Asianet News MalayalamAsianet News Malayalam

ഷവോമിയില്‍ ഇനി ഈ ആപ്പുകള്‍ ഉണ്ടാവില്ല, പ്രീസെറ്റ് ആപ്പുകള്‍ മാറ്റും

ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ച ക്ലീന്‍ മാസ്റ്റര്‍ ആപ്പ് എം ഐ യു ഐ ക്ലീനര്‍ ആപ്ലിക്കേഷനായി ഉപയോഗിക്കില്ലെന്നും ഷവോമി എംഡി ട്വിറ്ററില്‍ കുറിച്ചു.

Xiaomi says banned Chinese apps not on its phones
Author
Delhi, First Published Aug 8, 2020, 12:16 PM IST

ഇന്ത്യന്‍ സര്‍ക്കാര്‍ അടുത്തിടെ നിരോധിച്ച ആപ്പുകളൊന്നും തന്നെ തങ്ങളുടെ ഫോണുകളില്‍ ഉണ്ടാവില്ലെന്നു ഷവോമി. ഷവോമിയുടെ ഇന്ത്യന്‍ എംഡി മനു കുമാര്‍ ജെയിന്‍ ആണ് ഇക്കാര്യം ട്വിറ്ററിലൂടെ  വ്യക്തമാക്കിയത്. ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ച ക്ലീന്‍ മാസ്റ്റര്‍ ആപ്പ് എം ഐ യു ഐ ക്ലീനര്‍ ആപ്ലിക്കേഷനായി ഉപയോഗിക്കില്ലെന്നും അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കി. 

കഴിഞ്ഞ ബുധനാഴ്ച നിരവധി ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിച്ചതിന് പിന്നാലെയാണ് മനു കുമാര്‍ ജെയിന്റെ  പ്രഖ്യാപനം.  ഇന്ത്യ നിരോധിച്ച ആപ്പുകളില്‍ ചിലത് ഷവോമി തങ്ങളുടെ ഫോണുകളില്‍ പ്രീസെറ്റ് ആപ്പുകളായി ഉപയോഗിച്ചിരുന്നു. ഈ അപ്ലിക്കേഷനുകളില്‍ ഫോട്ടോ എഡിറ്റര്‍ എയര്‍ബ്രഷ്, വീഡിയോ ടൂള്‍ ആയി മെയ്പായ്, ക്യാമറ എഡിറ്റര്‍ ബോക്‌സ്‌ക്യാം എന്നിവ ഉള്‍പ്പെടുന്നു.  സുരക്ഷാ കാരണങ്ങളാല്‍ ആദ്യം നിരോധിച്ച 59 ചൈനീസ് ആപ്ലിക്കേഷനുകളുടെ ക്ലോണുകളായ 47 ആപ്ലിക്കേഷനുകള്‍ കഴിഞ്ഞ മാസം ആദ്യം ഇന്ത്യ നിരോധിച്ചിരുന്നു.

കൂടാതെ, ഇന്ത്യയിലെ ഷവോമി തങ്ങളുടെ റെഡ്മീ ഫോണുകളില്‍ നിന്നുള്ള ഡാറ്റ മൂന്നാം കക്ഷിക്ക് അയയ്ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ ഉപയോക്തൃ ഡാറ്റ ഇന്ത്യയില്‍ തന്നെ നിലനില്‍ക്കുന്നുവെന്നും ഇതൊന്നും തന്നെ ചൈനീസ് സേര്‍വറുകളിലേക്ക് പോകുന്നില്ലെന്ന കമ്പനിയുടെ അവകാശവാദം മനുകുമാര്‍ ആവര്‍ത്തിച്ചു. എം ഐ യു ഐ  പുതിയ പതിപ്പ് അടുത്തയാഴ്ച പുറത്തിറക്കും.  

എം ഐ യു ഐയുടെ  പുതിയ, ക്ലീനര്‍ പതിപ്പ് എന്തായിരിക്കുമെന്ന് ഉറപ്പില്ല, സര്‍ക്കാര്‍ നിരോധിച്ച എല്ലാ എംഐയുഐ ആപ്ലിക്കേഷനുകളും സേവനങ്ങളും സോഫ്‌റ്റ്വെയറില്‍ നിന്ന് നീക്കംചെയ്തു. എങ്കിലും, ഈ അപ്ലിക്കേഷനുകളില്‍ ചിലത് ഷവോമി ഫോണുകളില്‍ മുന്‍കൂട്ടി ലോഡുചെയ്ത് നിലവിലുള്ള എംഐയുഐ പതിപ്പുകളുടെ കാതലായതിനാല്‍ ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് രസകരമായിരിക്കും. എന്തായാലും കാത്തിരുന്നു കാണുക തന്നെ.
 

Follow Us:
Download App:
  • android
  • ios