റംബൂട്ടാൻ കൃഷിചെയ്യും മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ
വിത്ത് മുളപ്പിച്ച് കിളിർത്ത തൈകളേക്കാൾ ഒട്ടുതൈകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. തൈകൾ നടുമ്പോൾ 8-10 മീറ്റർ അകലം നൽകാൻ ശ്രദ്ധിക്കണം.

റംബൂട്ടാൻ ഇഷ്ടപ്പെടുന്ന അനേകം പേരുണ്ട്. എന്നാൽ കടയിൽ നിന്നും വാങ്ങുന്നതിന് പകരം റംബൂട്ടാൻ ഇനി വീട്ടിൽ തന്നെ കൃഷി ചെയ്താലോ? അല്പം സ്ഥലമുണ്ടെങ്കിൽ റംബൂട്ടാൻ നമുക്ക് വീട്ടിൽ തന്നെ വളർത്തിയെടുക്കാം. അതിന് എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?
കൃഷിക്ക് തിരഞ്ഞെടുക്കുന്ന സ്ഥലം നന്നായി സൂര്യപ്രകാശം ലഭിക്കുന്നതും നീർവാർച്ചയുള്ളതുമായിരിക്കണം. വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ ഒഴിവാക്കണം.തൈകൾ തിരഞ്ഞെടുക്കുമ്പോൾ നല്ല ആരോഗ്യമുള്ളതും രോഗബാധയില്ലാത്തതുമായ തൈകൾ തിരഞ്ഞെടുക്കുക.
വിത്ത് മുളപ്പിച്ച് കിളിർത്ത തൈകളേക്കാൾ ഒട്ടുതൈകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. തൈകൾ നടുമ്പോൾ 8-10 മീറ്റർ അകലം നൽകാൻ ശ്രദ്ധിക്കണം.
തൈകൾ നട്ട് ആദ്യത്തെ 3 വർഷം ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി എന്നിവ തുല്യ അളവിൽ നൽകാം. ഒരു വർഷം പ്രായമാകുമ്പോൾ ജൈവവളങ്ങൾ 4 തവണയും, ജീവാണുവളങ്ങൾ 2 തവണയും നൽകാം.
വേനൽക്കാലത്ത് ചെടി നിർബന്ധമായും നനച്ചു കൊടുക്കണം. നനയ്ക്കുമ്പോൾ ചെടിയുടെ ചുവട്ടിൽ മാത്രമായിരിക്കണം നനയ്ക്കുന്നത്.
മരത്തിന് കൂടുതൽ ബലം നൽകാനും, കായ്ഫലം കൂട്ടാനും മരങ്ങൾ 10-15 അടി ഉയരത്തിൽ എത്തുമ്പോൾ കൊമ്പുകൾ കോതി ഒതുക്കണം.
വേപ്പിൻകുരു സത്ത് പോലുള്ള ജൈവ കീടനാശിനികൾ ഉപയോഗിച്ച് കീടങ്ങളെ നിയന്ത്രിക്കാം. അപ്പോൾ റംബൂട്ടാൻ നടാനൊരുങ്ങുകയല്ലേ?