി ദിവസങ്ങള്‍ കഴിഞ്ഞാണ് പുതിയ ഷവോമി ഉല്‍പ്പന്നങ്ങളുടെ ലോഞ്ച് വരുന്നത്. മാര്‍ച്ച് 12 ന് ഷവോമിയാണ് റെഡ്മി നോട്ട് 9 പ്രോയും റെഡ്മി നോട്ട് 9 പ്രോ മാക്‌സ് ഫോണുകളും പുറത്തിറക്കിയത്. രണ്ട് ഫോണുകളുടെയും വില ആരംഭിക്കുന്നത് 14,999 രൂപയിലാണ്. 6.67 ഇഞ്ച് ഹൈ റെസല്യൂഷനിലാണ് ഇവ രണ്ടും വരുന്നത്.