മുറ്റത്തൊരു പാഷൻ ഫ്രൂട്ട് പന്തൽ, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
മണ്ണില്‍ നട്ട് ടെറസ്സിലേക്ക് പടര്‍ത്തി പന്തലിടുകയാണെങ്കിൽ മുറികൾ ശീതീകരിച്ചതിന് തുല്യമായി അനുഭവപ്പെടും.

ഔഷധ ഗുണവും പോഷക സമ്പുഷ്ടിയും നിറഞ്ഞ ഒരു ഫലമാണ് പാഷന്‍ ഫ്രൂട്ട്. മിക്ക വീടുകളിലും പാഷൻ ഫ്രൂട്ട് വളർത്താറുണ്ട്. അപ്പോഴെല്ലാം ഇതുപോലെ ഒരു പാഷൻ ഫ്രൂട്ട് പന്തൽ നമ്മുടെ വീടിന്റെ മുറ്റത്തും തണൽ വിരിച്ചു നിന്നെങ്കിൽ എന്ന് തോന്നാറുണ്ട് അല്ലേ? എങ്ങനെയാണ് പാഷൻ ഫ്രൂട്ട് നട്ട് വളർത്തി വിളവെടുക്കുന്നത്?
നമ്മുടെ കാലാവസ്ഥയില്‍ നന്നായി വളരുന്ന പാഷൻ ഫ്രൂട്ടിന്റെ വിത്ത് മുളപ്പിച്ച തൈകളാണ് നടാന്‍ നല്ലത്.
രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ ഒരു കിലോഗ്രാം കുമ്മായമിട്ട് മണ്ണുമായി ഇളക്കിച്ചേര്‍ക്കണം.
പത്തു ദിവസത്തിനുശേഷം 15 കിലോഗ്രാം ചാണകപ്പൊടിയും മണ്ണും ചേർത്ത് കുഴിനിറയ്ക്കണം. ചാണകവും കോഴിക്കാഷ്ഠവും അടിസ്ഥാനവളമായി നല്‍കാം.
മെയ്, ജൂണ്‍ മാസങ്ങളിലും സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലും പാഷന്‍ ഫ്രൂട്ട് പൂവിടും. മണ്ണില്‍ നട്ട് ടെറസ്സിലേക്ക് പടര്‍ത്തി പന്തലിടുകയാണെങ്കിൽ മുറികൾ ശീതീകരിച്ചതിന് തുല്യമായി അനുഭവപ്പെടും.
തൈകള്‍ വളര്‍ന്ന് എട്ടു മാസം കഴിയുമ്പോള്‍ തണ്ടിനു മൂപ്പാകും. തണ്ടുകള്‍ മൂത്തുകഴിഞ്ഞാൽ പുഷ്പിച്ചു തുടങ്ങും.
നല്ല തൈകള്‍ നട്ടാല്‍ എട്ടു വര്‍ഷം വരെ മികച്ച വിളവു ലഭിക്കും. വിളവെടുപ്പ് കഴിയുമ്പോള്‍ പ്രൂണിംഗ് നടത്തിയാല്‍ കൂടുതൽ വിളവ് ലഭിക്കും.