Asianet News MalayalamAsianet News Malayalam

ആദ്യത്തെ അണ്ടര്‍ ഡിസ്‌പ്ലേ സെല്‍ഫി ക്യാമറയുമായി ഷവോമിയുടെ എംഐ 10 അള്‍ട്രാ

സ്‌നാപ്ഡ്രാഗണ്‍ 865+ ചിപ്‌സെറ്റും 8 ജിബി റാമും ഉള്‍പ്പെടെ ആകര്‍ഷകമായ ചില കോര്‍ സ്‌പെസിഫിക്കേഷനുകള്‍ ഇതു കൊണ്ടുവരുമെന്ന് ടിപ്സ്റ്റര്‍ ഐസ് യൂണിവേഴ്‌സ് അവകാശപ്പെടുന്നു. 

Xiaomi Mi 10 Ultra to be launched today could sport an under-display selfie camera
Author
New Delhi, First Published Aug 12, 2020, 4:51 PM IST

വോമിക്ക് ഇപ്പോള്‍ തന്നെ വിപണയില്‍ നിരവധി സ്മാര്‍ട്ട് ഫോണുകള്‍ ഉണ്ട്. എംഐ10, എംഐ 10 പ്രോ എന്നിവയ്ക്കു പുറമേ ഇപ്പോള്‍ എംഐ 10 അള്‍ട്രാ കൂടി പുറത്തിറങ്ങാനൊരുങ്ങുന്നു. പ്രീമിയം സെഗ്മെന്റിലാണ് ഈ ഫോണ്‍ എത്തുന്നത്. എല്ലാ തരം ആധുനിക ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുന്നുവെന്നതു മാത്രമല്ല, ഇത് വാണിജ്യപരമായി ലഭ്യമായ ആദ്യത്തെ അണ്ടര്‍ ഡിസ്‌പ്ലേ സെല്‍ഫി ക്യാമറ ഫോണായിരിക്കുമെന്നതും ഏറെ സവിശേഷത പുലര്‍ത്തുന്നു. വിപണിയിലെത്തുന്നതിന് മുമ്പായി, എംഐ 10 അള്‍ട്രയെക്കുറിച്ചുള്ള ചില പ്രധാന വിശദാംശങ്ങള്‍ വെബില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി, 

സ്‌നാപ്ഡ്രാഗണ്‍ 865+ ചിപ്‌സെറ്റും 8 ജിബി റാമും ഉള്‍പ്പെടെ ആകര്‍ഷകമായ ചില കോര്‍ സ്‌പെസിഫിക്കേഷനുകള്‍ ഇതു കൊണ്ടുവരുമെന്ന് ടിപ്സ്റ്റര്‍ ഐസ് യൂണിവേഴ്‌സ് അവകാശപ്പെടുന്നു. പിന്നില്‍ നാല് ക്യാമറകള്‍ ഉണ്ടാകും. പുറമേ, അണ്ടര്‍ ഡിസ്‌പ്ലേ ക്യാമറയുള്ള ലോകത്തെ ആദ്യത്തെ ഫോണാണിയിരിക്കുമിത്. സെല്‍ഫി ക്യാമറകള്‍ക്കായി അണ്ടര്‍ ഡിസ്‌പ്ലേ സാങ്കേതികവിദ്യയുള്ള രണ്ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ മാത്രമാണ് ഉള്ളത്. ഇത് ഷവോമിയും ഓപ്പോയുമാണ്. എന്നാല്‍, ഇതുവരെയും ഇരുവര്‍ക്കും ഇത് വാണിജ്യപരമായി ഫോണില്‍ അവതരിപ്പിക്കാനുള്ള സാങ്കേതികവിദ്യ ലഭ്യമായിരുന്നില്ല. അതാണ് ഷവോമി ഇപ്പോള്‍ പൊളിച്ചെഴുതുന്നത്.

16 ജിബി റാമും 120 എക്‌സ് സൂമും അടങ്ങിയതാണ് എംഐ 10 അള്‍ട്രാ. 8 ജിബി റാം + 256 ജിബി, 12 ജിബി + 256 ജിബി, 16 ജിബി റാം + 256 ജിബി സ്‌റ്റോറേജ് ഓപ്ഷന്‍ എന്നിവയുള്‍പ്പെടെ മൂന്ന് വ്യത്യസ്ത വേരിയന്റുകളില്‍ എത്തുമെന്നാണ് അഭ്യൂഹം. സെറാമിക് ബാക്ക് ഫിനിഷും സുതാര്യമായ ബാക്ക് ഫിനിഷും ഉള്‍പ്പെടെ രണ്ട് വ്യത്യസ്ത നിറങ്ങളില്‍ ഇതെത്തും. സ്‌നാപ്ഡ്രാഗണ്‍ 865 ടീഇ ഉം 120ഹേര്‍ട്‌സിന്റെ ഉയര്‍ന്ന റിഫ്രഷ് റേറ്റും ഇത് പ്രവര്‍ത്തിപ്പിക്കും. 

ഷവോമിയുടെ ഏറ്റവും ചെലവേറിയ സ്മാര്‍ട്ട്‌ഫോണാകാം ഇത്. ഇന്ത്യയിലിതു കുറഞ്ഞത് ഒരു ലക്ഷം രൂപയ്ക്ക് അടുത്താകും വില്‍ക്കുന്നത്. ഷവോമിയില്‍ നിന്ന് ഇന്ത്യന്‍ വിപണിയിലെത്തുന്ന ഏറ്റവും ചെലവേറിയ സ്മാര്‍ട്ട്‌ഫോണായി എംഐ 10 അള്‍ട്രയെ മാറ്റും.

Follow Us:
Download App:
  • android
  • ios