4,000 എംഎഎച്ച് ബാറ്ററി 8 മിനുട്ടില്‍ 100 ശതമാനം ചാര്‍ജ് ചെയ്യപ്പെടും എന്നാണ് തങ്ങളുടെ 'ഹൈപ്പര്‍ ചാര്‍ജ്' ടെക്നോളജി അവതരിപ്പിച്ച് ഷവോമിയുടെ അവകാശവാദം. 

ലോകത്തിലെ ഏറ്റവും വേഗത്തില്‍ ചാര്‍ജിംഗ് നടക്കുന്ന മൊബൈല്‍ സാങ്കേതിക വിദ്യ പുറത്തുവിട്ട് ഷവോമി. 4,000 എംഎഎച്ച് ബാറ്ററി 8 മിനുട്ടില്‍ 100 ശതമാനം ചാര്‍ജ് ചെയ്യപ്പെടും എന്നാണ് തങ്ങളുടെ 'ഹൈപ്പര്‍ ചാര്‍ജ്' ടെക്നോളജി അവതരിപ്പിച്ച് ഷവോമിയുടെ അവകാശവാദം. ഷവോമിയുടെ എംഐ11 പ്രോയില്‍ ഈ ചാര്‍ജിംഗ് നടത്തുന്ന വീഡിയോയും ഷവോമി പുറത്തുവിട്ടിട്ടുണ്ട്. ഒപ്പം സാധാരണ 120W ചാര്‍ജിംഗില്‍ ഫോണ്‍ 15 മിനുട്ടില്‍ ഫുള്‍ ചാര്‍ജ് ആകുമെന്നും ഷവോമി അവകാശപ്പെടുന്നു. 

Scroll to load tweet…

ഇതോ നിലവില്‍ ഏറ്റവും വേഗത്തിലുള്ള വയര്‍, വയര്‍ലെസ് ചാര്‍ജിംഗ് റെക്കോഡുകള്‍ ഷവോമിക്ക് സ്വന്തമാണെന്നും കമ്പനി അവകാശപ്പെടുന്നു. ദ വെര്‍ജിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ചൈനീസ് കന്പനികള്‍ക്കിടയില്‍ ചാര്‍ജിംഗ് സംവിധാനം വളരെ വേഗത്തിലാക്കാനുള്ള ടെക്നോളജി യുദ്ധം വ്യാപകമാണ്. 100W ചാര്‍ജിംഗ് സംവിധാനം അവതരിപ്പിച്ചാണ് ഇതിന് തുടക്കം കുറിച്ചത്. ഇതിപ്പോള്‍ 120 W ല്‍ എത്തി നില്‍ക്കുന്നു.