- Home
- Magazine
- Agriculture (Magazine)
- ഇനി നാരങ്ങ കടയിൽ നിന്നും വാങ്ങണ്ട; വീട്ടിൽ തന്നെ നട്ടുവളർത്താം എളുപ്പത്തിൽ
ഇനി നാരങ്ങ കടയിൽ നിന്നും വാങ്ങണ്ട; വീട്ടിൽ തന്നെ നട്ടുവളർത്താം എളുപ്പത്തിൽ
നാരങ്ങ എളുപ്പത്തിലെങ്ങനെ വീട്ടില്‍ വളര്‍ത്തിയെടുക്കാം.

ഒരു ചെടിയിൽ നിന്നുതന്നെ വർഷങ്ങളോളം ആവശ്യത്തിന് വിളവ് നൽകുന്ന ഒന്നാണ് നാരകം. അങ്ങനെ നമുക്ക് ആവശ്യത്തിനുള്ള നാരങ്ങ വീട്ടിൽ തന്നെ വളർത്തിയെടുത്താലോ?
മണ്ണിളക്കി പരുവപ്പെടുത്തിയാണ് നാരക തൈ നടേണ്ടത്. നടുമ്പോൾ ബഡ് ചെയ്ത തൈകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ വേഗത്തിൽ വളരുകയും കായ്ക്കുകയും ചെയ്യും.
ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയാണ് വളമായി ചേർക്കേണ്ടത്. മണ്ണിൽ നടുന്ന ചെടിക്ക് മൂന്നുമാസത്തിലൊരിക്കലെങ്കിലും വളപ്രയോഗം നടത്തണം.
ചട്ടികളിലും ബാഗുകളിലും നടുന്ന ചെടികൾക്ക് ഒന്നര മാസത്തിലൊരിക്കൽ വളപ്രയോഗം നടത്താം. തൈ വേരുപിടിച്ചു കഴിഞ്ഞാൽ ദിവസേന നനച്ചു കൊടുക്കണം. മഴക്കാലത്ത് നനയ്ക്കേണ്ട ആവശ്യമില്ല.
തൈ വളർന്നു കഴിഞ്ഞാൽ പൂക്കൾ ഉണ്ടാകാനും കായ്ക്കാനും കൃത്യമായ ഇടവേളകളിൽ പ്രൂൺ ചെയ്തു കൊടുക്കണം.
ഇത് വരെ കായ്ക്കാത്ത നാരകം ആണ് എങ്കിൽ 18-18 അല്ലെങ്കിൽ 19-19 വളപ്രയോഗം നടത്തുക.
മാൾട്ട, യുറീക്ക, ഇറ്റാലിയൻ, അസം തുടങ്ങിയ വിവിധയിനം നാരങ്ങകൾ ഉണ്ട്. അതിൽ നിന്നും നമുക്ക് വേണ്ടുന്ന ഇനം നാരകം തെരഞ്ഞെടുത്ത് അത് കൃഷി ചെയ്യാം.

